റിഷഭിനെ വഞ്ചിച്ചു! ഉര്‍വശിക്ക് പുതിയ പാക് കാമുകന്‍- പോസ്റ്റ് വൈറല്‍, പ്രതികരിച്ച് ഫാന്‍സ്

ഇന്ത്യയുടെ യുവ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ശൈലികൊണ്ട് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ റിഷഭിന് ആരാധികമാരും ഏറെ.
സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ താരങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന റിഷഭിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള പേരാണ് ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടേത്. രണ്ട് പേരും തമ്മില്‍ നിരവധി തവണ ഒന്നിച്ച് കണ്ടിട്ടുണ്ടെന്നാണ് പാപ്പരസികള്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും പലപ്പോഴായും പാപ്പരസികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്.
എന്നാല്‍ റിഷഭ് കാര്‍ അപകടത്തില്‍പ്പെട്ട സമയത്തെ ഉര്‍വശിയുടെ പല പോസ്റ്റുകളും വലിയ വിമര്‍ശനത്തിന് കാരണായിരുന്നു. ഇപ്പോഴിതാ പാക് യുവ പേസര്‍ നസീം ഷാക്ക് ജന്മദിനാശംസകള്‍ നേരുകയും അദ്ദേഹത്തിന് ലഭിച്ച പുതിയ ഡിഎസ്പി പദവിക്ക് ആശംസകള്‍ നേരുകയും ചെയ്ത് ഉര്‍വശി വെട്ടിലായിരിക്കുകയാണ്.
റിഷഭിനെ ഉര്‍വശി ചതിച്ചുവെന്ന തരത്തില്‍ വലിയ വിമര്‍ശനമാണ് ഉര്‍വശിക്കെതിരേ ഉയരുന്നത്. ഉര്‍വശിയുടെ പാക് താരത്തിന് ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റിലെ ആരാധക പ്രതികരണങ്ങള്‍ അറിയാം.

പ്രശസ്തിക്കായി എന്തും ചെയ്യാന്‍ മടിയില്ല
ഉര്‍വശി പ്രശസ്തിക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്തവളാണെന്നും ശ്രദ്ധ നേടുന്നതിനും അനാവശ്യ ചര്‍ച്ച സൃഷ്ടിക്കുന്നതിനുമായാണ് ഇപ്പോള്‍ നസീം ഷായുടെ പേര് ഇതിലേക്ക് വഴിച്ചിഴക്കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.
റിഷഭ് പന്ത് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായിരുന്നപ്പോള്‍ ആശുപത്രിക്ക് പുറത്തെ ചിത്രം പോസ്റ്റ് ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചയാളാണ് ഉര്‍വശി. ഇപ്പോള്‍ പാക് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നതും ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.
നസീം ഷാക്ക് പോലിസില്‍ ഡിഎസ്പി റാങ്ക് നല്‍കി ആദരിച്ചിരുന്നു. യുവ താരമായ നസീം ഷാ ലോക ക്രിക്കറ്റില്‍ വലിയ സംഭവമായിട്ടൊന്നുമില്ല. തുടക്കക്കാരനായ താരത്തിന് ജന്മദിനാശംസകള്‍ നേരുകയും ആശംസ അറിയിക്കുകയും ചെയ്യാന്‍ ഇരുവരും തമ്മില്‍ പ്രണയമാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

ഉര്‍വശിക്ക് നസീം മറുപടിയും നല്‍കി
ഉര്‍വശിയുടെ ജന്മദിനാശംസക്ക് നസീം ഷാ മറുപടിയും നല്‍കി. നന്ദി എന്നാണ് കൈകൂപ്പുന്ന ഇമോജിയോടൊപ്പം നസീം ഷാ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ പാക് ആരാധകരും രംഗത്തെത്തി. നസീം ഷായുടെ കരിയര്‍ തകര്‍ക്കാനാണ് ഉര്‍വശി ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നസീം ഷാക്ക് മുന്നറിയിപ്പും പാക് ആരാധകര്‍ നല്‍കുന്നു.
20വയസ് മാത്രമാണ് നസീം ഷായുടെ പ്രായം. അനാവശ്യ വിവാദങ്ങളില്‍ പെട്ട് കരിയര്‍ നശിപ്പിക്കാതെ ക്രിക്കറ്റില്‍ ശ്രദ്ധിക്കണമെന്നാണ് പാക് ആരാധകര്‍ പറയുന്നത്. ഉര്‍വശിയുടെ പോസ്റ്റിന് താഴെ വലിയ വിമര്‍ശന കമന്റുകളും പാക് ആരാധകര്‍ കുറിക്കുന്നുണ്ട്.
Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

സെല്‍ഫ് മാര്‍ക്കറ്റിങ്ങാണ് ഉര്‍വശിയുടെ ലക്ഷ്യം
സ്വന്തം വ്യക്തിത്വത്തെ പ്രശസ്തമാക്കാനായി ഉപയോഗിക്കുന്ന സെല്‍ഫ് മാര്‍ക്കറ്റിങ്ങാണ് ഇപ്പോള്‍ ഉര്‍വശി ചെയ്യുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ചെറുപ്പം മുതല്‍ മോഡലിങ്ങിനെ ഇഷ്ടപ്പെട്ട ഉര്‍വശി മിസ് ടീന്‍ ഇന്ത്യ ടൈറ്റില്‍ നേടിയാണ് വരവറിയിച്ചത്.
2015ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതടക്കം നിരവധി നേട്ടങ്ങള്‍ ഉര്‍വശിയെ തേടിയെത്തി. 2013ല്‍ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ഉര്‍വശി ഹണി സിങ്ങിന്റെ ആല്‍ബത്തിലൂടെ കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു.
2022ല്‍ ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ കാണാന്‍ മണിക്കൂറുകള്‍ റിഷഭ് പന്ത് കാത്തുനിന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലോടെയാണ് ഇരുവരുടേയും പേസ് ഗോസിപ്പ് കോളത്തിലേക്കെത്തുന്നത്. എന്നാല്‍ ഉര്‍വശിക്കെതിരേ പന്ത് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്തിക്കായി നുണ പറയുകയാണെന്നാണ് റിഷഭ് പ്രതികരിച്ചത്.
റിഷഭിനെ ചുറ്റിപ്പറ്റി പല പ്രതികരണങ്ങളും പല സമയത്തായി ഉര്‍വശി നടത്തിയിട്ടുണ്ടെങ്കിലും പ്രണയം ഗോസിപ്പുകളെ നിഷേധിക്കുന്ന സമീപനമാണ് താരം സ്വീകരിച്ചിട്ടുള്ളതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications