ഏകദിനത്തില്‍ ധവാന്റെ 'ആയുസ്' നീട്ടിയത് കോലി! 2021ല്‍ സംഭവിച്ചത് അറിയാം

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതോടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്ന ആശങ്കയിലാണ് ആരാധകര്‍. സമീപകാലത്തു മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന അദ്ദേഹത്തിനെതിരേ ഇത്തരമൊരു നടപടി ഉണ്ടായേക്കുമെന്നു നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കൂടാതെ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഓപ്പണറായി നടത്തിയ മികച്ച പ്രകടനങ്ങളും ധവാനു പുറത്തേക്കു വഴി തുറന്നു. ഇനി ദേശീയ ടീമിലേക്കു അദ്ദേഹത്തിനൊരു തിരിച്ചുവരവ് ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്.
യഥാര്‍ഥത്തില്‍ 2021ല്‍ തന്നെ ധവാന്‍ ഏകദിനത്തില്‍ നിന്നും പുറത്താവേണ്ടതായിരുന്നു. അന്നു അദ്ദേഹത്തെ രക്ഷിച്ചത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാം.

ധവാന്‍ വേണമെന്നു കോലി
2021ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും ശിഖര്‍ ധവാന്‍ പുറത്താവലിന്റെ വക്കിലായിരുന്നു. മോശം ഫോം തന്നെയായിരുന്നു അന്നും കാരണം. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ധവാനെ ഒഴിവാക്കാമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം.
പക്ഷെ ക്യാപ്റ്റന്‍ വിരാട് കോലി ഇതിനോടു യോജിച്ചില്ല.ധവാന്‍ ഉറപ്പായും ടീമില്‍ വേണമെന്നു അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്നു സെലക്ടമാര്‍ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കോലിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയപ്പോള്‍ 56.33 ശരാശരിയില്‍ 169 റണ്‍സ് സകോര്‍ ചെയ്ത ധവാന്‍ നിര്‍ണായക പങ്കും വഹിച്ചു.

ഈ വര്‍ഷത്തെ പ്രകടനം
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി 22 ഏകദിന മല്‍സരങ്ങളിലാണ് ശിഖര്‍ ധവാന്‍ കളിച്ചത്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ ടീമിനെ നയിക്കുകയും ചെയ്തു. 22 മല്‍സരങ്ങളില്‍ നിന്നും 34.40 ശരാശരിയില്‍ 688 റണ്‍സും സ്‌കോര്‍ ചെയ്തു. സ്‌ട്രൈക്ക് റേറ്റ് 74.21 ആയിരുന്നു.
Also Read: IND vs SL: ഗില്ലിനെ തഴഞ്ഞു, പകരം റുതുരാജ്; ഇന്ത്യയുടെ ബെസ്റ്റ് ഇലവനുമായി ചോപ്ര
2013നു ശേഷം ഏകദിനത്തില്‍ ധവാന്റെ ഏറ്റവു മോശം പ്രകടനം കൂടിയാണ് ഈ വര്‍ഷത്തേത്. 2019ലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയടിച്ചത്. ഈ വര്‍ഷം ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ താരം നേടിയെങ്കിലും ഒന്നുപോലും സെഞ്ച്വറിയിലെത്തിയില്ല.

ഗില്ലും ഇഷാനും
ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഏകദിന ടീമിലേക്കു തിരിച്ചുവരികയെന്ന ശിഖര്‍ ധവാന്റെ പ്രതീക്ഷകള്‍ക്കു കൂടുതല്‍ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെയെങ്കിലും ധവാന്‍ ടീമിന്റെ ഭാഗമായി തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കു പുറത്തായത് അദ്ദേഹത്തിനു തിരിച്ചടിയായി മാറി.
ഈ വര്‍ഷം ഏകദിനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഗില്‍ കാഴ്ചവച്ചത്. 12 മല്‍സരങ്ങളില്‍ നിന്നും 70.89 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 638 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.
Also Read: ഇതാ ഈ വര്‍ഷത്തെ കിടിലന്‍ ടെസ്റ്റ് 11- ഇന്ത്യ ഒരാളില്‍ ഒതുങ്ങി! സ്‌റ്റോക്‌സ് ക്യാപ്റ്റന്‍
ഇഷാന്‍ ആവട്ടെ കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ കിടിലന്‍ ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു.

ധവാന്റെ തിരിച്ചുവരവ്?
ഏകദിന ടീമിലേക്കു ശിഖര്‍ ധവാന് ഇനിയൊരു മടങ്ങിവരവ് നടത്താന്‍ കഴിയുമോയെന്നു കണ്ടു തന്നെ അറിയണം. അടുത്ത സീസണിലെ ഐപിഎല്ലാണ് ദേശീയ ടീമില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിനു മുന്നിലുള്ള ഒരേയൊരു വഴി. പഞ്ചാബ് കിങ്‌സിനു വേണ്ടി റണ്‍സ് വാരിക്കൂട്ടാനായാല്‍ ധവാനെ വീണ്ടും ടീമിലേക്കു പരിഗണിച്ചേക്കും.
കാരണം ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ അനുഭവസമ്പത്തിനു വലിയ പ്രാധാന്യം തന്നെയുണ്ട്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നേരത്തേ തന്നെ ധവാന്റെ സ്ഥാനം നഷ്ടമായിരുന്നു.
ടെസ്റ്റില്‍ 2018ലും ടി20യില്‍ 2021ലുമാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇനി ഏകദിനത്തില്‍ കൂടി സ്ഥാനം പോയാല്‍ വിരമിക്കുകയല്ലാതെ ധവാനു മുന്നില്‍ മറ്റു ഓപ്ഷനുകളില്ല. പ്രായവും അദ്ദേഹത്തിന്റെ കരിയറിനു ഭീഷണിയുയര്‍ത്തുന്ന ഘടകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications