Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ബൗളര്‍ക്കു അഞ്ചോവര്‍! ടി20 നിയമത്തില്‍ മാറ്റം വേണം, പരീക്ഷണം ഐപിഎല്ലില്‍ ആക്കാം- വോണ്‍

ടി20 ക്രിക്കറ്റിന്റെ നിയമാവലിയില്‍ പുതിയൊരു മാറ്റം കൊണ്ടു വരണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ടി20യില്‍ ഒരു ബൗളര്‍ക്കു പരമാവധി അനുവദിച്ചിട്ടുള്ള നാല് ഓവറെന്നത് അഞ്ചാക്കി ഉയര്‍ത്തണമെന്നാണ് വോണിന്റെ ആവശ്യം. വരാനിരിക്കുന്ന ഐപിഎല്ലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കാവാനുന്നതാണെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

1

ടി20 ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്കു അഞ്ചോവറെന്ന തന്റെ നിര്‍ദേശത്തിന് ഒരുപാട് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിയുന്നത്ര വേഗത്തില്‍ അതു യാഥാര്‍ഥ്യമാക്കൂ. സപ്തംബര്‍ 19ന് തുടങ്ങുന്ന ഐപിഎല്ലില്‍ നമുക്ക് ഇതു പരീക്ഷിക്കുന്നതാണെന്നും ഐസിസിയെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും ടാഗ് ചെയ്ത് വോണ്‍ ട്വീറ്റ് ചെയ്തു.

നിലവിലെ ടി20 നിയമം അനുസരിച്ച് ഒരു ബൗളര്‍ക്കു പരമാവധി നാലോവര്‍ മാത്രമേ ഇന്നിങ്‌സില്‍ ബൗള്‍ ചെയ്യാന്‍ അനുവാദമുള്ളൂ. വോണിന്റെ പുതിയ നിര്‍ദേശത്തെ പലരും അനുകൂലിച്ച് രംഗത്തു വന്നിട്ടുണ്ട്. കളിയുടെ നിലവാരമുയര്‍ത്താന്‍ ഇതു സബായിക്കുമെന്നായിരുന്നു ഒരു ട്വീറ്റ്.

ഈ ഐഡിയ ഇഷ്ടമായി. ആറു ബാറ്റ്‌സ്മാന്‍മാര്‍, വിക്കറ്റ് കീപ്പര്‍ നാലു ബൗളര്‍മാര്‍. ഇതു തീര്‍ച്ചയായും ടി20യുടെ നിലവാരം വര്‍ധിപ്പിക്കുമെന്നായിരുന്നു വോണിന്റെ ട്വീറ്റിനു താഴെ ഒരാളുടെ പ്രതികരണം. 'ഇതു വളരെ മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. ടി20യില്‍ ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ ഇതു സഹായിക്കും. പ്രത്യേകിച്ചും വളരെ ക്ലോസായിട്ടുള്ള മല്‍സരങ്ങളില്‍'- എന്നായിരുന്നു ഒരു പ്രതികരണം.

എന്നാല്‍ വോണിന്റെ ഈ നിര്‍ദേശത്തെ എതിര്‍ക്കുന്ന ചിലരുമുമുണ്ട്. ഈ നിയം വന്നാല്‍ അത് ഓള്‍റൗണ്ടര്‍മാരോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നായിരുന്നു ഒരു ട്വീറ്റ്. എല്ലാ ഓള്‍റൗണ്ടര്‍മാര്‍ക്കും ഇത് നീതി നല്‍കില്ലെന്നു മറ്റൊരാള്‍ പ്രതികരിച്ചു.

Story first published: Wednesday, September 9, 2020, 17:41 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+