For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനെതിരേ ധോണി പയറ്റിയത് ആ തന്ത്രം! അതുകൊണ്ട് എല്ലാം ജയിച്ചു- അഫ്രീഡി

പാകിസ്താനു മേല്‍ ഇന്ത്യക്കു ആധിപത്യം നഷ്ടമാവുന്നു

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തില്‍ ഏറ്റവും മികച്ച വിജയറെക്കോര്‍ഡുള്ള ഇന്ത്യന്‍ നായകനായിരുന്നു മുന്‍ ഇതിഹാസം എംഎസ് ധോണി. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ധോണിക്കു കീഴില്‍ പാകിസ്താനോടു ഇന്ത്യ തോല്‍വി രുചിച്ചിരുന്നില്ല. ഏകദിന, ടി20 ലോകകപ്പുകളില്‍ അദ്ദേഹം 100 ശതമാനം വിജയറെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിച്ചു. വിരാട് കോലി നയിച്ച ഇന്ത്യയെ പാക് പട പത്തു വിക്കറ്റിനു നാണംകെടുത്തുകയായിരുന്നു.

കഴിഞ്ഞ മൂന്നില്‍ രണ്ടിലും പാകിസ്താന്‍

കഴിഞ്ഞ മൂന്നില്‍ രണ്ടിലും പാകിസ്താന്‍

അതിനു ശേഷം ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ നയിച്ച ഇന്ത്യയെ അഞ്ചു വിക്കറ്റിനും പാകിസ്താന്‍ കെട്ടുകെട്ടിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകളെടുത്താല്‍ ലോകകപ്പില്‍ ഒരിക്കല്‍പ്പോലും പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നില്ല. ഏഴു ഏകദിന ലോകകപ്പ് മല്‍സരങ്ങളിലും അഞ്ച് ടി20 ലോകകപ്പ് മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം പാകിസ്താനായിരുന്നു. ധോണിക്കു കീഴില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം ആധിപത്യം നേടാനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി.

ധോണിക്കു കീഴിലെ സമീപനം

ധോണിക്കു കീഴിലെ സമീപനം

എംഎസ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് പാകിസ്താനെതിരേ അവരുടെ സമീപനത്തിലും മനോഭാവത്തിലും മാറ്റം വന്നിരുന്നതായി ഷാഹിദ് അഫ്രീഡി ചൂണ്ടിക്കാട്ടി. പാക് ചാനലായ സമാ ടിവിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ആ സമയത്ത് പാകിസ്താനെ ഒരു ഭാഗത്തേക്കു ഒതുക്കിയിരുന്നതായും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരുമായിട്ടായിരുന്നു ഇന്ത്യയുടെ പ്രധാന പോരാട്ടമെന്നും അഫ്രീഡി ചൂണ്ടിക്കാട്ടി. പക്ഷെ ബാബര്‍ ആസം ക്യാപ്റ്റനായ ശേഷം പാക് ടീമിന്റെ സമീപനത്തില്‍ മാറ്റമുണ്ടായതായും അദ്ദേഹം നിരീക്ഷിച്ചു.

Also Read: IND vs SA 2022: സഞ്ജുവും ഇഷാനും പിന്നില്‍, ബെസ്റ്റ് റിഷഭ് തന്നെ, മുന്‍ ഇന്ത്യന്‍ താരം പറയുന്നു

ആവേശം ഇല്ലാതാക്കി

ആവേശം ഇല്ലാതാക്കി

എംഎസ് ധോണി ഇന്ത്യന്‍ നായകനായിരുന്നപ്പോള്‍ അവരുടെ ടീം മറ്റൊരു തരത്തിലായിരുന്നു പാകിസ്താനെതിരായ മല്‍സരത്തെ സമീപിച്ചിരുന്നത്. മുമ്പുണ്ടായിരുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങളുടെ ആവേശം അത് ഇല്ലാതാക്കി. കാരണം പാകിസ്താനെതിരേ ഇന്ത്യ തുടര്‍ച്ചയായി ജയിച്ചുകൊണ്ടേയിരുന്നു. ഇന്ത്യന്‍ ടീം അവരുടെ ചിന്താഗതിയില്‍ മാറ്റം വരുത്തി.

പാകിസ്താനെ സൈഡാക്കി

പാകിസ്താനെ സൈഡാക്കി

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരുമായുള്ള മല്‍സരങ്ങളെ കൂടുതല്‍ ഗൗരവത്തോടെ ഇന്ത്യ സമീപിക്കാന്‍ തുടങ്ങി. പാകിസ്താന്‍ ടീമിനെ ഒരു 'സൈഡിലേക്ക്' ഇന്ത്യ മാറ്റി നിര്‍ത്തിയെന്നു പറയുന്നതില്‍ ക്ഷമിക്കണം. പക്ഷെ ഇപ്പോള്‍ വീണ്ടും ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറിക്കൊണ്ടിരിക്കുകയാണ്. സമീപനമെന്നത് ഒരു കളിയില്‍ പ്രധാനപ്പെട്ട കാര്യമാണെന്നും ഷാഹിദ് അഫ്രീഡി ചൂണ്ടിക്കാട്ടി.

Also Read: ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

വീണ്ടും ഇന്ത്യ- പാക് ത്രില്ലര്‍

വീണ്ടും ഇന്ത്യ- പാക് ത്രില്ലര്‍

അതേസമയം, ഈ മാസം 23ന് വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ നടക്കാനിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലാണ് ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ പാകിസ്താനോടേറ്റ പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്.കൂടാതെ കഴിഞ്ഞ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേറ്റ അഞ്ചു വിക്കറ്റിന്റെ പരാജയത്തിനും ഇന്ത്യക്കു പകരം ചോദിക്കേണ്ടതുണ്ട്.

Story first published: Sunday, October 9, 2022, 12:51 [IST]
Other articles published on Oct 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+