Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റിഷഭിന്റെ കാര്യം പോട്ടെ!! എവിടെ സഞ്ജു? ഇതു ശരിയല്ല, എബിഡി കലിപ്പില്‍

ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെ ചോദ്യം ചെയ്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

കെഎല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഉള്‍പ്പെടുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തത്. ജൂലൈ 14 മുതല്‍ 19ലെയാണ് ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലണ്ടുമായി മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യ കൊമ്പുകോര്‍ത്തുക.

SANJU SAMSON

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായാണ് പരമ്പരയെ ഇന്ത്യ കാണുന്നത്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡുമായാണ് ഇംഗ്ലീഷ് ചാലഞ്ചിനു ഇന്ത്യയൊരുങ്ങുന്നത്.

IND vs IRE: സഞ്ജു ഭയക്കണോ? ആദ്യ ടി20യിലെ വാട്ടര്‍ ബോയ്‌സ് ഇവര്‍!! ഗംഭീര്‍ ഉറപ്പിച്ചു

IND vs IRE: സഞ്ജു ഭയക്കണോ? ആദ്യ ടി20യിലെ വാട്ടര്‍ ബോയ്‌സ് ഇവര്‍!! ഗംഭീര്‍ ഉറപ്പിച്ചു

സഞ്ജുവിനെതിരായ അവഗണ

ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചയാള്‍ തന്നെയാണ് സഞ്ജു സാംസണന്നെു ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്‌സ് നിലവില്‍ സ്‌ക്വാഡിലുള്ള രണ്ടു പേരെയും പ്രശംസിക്കാനും മറന്നില്ല. റിഷഭ് പന്തിനെ ഏകദിന പ്ലാനുകളില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ എബിഡിക്കു വലിയ ആശ്ചര്യമില്ലെന്നതും എടുത്തു പറയേണ്ടതാണ്.

'ഇഷാന്‍ കിഷനും കെഎല്‍ രാഹുലും രണ്ടു ടോപ്പ് വിക്കറ്റ് കീപ്പര്‍മാര്‍ തന്നെയാണ്. ഏറ്റവും വലിയ കാര്യം റിഷഭ് പന്തും സഞ്ജു സാംസണും ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നതാണ്. പക്ഷെ സാംസണ്‍ ടീമിലെത്തുന്നതിന് വളരെ ക്ലോസായിരിക്കാം, പന്തിനേക്കാള്‍ ക്ലോസായിരിക്കാം.

കാരണം സഞ്ജുവിനെ സംബന്ധിച്ച് വളരെ നല്ലൊരു ഐപിഎല്ലായിരുന്നു കഴിഞ്ഞ തവണത്തേത്. മാത്രമല്ല, അതിനു മുമ്പും ഫോമിന്റെ സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.

IND vs IRE: സഞ്ജുവും വൈഭവുമടക്കം 4 ഓപ്പണര്‍മാരും ഒറ്റ 11ല്‍!!! ഇതാ ടീം, കോളെടുക്കേണ്ടത് ഗംഭീര്‍

IND vs IRE: സഞ്ജുവും വൈഭവുമടക്കം 4 ഓപ്പണര്‍മാരും ഒറ്റ 11ല്‍!!! ഇതാ ടീം, കോളെടുക്കേണ്ടത് ഗംഭീര്‍

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിനെ സംബന്ധിച്ച് ഒരുപാട് സര്‍പ്രൈസുകളൊന്നുമില്ല. പക്ഷെ സാംസണിന്റെ കാര്യത്തില്‍ മാത്രം വിഷമമുണ്ട്, അദ്ദേഹം ടീമിന് വളരെ ക്ലോസായിരുന്നുവെന്ന് എനിക്കു തോന്നുന്നു'- എന്നായിരുന്നു എബിഡിയുടെ വാക്കുകള്‍.

സഞ്ജുവിന്റെ തിരിച്ചുവരവ്

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായെല്ലാം സ്ഥാനം ഭദ്രമാക്കിയെങ്കിലും ഏകദിനത്തില്‍ സഞ്ജു സാംസണ്‍ നിരന്തരം അവഗണിക്കപ്പെടുകയാണ്. ഈ ഫോര്‍മാറ്റില്‍ ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹം തഴയപ്പെടുകയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു പെര്‍ഫോം ചെയ്തിട്ടുണ്ട്. എന്നിട്ടും 2023 ഡിസംബറിനു ശേഷം അദ്ദേഹം ഒരു ഏകദിനത്തില്‍ പോലും കളിച്ചിട്ടില്ല. ബോളണ്ട് പാര്‍ക്കില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

SANJU SAMSON

ഇന്ത്യ ജയിച്ച മല്‍സരത്തില്‍ അദ്ദേഹം മാച്ച് വിന്നിങ് സെഞ്ച്വറിയും കുറിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു. മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പരയ്ക്കു പിറകെ പുറത്താക്കപ്പെട്ട അദ്ദേഹത്തെ പിന്നീടൊരിക്കലും ടീമിലേക്കു വിളിച്ചിട്ടുമില്ല.

ഏകദിനത്തില്‍ 16 മല്‍സരങ്ങളിലായി 14 ഇന്നിങ്‌സുകളിലാണ് സഞ്ജു ഇതിനകം ബാറ്റ് ചെയ്തത്. 56.67 എന്ന മികച്ച ശരാശരിയോടെ 99.61 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോലി* (ഫിറ്റനസ് ടെസ്റ്റിന് വിധേയം), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍.

Story first published: Friday, June 26, 2026, 14:41 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+