Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2007 ടി20 ലോകകപ്പില്‍ രോഹിത്തിന്റെ സഹതാരങ്ങള്‍, ഇപ്പോള്‍ കമന്റേറ്റര്‍മാര്‍!, നാല് പേരിതാ

1

ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയിലെ രോഹിത് ശര്‍മയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിരാട് കോലി വിരമിക്കുന്നത് വരെ നായകനായിരിക്കുമെന്ന് ചിന്തിച്ചവര്‍ ഏറെയായിരുന്നെങ്കിലും പാതിവഴിയില്‍ കോലിക്ക് നായകസ്ഥാനം ഒഴിയേണ്ടി വന്നത് രോഹിത്തിനെപ്പോലൊരു മികച്ച നായകന് അവസരം ലഭിക്കാന്‍ വേണ്ടിയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ രോഹിത് ഇന്ന് ആരാധകരുടെ ഹിറ്റ്മാനും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനുമാണ്.

ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാത്ത പക്ഷം 2023ലെ ഏകദിന ലോകകപ്പിലും രോഹിത് തന്നെയാവും ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഉണ്ടാവുക. രോഹിത്തിനൊപ്പം കരിയര്‍ തുടങ്ങിയവരില്‍ പലരും ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും രോഹിത് ഇപ്പോഴും നായകനെന്ന ബഹുമതിയോടെ തുടരുന്നു. 2007ലെ ടി20 ലോകകപ്പില്‍ രോഹിത്തിന്റെ സഹതാരങ്ങളായ നാല് പേര്‍ ഇപ്പോള്‍ കമന്റേറ്റര്‍മാരാണ്. അത് ആരൊക്കെയാണെന്ന് നോക്കാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

2007ല്‍ പ്രഥമ ടി20 ലോകകപ്പ് കളിക്കുകയും കിരീടം നേടുകയും ചെയ്ത ഇന്ത്യന്‍ ടീമില്‍ ഇര്‍ഫാന്‍ പഠാനും ഉണ്ടായിരുന്നു. ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ 2007ലെ ടി20 ലോകകപ്പില്‍ 7 മത്സരം കളിച്ച് നേടിയത് 10 വിക്കറ്റാണ്. 6.77 എന്ന മികച്ച ഇക്കോണമിയിലായിരുന്നു പ്രകടനം. കരിയറില്‍ ആകെ 24 ടി20കളാണ് ഇന്ത്യക്കായി അദ്ദേഹം കളിച്ചത്. മോശം ഫോമും പരിക്കും വേട്ടയാടിയതോടെ ഇര്‍ഫാന് പ്രതീക്ഷിച്ചതിലും നേരത്തെ കരിയറിന് വിരാമമിടേണ്ടി വന്നു. വിരമിച്ച ശേഷം പരിശീലകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും തിളങ്ങുകയാണ്. അടുത്തിടെ വിക്രം നായകനായ കോബ്ര സിനിമയില്‍ പ്രധാന വേഷവും ഇര്‍ഫാന്‍ അവതരിപ്പിച്ചിരുന്നു.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

ആര്‍ പി സിങ്

ആര്‍ പി സിങ്

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയതിന് പിന്നില്‍ ഏറ്റവും അധ്വാനിച്ച താരങ്ങളിലൊരാളാണ് ആര്‍പി സിങ്. 7 മത്സരത്തില്‍ നിന്ന് 12 വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ആര്‍പി സിങ്ങായിരുന്നു തലപ്പത്ത്. 6.33 എന്ന ഗംഭീര ഇക്കോണമിയിലായിരുന്നു താരത്തിന്റെ പ്രകടനം. വലിയ കരിയര്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന താരത്തിന് പ്രശ്‌നമായത് തുടര്‍ച്ചയായ പരിക്കാണ്. ഇതോടെ ടീമിന് പുറത്തായ ആര്‍ പി സിങ് 2018 സെപ്തംബറിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കമന്റേറ്ററായും അവതാരകനായും സജീവമാണ് അദ്ദേഹം.

പീയൂഷ് ചൗള

പീയൂഷ് ചൗള

സ്പിന്നര്‍ പീയൂഷ് ചൗളയും 2007ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിക്കുന്നത് 2010ലാണ്. ഒരു കാലത്ത് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ സജീവ താരമായിരുന്നു ചൗള. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകളോടൊപ്പമെല്ലാം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിനോട് വിരമിക്കല്‍ പ്രഖ്യാപിച്ച ചൗള ഇപ്പോള്‍ കമന്റേറ്ററായും അവതാരകനായുമാണ് പ്രവര്‍ത്തിക്കുന്നത്.

ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗും 2007ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സീനിയര്‍ താരങ്ങള്‍ വളരെ കുറവായിരുന്നു. അതിലൊരാളാണ് സെവാഗ്. അഞ്ച് മത്സരത്തില്‍ നിന്ന് 133 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റിയും നേടി. 14 വര്‍ഷത്തോളം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി നിറഞ്ഞുനിന്ന സെവാഗ് 2015ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായ സെവാഗ് ഇപ്പോള്‍ കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും ക്രിക്കറ്റില്‍ സജീവമാണ്.

Story first published: Sunday, September 4, 2022, 15:52 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+