അണ്ടര്‍19 ലോകകപ്പില്‍ 'മാന്‍ ഓഫ് ദി സീരിസ്', നേട്ടം ഇന്ത്യയുടെ അഞ്ച് പേര്‍ക്ക് മാത്രം, കോലിക്കില്ല

ഐപിഎല്ലിന് മുമ്പ് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് താരങ്ങള്‍ക്കെത്താനുള്ള ചവിട്ടുപടിയായിരുന്നു അണ്ടര്‍ 19 ലോകകപ്പ്. ഇന്ത്യയുടെ യുവ നിരയില്‍ കളിച്ച് സീനിയര്‍ ടീമിലേക്കെത്തിയവര്‍ നിരവധിയാണ്. ഇന്ത്യയുടെ പല പ്രമുഖരും ഇത്തരത്തില്‍ എത്തിയവരാണ്. വീരേന്ദര്‍ സെവാഗ്, വിരാട് കോലി, യുവരാജ് സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരെല്ലാം അണ്ടര്‍ 19 ലോകകപ്പിലൂടെ തിളങ്ങി ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കെത്തിയവരാണ്.
എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് നേട്ടം സ്വന്തമാക്കാന്‍ എത്ര ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അറിയാമോ?. ഇതുവരെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചത്. വിരാട് കോലിക്കില്ലാത്ത ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ചേതേശ്വര്‍ പുജാര
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര ഈ നേട്ടത്തിലെത്തിയ താരങ്ങളിലൊരാളാണ്. ഇന്ത്യ പരിമിത ഓവറില്‍ അധികം അവസരം നല്‍കാത്ത താരമാണ് പുജാര. എന്നാല്‍ ദ്രാവിഡ് കളമൊഴിഞ്ഞതോടെ മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായി പുജാര മാറി. 2006ലെ അണ്ടര്‍ 19 ലോകകപ്പിലാണ് പുജാര മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയത്. ആറ് മത്സരത്തില്‍ നിന്ന് 349 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം. 116.33 എന്ന അത്ഭുത ശരാശരിയിലാണ് അദ്ദേഹം കസറിയത്. ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയ പുജാര ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സജീവമാണ്.

ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലും ഈ നേട്ടത്തിലെത്തിയ താരമാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റിലെ ഓപ്പണറായി പരിഗണിക്കപ്പെടുന്ന ഗില്‍ 2018ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകപ്പിലെ താരമായത് ഗില്ലായിരുന്നു. ആറ് മത്സരത്തില്‍ നിന്ന് 372 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 124 ഉും സ്‌ട്രൈക്കറേറ്റ് 112ഉും. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ പ്രധാന താരമായി വളരാന്‍ ഗില്ലിനായിട്ടില്ലെങ്കിലും ദേശീയ ടീമിനൊപ്പം വലിയ കരിയര്‍ പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ഗില്‍.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

യുവരാജ് സിങ്
ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളും ലോകകപ്പ് ഹീറോയുമാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച് യുവരാജ് തിളങ്ങിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ മികവ് കാട്ടിയാണ് യുവരാജ് സിങ്ങിന്റെയും വളര്‍ച്ച. 2000ലെ അണ്ടര്‍ 19 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം യുവരാജിനായിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് 33.8 ശരാശരിയില്‍ 203 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്നതോടൊപ്പം ഫീല്‍ഡിങ്ങിലും അസാമാന്യ മികവ് കാട്ടിയ പ്രതിഭയാണ് യുവരാജ് സിങ്.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ഗബ്ബാറാണ് ശിഖര്‍ ധവാന്‍. എതിരാളികളെ വേട്ടയാടുന്ന ഇടം കൈയന്‍ ഓപ്പണര്‍ അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരമാണ്. 2004ലെ അണ്ടര്‍ 19 ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ധവാനായിരുന്നു. 7 മത്സരത്തില്‍ നിന്ന് 505 റണ്‍സാണ് ധവാന്‍ നേടിയത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും മികവ് കാട്ടുകയും ചെയ്ത ധവാന്‍ നിലവില്‍ ഏകദിന ടീമില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഇന്ത്യയുടെ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്നത് ധവാനാണ്.
Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

യശ്വസി ജയ്‌സ്വാള്‍
ഇന്ത്യയുടെ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് യശ്വസി ജയ്‌സ്വാളിന്റേത്. ഇടം കൈയന്‍ ഓപ്പണര്‍ 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിസായിരുന്നു. ആറ് മത്സരത്തില്‍ നിന്ന് 400 റണ്‍സാണ് അദ്ദേഹം നേടിയത്. ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റെങ്കിലും ജയ്‌സ്വാളിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് ജയ്‌സ്വാള്‍. അധികം വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് ജയ്‌സ്വാളിന് വിളിയെത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications