IND vs SA 2022: സഞ്ജുവും ഇഷാനും പിന്നില്‍, ബെസ്റ്റ് റിഷഭ് തന്നെ, മുന്‍ ഇന്ത്യന്‍ താരം പറയുന്നു

മുംബൈ: സമീപകാലത്തെ പ്രകടനം കൊണ്ട് വലിയ ആരാധകരെ സൃഷ്ടിച്ച താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കഴിഞ്ഞിടെ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഇന്ത്യ എ ടീമിനെ നയിക്കാനും മൂന്ന് മത്സരത്തിലും ജയം നേടിക്കൊടുക്കാനും സഞ്ജുവിനായി. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കുകയാണ് സഞ്ജു.
അതേ സമയം റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സജീവ താരമാണ്. ടി20 ലോകകപ്പിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സമീപകാലത്തെ ടി20യിലെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. നിലവില്‍ ദിനേഷ് കാര്‍ത്തികാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ലോകകപ്പില്‍ പ്ലേയിങ് 11 ആദ്യ അവസരം ലഭിക്കാന്‍ സാധ്യതയും കാര്‍ത്തികിനാണ്.

റിഷഭ് എക്‌സ് ഫാക്ടര്‍
സമീപകാലത്തെ സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പലരും സഞ്ജുവിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമെന്ന് ആവിശ്യപ്പെടുന്നുണ്ട്. റിഷഭിനെക്കാള്‍ പ്രതിഭ സഞ്ജുവിനുണ്ടെന്നാണ് ഇത്തരം ആളുകള്‍ വാദിക്കുന്നത്. ഇപ്പോഴിതാ ഇഷാന്‍ കിഷനെക്കാളും സഞ്ജു സാംസണെക്കാളും പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ് റിഷഭ് പന്തെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.
'സഞ്ജു സാംസണെക്കാളും ഇഷാന്‍ കിഷനെക്കാളും ഒരുപടി മുന്നില്‍ത്തന്നെയാണ് ഞാന്‍ റിഷഭ് പന്തിന് സ്ഥാനം നല്‍കുന്നത്. റിഷഭിലൊഴികെ മറ്റ് രണ്ട് പേരിലും എക്‌സ്ഫാക്ടറുകളൊന്നും കാണുന്നില്ല. സാംസണ്‍ നന്നായി സ്‌ട്രോക് ഷോട്ട് കളിക്കുന്ന താരമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമില്‍ നിലനിര്‍ത്താവുന്ന താരമാണ്. അതേ സമയം ഇഷാന്‍ കിഷന്‍ തനിക്ക് ലഭിച്ച അവസരങ്ങളൊന്നും വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. ഉയര്‍ച്ചയില്‍ നിന്നാണ് അവന്‍ താഴോട്ട് വീണത്. വെള്ളബോളിലും ചുവപ്പുബോളിലും റിഷഭാണ് എന്റെ ഒന്നാം ചോയിസ്'- സാബ കരീം പറഞ്ഞു.
Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

സഞ്ജു മികച്ച ബാറ്റ്‌സ്മാന്‍
സമീപകാലത്തെ റിഷഭ് പന്തിന്റെ പ്രകടനം അല്‍പ്പം മോശമാണ്. അതുകൊണ്ടാണ് അദ്ദേഹം ടി20 യില്‍ പ്ലേയിങ് 11 പുറത്ത് നില്‍ക്കുന്നത്. ഇന്ത്യ ലോകകപ്പിലെ പ്രധാന മത്സരങ്ങളില്‍ റിഷഭിനെ പുറത്തിരുത്താനാണ് സാധ്യത. അക്ഷര്‍ പട്ടേലും ടീമിലുള്ളതിനാല്‍ ഫിനിഷര്‍ റോളിലേക്ക് ദിനേഷ് കാര്‍ത്തിക് എത്തും. ഇതോടെ ഇന്ത്യക്ക് റിഷഭിനെ പുറത്തിരുത്താതെ മറ്റ് വഴികളില്ലാതെയാവും.
'സെലക്ടര്‍മാര്‍ ഈ മൂന്ന് പേരെയും കാണുന്നത് വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല. ബാറ്റ്‌സ്മാന്‍മാരായിക്കൂടിയാണ്. അതോടൊപ്പം വിക്കറ്റ് കീപ്പറാവുകയും ചെയ്യണം. സഞ്ജു സാംസണിന് മുഖ്യ ടീമിലേക്ക് ബാറ്റ്‌സ്മാനെന്ന നിലയില്‍ തിരിച്ചെത്താം. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ പ്രയാസമാണ്. സമീപകാലത്തായി ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിന് ശേഷം സ്ഥിരതയോടെ കളിക്കാന്‍ അവന് സാധിക്കുന്നുണ്ട്'- സാബ കരീം കൂട്ടിച്ചേര്‍ത്തു.
Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

ഇഷാന്‍ വളരെ മോശം
ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കുന്നുണ്ടെങ്കിലും അതിനെ മുതലാക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. നിലവിലെ ഇഷാന്റെ പ്രകടനം വലിയ വിമര്‍ശനം നേരിടുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇഷാന്‍ ടെസ്റ്റ് ബാറ്റിങ് കാഴ്ചവെച്ച് നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരേ ഉയരുകയും ചെയ്തിരുന്നു. നിലവിലെ ഫോം പരിശോധിച്ചാല്‍ ഇന്ത്യയുടെ ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന് സഞ്ജുവിനെ വിളിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications