Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് കോച്ച് ഇനി അഴിയെണ്ണും!! പീഡനക്കേസില്‍ മലയാളി പരിശീലകന് 35 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് കഠിന തടവ്. ശ്രീവരാഹം സ്വദേശിയായ എം മനുവിനെയാണ് പോക്‌സോ കോടതി 35 വര്‍ഷം കഠിന തടവിന് വിധിച്ചിരിക്കുന്നത്.

അതോടൊപ്പം 66,000 രൂപ പുഴയിയായും 40 കാരനായ ഇയാള്‍ പിഴയായി അടയ്ക്കുകയും വേണം. തിരുവന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജ് അഞ്ജു മീര ബിര്‍ളയുടേതാണ് നിര്‍ണായക വിധി.

പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറു വര്‍ഷവും ഒമ്പതു മാസവും കൂടി പ്രതി ശിക്ഷ അനഭവിക്കേണ്ടിയും വരും. മനുവിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി. സമാനമാനമായ സാഹചര്യത്തില്‍ മൂന്നാമത്തെ കേസിലും കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അതിന്റ ശിക്ഷ നാളെ (ശനി) പ്രഖ്യാപിക്കും.

M MANU KERALA CRICKET COACH

പരിശീലനത്തിനിടെ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ആറു കേസുകളാണ് 40 കാരനായ മനുവിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നാലു കേസുകളുടെ വിചാരണ പൂര്‍ത്തിയാവുകയും ചെയ്തു. ആദ്യ കേസിലെ ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം മാത്രമേ രണ്ടാമത്തെ കേസിലെ ശിക്ഷ ആരംഭിക്കൂ എന്ന് വിധിന്യായത്തില്‍ വിശദീകരിക്കുന്നു.

നേരത്തേ ആദ്യ കേസില്‍ 16 വര്‍ഷത്തെ തടവിനാണ് ഇയാളെ ശിക്ഷിച്ചത്. അതു അഞ്ചു വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതിനു ശേഷമാണ് രണ്ടാമത്തെ കേസില്‍ 35 വര്‍ഷ മനുവിന് ജയിലില്‍ കഴിയേണ്ടി വരിക.

2018ാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. ആദ്യം ഒരു പെണ്‍കുട്ടിയാണ് കോച്ചിനെതിരേ പരാതിയുമായി രംഗത്തു വന്നത്. പിന്നാലെ ആറു കുട്ടികളും കോച്ചിനെതിരേ രംഗത്തിറങ്ങുകയായിരുന്നു.

തനിക്കു കീഴില്‍ പരിശീലനത്തിനായി എത്തിയ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് മനു പീഡനത്തിന് ഇരയാക്കിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്രയുമധികം കുട്ടികളെ പീഡിപ്പിച്ച മറ്റൊരു കോച്ച് ഉണ്ടാവില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കു കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നന്നത്.

Story first published: Friday, June 26, 2026, 13:39 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+