കൂറ്റന്‍ സെഞ്ചുറി; യുവരാജ് സിംഗിനെ തിരിച്ചുവിളിക്കണം: ഗാവസ്‌കര്‍
മുംബൈ: ഫോമില്‍ കളിക്കുന്ന ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ ഇന്ത്യന്‍ ടീമില്‍ എടുക്കണമെന്ന് ഇതിഹാസ താരം സുനില്‍ ഗാവ്‌സകര്‍. എന്‍ ഡി ടി വിയില്‍ സംസാരിക്കവേയാണ് യുവരാജിനെ ടീമില്‍ പരിഗണിക്കണമെന്ന കാര്യം ഗാവ്‌സകര്‍ പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ സെലക്ടര്‍മാര്‍ യുവരാജിനെ പരിഗണിച്ചിരുന്നില്ല.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടി യുവരാജ് സിംഗ് കഴിഞ്ഞ ദിവസം 187 റണ്‍സടിച്ചിരുന്നു. രഞ്ജിയിലെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് രവീന്ദ്ര ജഡേജയെ ടെസ്റ്റ് ടീമില്‍ എടുത്തത്. പരിചയ സമ്പന്നരായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ഫോമിലാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്താണ് തെറ്റ് എന്നും ഗാവസ്‌കര്‍ ചോദിച്ചു.

യുവരാജിനെ ഓര്‍ത്ത് സങ്കടം
ഫീല്‍ സോറി ഫോര്‍ യുവരാജ്. യുവരാജിന്റെ നല്ല കാലം കഴിഞ്ഞു എന്ന് സെലക്ടര്‍മാര്‍ ചിലപ്പോള്‍ കരുതുന്നുണ്ടാകണം - ഗാവസ്‌കര്‍ പറഞ്ഞു. എന്നാല്‍ തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നാണ് ഗുജറാത്തിനെതിരെ അടിച്ച കൂറ്റന്‍ സെഞ്ചുറിയുമായി യുവരാജ് തെളിയിക്കുന്നത്.

ഗാവസ്‌കറിന് അത്ഭുതമില്ല
യുവരാജ് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ സുനില്‍ ഗാവസ്‌കര്‍ക്ക് പക്ഷേ അത്ഭുതം ഒന്നുമില്ല. പക്ഷേ ഹര്‍ഭജന് അവസരം കിട്ടിയ സ്ഥിതിക്ക് യുവരാജിനും അത് കിട്ടുമെന്ന് താന്‍ കരുതിയിരുന്നു.

എന്തിനാണ് യുവരാജ്
ചെറുപ്പക്കാര്‍ മാത്രമല്ല, പരിചയസമ്പത്തുള്ള കളിക്കാരും ടീമില്‍ വേണം. അപ്പോഴേ ടീം കോമ്പിനേഷന്‍ കറക്ട് ആകൂ. മധ്യനിരയില്‍ യുവരാജിന് ഇപ്പോഴും സംഭാവനകള്‍ നല്‍കാന്‍ കഴിയും

ജഡേജ തിരിച്ചുവന്നത് ഇങ്ങനെ
രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 24 വിക്കറ്റെടുത്താണ് ജഡേജ ടീമില്‍ തിരിച്ചെത്തിയത്. നാല് ഇന്നിംഗ്‌സിലായി ജഡേജ 4 തവണ 5 വിക്കറ്റുകള്‍ വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications