Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി എപ്പോള്‍ വിരമിക്കണം?, അഫ്രീദിക്ക് പിന്നാലെ അക്തറും പറയുന്നു!, പെര്‍ഫക്ട് ടൈം

1

കറാച്ചി: മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലകപ്പെട്ട മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വലിയ തിരിച്ചുവരവാണ് ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ നടത്തിയത്. രണ്ട് ഫിഫ്റ്റി കൂടാതെ ഏറെ നാളായി ക്രിക്കറ്റ് ലോകം കാത്തിരുന്ന വിരാട് കോലിയുടെ സെഞ്ച്വറിയും ഏഷ്യാ കപ്പിലൂടെ പിറന്നു. ഇന്ത്യയുടെ പല പ്രമുഖരും നിരാശപ്പെടുത്തിയപ്പോഴും കോലി തല ഉയര്‍ത്തി നിന്നു. ഇപ്പോള്‍ ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.

35കാരനായ കോലി കരിയറിലെ വലിയൊരു കടമ്പ കടന്ന് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനി എത്രനാള്‍ മുന്നോട്ട് പോകാന്‍ കോലിക്കാവുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ കോലിക്ക് വിരമിക്കാനുള്ള ശരിയായ സമയം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം കോലി ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കണമെന്നാണ് അക്തര്‍ പറയുന്നത്.

1

'ടി20 ലോകകപ്പിന് ശേഷം കോലി ചിലപ്പോള്‍ ടി20യില്‍ നിന്ന് വിരമിച്ചേക്കും. മറ്റ് ഫോര്‍മാറ്റുകളില്‍ കളി തുടരാന്‍ ചിലപ്പോള്‍ അവനത് ചെയ്‌തേക്കും'-അക്തര്‍ പറഞ്ഞു. കോലി ടി20 മതിയാക്കി ഏകദിനത്തിലും ടെസ്റ്റിലും കളി തുടരാന്‍ ആഗ്രഹിക്കുമെന്ന് നിലവില്‍ കരുതാനാവില്ല. ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന താരമാണ് കോലി. അതുകൊണ്ട് തന്നെ ഇനിയൊരു നാല് വര്‍ഷമെങ്കിലും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

2

ക്രിക്കറ്റിനെ മറ്റെന്തിനെക്കാളും വിലപ്പെട്ടതായി കാണുന്ന കോലി ടി20 മതിയാക്കി പുറത്തിരിക്കുമെന്ന് കരുതാനാവില്ല. എല്ലാ ഫോര്‍മാറ്റിലും കളി തുടരാനാവും കോലി ആഗ്രഹിക്കുക. വിരമിക്കാനായിരുന്നെങ്കില്‍ 2021ലെ ടി20 ലോകകപ്പിന് ശേഷം തന്നെ കോലി വിരമിക്കുമായിരുന്നു. നായകസ്ഥാനം ഒഴിയുകയും കോലിക്കെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്ത സമയത്തും പിടിച്ചുനിന്ന കോലി ശക്തമായ തിരിച്ചുവരവാണ് കരിയറില്‍ നടത്തിയത്. അതുകൊണ്ട് തന്നെ കോലി ടി20യില്‍ നിന്ന് വിരമിക്കുമെന്ന് കരുതാനാവില്ല.

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

3

കഴിഞ്ഞ ദിവസം മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയും കോലിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. മറ്റ് ഏഷ്യന്‍ താരങ്ങളെപ്പോലെ പുറത്താക്കലിന് കാത്തുനില്‍ക്കാതെ കോലി ഫോമിലുള്ളപ്പോള്‍ത്തന്നെ വിരമിക്കണമെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.'ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യത്തിലേക്ക് കാത്തുനില്‍ക്കരുത്.

ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

4

മികച്ച ഫോമിലായിരിക്കുമ്പോള്‍ത്തന്നെ ആ തീരുമാനം എടുക്കണം. എന്നാല്‍ ഏഷ്യയില്‍ നിന്നുള്ള വളരെ ചുരുക്കം ചില താരങ്ങളാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. എന്നാല്‍ വിരാട് ഈ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. കരിയര്‍ ആരംഭിച്ചത്‌പോലെ തന്നെ മികച്ച രീതിയില്‍ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് തോന്നുന്നത്'-അഫ്രീദി പറഞ്ഞു.

പാക് താരങ്ങളുടെ ഈ പ്രതികരണങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. പാക് താരങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും പാകിസ്താന് വിരാട് കോലിയെ ഭയമാണെന്നുമെല്ലാമാണ് ഇവര്‍ പ്രതികരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. അതുകൊണ്ട് തന്നെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Thursday, September 15, 2022, 14:52 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+