ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരിച്ചെത്തുമോ? പ്രതീക്ഷ കൈവിട്ടിട്ടില്ല-അഞ്ച് പേര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും വളരെ താരസമ്പന്നമാണ്. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥിര സാന്നിധ്യമാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യക്ക് മികച്ച ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണുള്ളത്. ഇതോടൊപ്പം ഐപിഎല്ലിന്റെ വരവും ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂട്ടി.
ഓരോ വര്‍ഷവും മികവ് കാട്ടി നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ടീമില്‍ വലിയ പ്രതീക്ഷയോടെയെത്തിയ പല താരങ്ങള്‍ക്കും പെട്ടെന്ന് തന്നെ ടീമിലെ സീറ്റും നഷ്ടമായി. ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്ക് അവസരം കൊടുക്കുന്ന ടീമുകളിലൊന്ന് ഇന്ത്യയാണെന്ന് പറയാം.
2021-2022ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 12ലധികം താരങ്ങളെ ഇന്ത്യ പരിഗണിച്ചതായി കാണാനാവും. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്ക് ടീമില്‍ സ്ഥിരമായൊരു ഇടം നേടാനായെന്നതാണ് പ്രധാന ചോദ്യം. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് വലിയ പ്രതീക്ഷയോടെയെത്തുകയും പിന്നീട് തഴയപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്ന് ഉറപ്പില്ലാത്ത ചില താരങ്ങള്‍. ഇത്തരത്തില്‍ നിലവില്‍ തഴയപ്പെട്ട് പുറത്തുള്ളവരില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിവം ദുബെ
ഒരു സമയത്ത് ഇന്ത്യ യുവരാജ് സിങ്ങിനോട് പോലും താരതമ്യം ചെയ്ത താരമാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. തമിഴ്നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ദുബെക്ക് പക്ഷെ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല.
ബാറ്റുകൊണ്ടും പന്തുകൊണ്ടു ദുബെ ഫ്ളോപ്പായതോടെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായി. ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ലാത്ത തരത്തില്‍ താരം തഴയപ്പെട്ടിരിക്കുന്നു. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കൊപ്പമാണ് ദുബെയുള്ളത്.
അവസാന സീസണിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ദുബെക്കായിരുന്നു. ഇത്തവണത്തെ സീസണിലും മികവ് കാട്ടിയാല്‍ ഹര്‍ദിക്കിന്റെ ബാക്കപ്പ് ഓള്‍റൗണ്ടറായി ദേശീയ ടീമിലേക്ക് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള താരമാണ് ദുബെ.
Also Read: IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്‍-സെലക്ടര്‍ പറയുന്നു

വിജയ് ശങ്കര്‍
തമിഴ്നാടുകാരനായ മീഡിയം പേസ് ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. 2019ലെ ഏകദിന ലോകകപ്പില്‍ ത്രീഡി പ്ലയര്‍ എന്ന നിലയില്‍ ഇന്ത്യ അവതരിപ്പിച്ച വിജയ് വന്‍ ഫ്ളോപ്പായി മാറി. പരിക്കേറ്റ് ലോകകപ്പ് പൂര്‍ണ്ണമാക്കാതെ വിജയിക്ക് മടങ്ങേണ്ടി വന്നു.
പിന്നീട് ലഭിച്ച അവസരങ്ങളിലും വിജയ്ക്ക് തിളങ്ങാനായില്ല. നിദാഹാസ് ട്രോഫിയിലും വിജയ് നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനം നേരിട്ടു. ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ട വിജയ് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ട്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണെങ്കിലും ലഭിച്ച അവസരങ്ങളില്‍ നിരാശപ്പെടുത്തി. ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് വിജയ്ക്ക് പ്രതീക്ഷിക്കേണ്ടെന്ന് തന്നെ പറയാം.

വെങ്കടേഷ് അയ്യര്‍
കെകെആറിനൊപ്പം ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. പ്രതിഭാശാലിയായ താരം കെകെആറിനായി ഓപ്പണിങ്ങിലാണ് തിളങ്ങിയത്. എന്നാല്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി മധ്യനിരയിലേക്കാണ് വെങ്കടേഷിനെ പരിഗണിച്ചത്.
താരം ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഓള്‍റൗണ്ട് മികവ് കാട്ടാനാവാതെ പോയതോടെ തഴയപ്പെട്ടു. നിലവില്‍ കെകെആറിനായി കളിക്കുന്ന താരത്തിന് മുന്നിലും തിരിച്ചുവരവ് പ്രതീക്ഷയുണ്ട്. മികച്ച ഐപിഎല്‍ പ്രകടനം കാഴ്ചവെച്ചാല്‍ വെങ്കടേഷിന് തിരിച്ചുവരവ് സാധ്യമായേക്കും.

ദേവ്ദത്ത് പടിക്കല്‍
ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട ഇടം കൈയന്‍ ഓപ്പണറാണ് കര്‍ണാടകക്കാരനായ ദേവ്ദത്ത് പടിക്കല്‍. ആര്‍സിബിയിലൂടെ മികവ് കാട്ടി വളര്‍ന്ന ദേവ്ദത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡുകളും മികച്ചതാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും മികവ് കാട്ടാനായില്ല.
ഇതോടെ താരം തഴയപ്പെട്ടു. എന്നാല്‍ യുവതാരമായ ദേവ്ദത്തിന് മുന്നില്‍ ഇനിയും അവസരമുണ്ട്. ഇന്ത്യക്ക് ഇടം കൈയന്‍ താരങ്ങളെ ആവിശ്യമായ സാഹചര്യത്തില്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരത കാട്ടിയാല്‍ ദേവ്ദത്തിന് തിരിച്ചുവരവ് സാധ്യമായേക്കും. നിലവില്‍ രാജസ്ഥാനൊപ്പമാണ് താരം ഐപിഎല്‍ കളിക്കുന്നത്.
Also Read: IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു

രവി ബിഷ്നോയ്
ഇന്ത്യ സ്പിന്‍ നിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് രവി ബിഷ്നോയ്. ലെഗ് സ്പിന്നറായ താരത്തെ ഇന്ത്യ ഒരിടക്ക് സജീവമായി പരിഗണിച്ചെങ്കിലും പിന്നീട് തഴഞ്ഞു. എന്നാല്‍ ബിഷ്നോയ്ക്ക് ഇനിയും തിരിച്ചുവരവ് സാധ്യമായേക്കും.
യുസ് വേന്ദ്ര ചഹാല്‍ മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരെ അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ബിഷ്നോയ്ക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications