എന്താണ് ദുബെ ഇത്! ഐപിഎല്ലിന് പിന്നാലെ അയർലന്റിനെതിരെയും ദുബെയുടെ കൈവിട്ട കളി!
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി നിരവധി ക്യാച്ചുകൾ ഡ്രോപ്പ് ചെയ്ത് ആരാധകരുടെ ക്ഷമ പരീക്ഷിച്ച താരമാണ് ശിവം ദുബെ. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലിലേക്ക് വന്നപ്പോൾ വളരെ പരിതാപകരമായ പ്രകടനമാണ് ബാറ്റുകൊണ്ടും ഫീൽഡിലും ശിവം ദുബെ കാഴ്ചവെച്ചത്. എങ്കിലും അയർലാന്റിനെതിരായ ടി20 പരമ്പരയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു. എന്നാലിപ്പോൾ അയർലന്റിനെതിരായ മത്സരത്തിലും ക്യാച്ച് വിട്ട് പരിഹാസ കഥാപാത്രമായിരിക്കുകയാണ് ശിവം ദുബെ.
IND vs ENG: റിഷഭിന്റെ കാര്യം പോട്ടെ!! എവിടെ സഞ്ജു? ഇതു ശരിയല്ല, എബിഡി കലിപ്പില്‍
മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം. അർഷദീപ് എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് സിക്സറടിക്കാൻ ശ്രമിച്ച അയർലന്റിന്റെ ടിം ടെക്റ്ററിന് ക്യത്യമായി പന്ത് ടൈം ചെയ്യാൻ സാധിച്ചില്ല. മിഡിൽ ആൻഡ് ലെഗ് പൊസിഷനിൽ പിച്ച് ചെയ്ത പന്തിനെയാണ് ടിം സിക്സറിന് പറത്താൻ ശ്രമിച്ചത്. ഉയർന്നു പൊങ്ങിയ പന്ത് ബൗണ്ടറിക്ക് മുമ്പേ ലാൻഡ് ചെയ്യും എന്നുറപ്പായി. പുറകിലേക്ക് ഓടി ഒരു മികച്ച ക്യാച്ചിന് ശ്രമിക്കുകയായിരുന്നു ശിവം ദുബെ. നിർഭാഗ്യവശാൽ, അദ്ദേഹത്തിന് ആ പന്ത് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല. മാത്രമല്ല, അത് കയ്യിലൊതുങ്ങാതെ, തട്ടി ബൗണ്ടറിയിലേക്ക് പോവുകയും ചെയ്തു. അയർലന്റിന് സേഫായി നാല് റൺസ് ലഭിച്ചു.

എന്നാൽ അതേ ഓവറിൽ തന്നെ അർഷദീപ് ഒരു വിക്കറ്റ് വീഴ്ത്തി. ഹാരി ടെക്ടറിന്റെ വിക്കറ്റാണ് അർഷദീപ് നേടിയത്. ഔട്സൈഡ് ഓഫിലേക്ക് എറിഞ്ഞ ഒരു ഫുൾ ലെങ്ത്ത് ഡെലിവെറി ടെക്ടറുടെ ബാറ്റിന്റെ എഡ്ജിൽ തട്ടി കീപ്പർ സഞ്ജു സാംസണിന്റെ കൈകളിൽ ഭദ്രമായി. എന്നാൽ, അടുത്ത ഓവറിൽ തന്നെ, ടിം ടെക്ടർ ഔട്ടായി. ഹർഷിത് റാണയുടെ ലെങ്ത്ത് ഡെലിവറി അടിച്ച് പറത്താൻ ശ്രമിച്ച ടെക്ടർ നായകൻ ശ്രേയസ് അയ്യരുടെ കയ്യിൽ വന്നുപെട്ടു.
ഈയിടെയായി തന്റെ മോശം ക്യാച്ചിങ് എബിലിറ്റി കാരണം ഒരുപാട് കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ശിവം ദുബെ. ഐപിഎല്ലിൽ ചെന്നൈയ്ക്കായി മോശം പ്രകടനം കാഴ്ചവച്ചെങ്കിലും മുംബൈ പ്രീമിയർ ലീഗിൽ അദ്ദേഹം ബാറ്റുകൊണ്ടും ബോളുകൊണ്ടും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.
ക്രിക്കറ്റ് കോച്ച് ഇനി അഴിയെണ്ണും!! പീഡനക്കേസില്‍ മലയാളി പരിശീലകന് 35 വര്‍ഷം കഠിന തടവ്
ബെൽഫാസ്റ്റിൽ വച്ച് നടക്കുന്ന ഒന്നാം ടി20 യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലന്റിന് തുടക്കം മുതലേ പിഴക്കാൻ തുടങ്ങി. 8 ഓവറുകൾക്കുള്ളിൽ 60 റൺസ് കൂട്ടി ചേർക്കുന്നതിനിടെ അവർക്ക് മുൻ നിരയിലെ നാല് വിക്കറ്റുകൾ നഷ്ടമായി. ടീമിലേക്ക് തിരിച്ചെത്തിയ ഹർഷിത് റാണ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മാത്രമല്ല, ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്ത ശിവം ദുബെ ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടി. ബെൻ ക്യാലിറ്റ്സിന്റെ വിക്കറ്റാണ് ശിവം ദുബെ നേടിയത്..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications