സച്ചിന് അക്തറിനെ നേരിടാന്‍ ഭയം, പക്ഷെ അംഗീകരിക്കില്ല! അഫ്രീദിക്ക് പൊങ്കാല

കറാച്ചി: ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കടന്നുവന്ന വഴികളിലെല്ലാം ചരിത്രം രചിച്ച അത്ഭുത പ്രതിഭ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, മത്സരം, സെഞ്ച്വറി തുടങ്ങി അതുല്യമായ പല റെക്കോഡുകളും തകര്‍ക്കപ്പെടാതെ സച്ചിന്റെ പേരില്‍ തുടരുന്നു.
ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച പല ബൗളര്‍മാരും സച്ചിന്റെ ബാറ്റിങ് മികവിന് മുന്നില്‍ തലകുനിച്ചുവെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്. സ്പിന്‍ ഇതിഹാസങ്ങളായ ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനുമെല്ലാം വിറപ്പിച്ചിരുന്ന സമയത്തും സച്ചിന്‍ തന്റെ ബാറ്റിങ് മികവുകൊണ്ട് വിസ്മയിപ്പിച്ചു.
ഷുഹൈബ് അക്തര്‍, വസിം അക്രം, വഖാര്‍ യൂനിസ് തുടങ്ങി പാകിസ്താന്റെ പല ഇതിഹാസ ബൗളര്‍മാരും സച്ചിന്റെ ബാറ്റിങ് മികവിനെ വെല്ലുവിളിച്ചവരും പിന്നീട് പ്രതിഭയെ അംഗീകരിച്ചവരുമാണ്. ഇപ്പോഴിതാ സച്ചിന് അക്തറിനെ ഭയമായിരുന്നുവെന്നും എന്നാല്‍ അത് ഒരിക്കലും തുറന്ന് സമ്മതിക്കില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി.

സച്ചിന്‍ പേടിയാണെന്ന് പറയില്ല
അക്തറിനെ പേടിയായിരുന്നുവെന്ന് സച്ചിന്‍ ഒരിക്കലും പറയില്ല. എന്നാല്‍ അഫ്രീദിയുടെ പന്തുകള്‍ സച്ചിനെ മാത്രമല്ല ലോകത്തിലെ മറ്റ് പല ഇതിഹാസ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിച്ചിട്ടുണ്ട്. മിഡ് ഓഫിലും കവറിലും ഫീല്‍ഡ് ചെയ്താല്‍ അത് വ്യക്തമായി കാണാനാവും.
ബാറ്റ്‌സ്മാന്റെ ശരീര ഭാഷയിലൂടെ പേടി മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അക്തര്‍ സച്ചിനെ ഭയപ്പെട്ടിരുന്നുവെന്ന് ഒരിക്കലും ഞാന്‍ പറയില്ല. അക്തറിന്റെ മിന്നല്‍ പന്തുകള്‍ സച്ചിനെ പല തവണ പിന്നോട്ടടിച്ചിട്ടുണ്ട്- അഫ്രീദി പറഞ്ഞു.
2011ല്‍ ഇതേ അഭിപ്രായം അഫ്രീദി പറഞ്ഞപ്പോള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും അന്ന് പറഞ്ഞ അതേ അഭിപ്രായമാണ് തനിക്കുള്ളതെന്നും യുട്യൂബ് ചാനലില്‍ സംസാരിക്കവെ അഫ്രീദി പറഞ്ഞു.
Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

സച്ചിന്‍ ഭയപ്പെട്ടിരുന്നുവെന്ന് അക്തറും
തന്നെ നേരിടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭയപ്പെട്ടിരുന്നുവെന്ന് ഷുഹൈബ് അക്തറും പറഞ്ഞിട്ടുണ്ട്. 2011ല്‍ അദ്ദേഹം പുറത്തിറക്കിയ 'കോന്‍ഡ്രവേഴ്‌സ്യലി യുവേഴ്‌സ്' എന്ന പുസ്തകത്തിലൂടെയാണ് സച്ചിന്‍ തന്നെ ഭയപ്പെട്ടിരുന്നുവെന്ന് അക്തര്‍ വെളിപ്പെടുത്തിയത്്.
ആ സമയത്ത് തന്നെയാണ് അഫ്രീദി അക്തറിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടുമായി രംഗത്തെത്തിയത്. 'അക്തര്‍ പന്തെറിയുമ്പോള്‍ സച്ചിന്‍ ഭയപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അക്തര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ സച്ചിന്റെ കാലുകള്‍ വിറക്കുമായിരുന്നുവെന്നും' അക്തര്‍ അന്ന് പറഞ്ഞു.

പാകിസ്താന്റെ കണ്ണിലെ കരട്
സച്ചിന്‍ കളിച്ചിരുന്ന കാലമത്രയും പാകിസ്താന്റെ കണ്ണിലെ കരടായിരുന്നു. പാകിസ്താന്റെ പ്രമുഖ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയിരുന്ന സച്ചിന്‍ പല തവണ ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.
2011ലെ ഏകദിന ലോകകപ്പിലും സച്ചിന്റെ അര്‍ധ സെഞ്ച്വറിയാണ് പാകിസ്താനെതിരേ ഇന്ത്യക്ക് കരുത്തായത്. അതുകൊണ്ട് തന്നെ സച്ചിനോട് പാക് താരങ്ങള്‍ക്കെല്ലാം കടുത്ത അസൂയയുണ്ടായിരുന്നു. ഇൗ കാരണങ്ങള്‍ക്കൊണ്ടാണ് ഇത്തരം പ്രതികരണങ്ങള്‍ അവര്‍ നടത്തിയത്.
സച്ചിന്റെ ക്രിക്കറ്റ് കരിയര്‍ നോക്കുമ്പോള്‍ സച്ചിനെ വിറപ്പിച്ചവരെന്ന് പറയാന്‍ സാധിക്കുന്ന ആരും തന്നെയില്ല. പേസര്‍മാരില്‍ ഗ്ലെന്‍ മഗ്രാത്തിനും ബ്രെറ്റ് ലീക്കുമാണ് സച്ചിനെതിരേ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നത്.

അക്തറിനെതിരേ മികച്ച റെക്കോഡ്
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഷുഹൈബ് അക്തറിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. 41.60 ശരാശരിയില്‍ 416 റണ്‍സാണ് സച്ചിന്‍ അക്തറിനെതിരേ നേടിയത്. 19 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് തവണ സച്ചിനെ അക്തര്‍ പുറത്താക്കി.
നേര്‍ക്കുനേര്‍ കണക്കില്‍ അക്തറിനെതിരേ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ സച്ചിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അക്തറും അഫ്രീദിയും പറഞ്ഞത് അവരുടെ ആഗ്രഹം മാത്രമായിരുന്നുവെന്ന് വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications