For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഇതിഹാസമാവുമെന്ന് കരുതിയില്ല, പക്ഷെ ആ ഇന്നിങ്‌സ് കരിയര്‍ മാറ്റി! സെവാഗ് പറയുന്നു

ഇന്ന് ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് വിരാട് കോലി

1

മുംബൈ: ഇന്ത്യയുടെ ഇതിഹാസ താരമാണ് വിരാട് കോലി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യനാക്കിയ നായകനില്‍ നിന്ന് ലോകം മുഴുവന്‍ വാഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്ന താരമെന്ന നിലയിലേക്ക് വളരാന്‍ കോലിക്കായി.

ഇന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറി റെക്കോഡുകള്‍ക്ക് പോലും കോലി ഭീഷണി ഉയര്‍ത്തുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായി കോലി മാറിക്കഴിഞ്ഞു. 2007ലെ ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കാതിരുന്ന കോലി 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമായിരുന്നു.

ഇപ്പോഴിതാ കരിയറിന്റെ ആദ്യ സമയത്ത് കോലി ഇന്നത്തെപ്പോലെ സൂപ്പര്‍ താരമായി മാറുമെന്ന് തോന്നിയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. പിന്നീട് ഈ തോന്നല്‍ മാറ്റിയ കോലിയുടെ ഇന്നിങ്‌സും അദ്ദേഹം വെളിപ്പെടുത്തി.

കോലി ഇതിഹാസമാവുമെന്ന് തോന്നിയില്ല

കോലി ഇതിഹാസമാവുമെന്ന് തോന്നിയില്ല

വിരാട് കോലി പ്രതിഭയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ തുടക്കത്തില്‍ കോലി ഇത്തരത്തില്‍ സൂപ്പര്‍ താരമാവുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ലസിത് മലിംഗയ്‌ക്കെതിരേ കോലിയുടെ ബാറ്റിങ് കണ്ടപ്പോള്‍ അവന്‍ വലിയ താരമായി മാറുമെന്ന് തോന്നി.

കോലി അധികം സെഞ്ച്വറിയും റണ്‍സുമൊന്നും നേടില്ലെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ എന്റെ തോന്നല്‍ തെറ്റായിരുന്നുവെന്ന് അവന്‍ തെളിയിച്ചു. അവിശ്വസിനീയമായ നേട്ടങ്ങളാണ് അവന്‍ നേടിയെടുത്തത്‌സെവാഗ് പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സെഞ്ച്വറി കോലിയുടെ 78ാം അന്താരാഷ്ട്ര സെഞ്ച്വറിയും 28ാം ടെസ്റ്റ് സെഞ്ച്വറിയുമായിരുന്നു. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ വെറും നാല് സെഞ്ച്വറിയാണ് കോലിക്ക് വേണ്ടത്.

Also Read: IPL 2023: ഈ സീസണില്‍ മിന്നിക്കൂ, ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താം! നാല് പേര്‍ വെയ്റ്റിങ്

കോലിയുടെ അച്ചടക്കം അന്നേ ശ്രദ്ധിച്ചു

കോലിയുടെ അച്ചടക്കം അന്നേ ശ്രദ്ധിച്ചു

വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തുമ്പോള്‍ സെവാഗ് സൂപ്പര്‍ താരമായി ടീമിലുണ്ടായിരുന്നു. തന്റെ ഫിറ്റ്‌നസിന് വളരെ പ്രാധാന്യം നല്‍കുന്ന താരമാണ് കോലി. അന്നും ഇന്നും ഇന്ത്യയുടെ ഏറ്റവും ഫിറ്റ്‌നസുള്ള താരമാണ് കോലി.

തന്റെ ക്രിക്കറ്റിലെ ശീലങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കോലി. അവനെ ആദ്യം കണ്ടപ്പോള്‍ത്തന്നെ വളരെ അച്ചടക്കത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതാരമാണെന്ന് തോന്നിയിരുന്നുവെന്നും സെവാഗ് പറഞ്ഞു.

'തനിക്ക് ദീര്‍ഘദൂര കരിയര്‍ വേണമെങ്കില്‍ അച്ചടക്കത്തോടെ കളിക്കണമെന്ന തിരിച്ചറിവ് നേരത്തെ കോലിക്കുണ്ടായിരുന്നു. വളരെ ചുരുക്കം ചില താരങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ ഇത് തിരിച്ചറിയുന്നത്. കോലിയുടെ അതേ സമയത്തെത്തിയ പല താരങ്ങളും ശോഭിക്കാതെ പോയതിന്റെ കാരണം അതാണ്.

രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്തിയതോടെ രണ്ട് പേരും തമ്മിലുള്ള മത്സരം ശക്തമായി ഉണ്ടായിരുന്നു. ചില മത്സരബുദ്ധി നമ്മുടെ പ്രകടനം മെച്ചപ്പെടുത്തും'- സെവാഗ് കൂട്ടിച്ചേര്‍ത്തു. കോലി കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായപ്പോള്‍ 2013ഓടെയാണ് രോഹിത്തിന് സ്ഥിരം അവസരം ലഭിച്ച് തുടങ്ങിയത്.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

കോലി ഒന്നൊന്നര ഇതിഹാസം

കോലി ഒന്നൊന്നര ഇതിഹാസം

കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാനുള്ള കഴിവാണ്. ഏകദിനത്തിലും ടെസ്റ്റിലും മികച്ച റെക്കോഡുള്ള പലരും അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട ടി20യില്‍ ഫ്‌ളോപ്പാവാറുണ്ട്.

എന്നാല്‍ ടി20യിലും കോലി ഗംഭീര റെക്കോഡാണ് നേടിയെടുത്തത്. അതുല്യ പ്രതിഭകള്‍ക്കാണ് ഇതിന് സാധിക്കുക. 108 ടെസ്റ്റില്‍ നിന്ന് 8416 റണ്‍സും 271 ഏകദിനത്തില്‍ നിന്ന് 12809 റണ്‍സും 115 ടി20യില്‍ നിന്ന് 4008 റണ്‍സും കോലിയുടെ പേരിലുണ്ട്. ടെസ്റ്റിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇപ്പോഴും 50ന് മുകളില്‍ ശരാശരി കോലിക്കുണ്ട്.

ഇന്ത്യയുടെ നായകനെന്ന നിലയില്‍ ടെസ്റ്റ് ടീമിനെ ഉന്നതിയിലേക്കെത്തിച്ചാണ് കോലി പടിയിറങ്ങിയത്. ഇപ്പോള്‍ ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മയാണുള്ളത്. കരിയറില്‍ ഇനിയും അഞ്ച് വര്‍ഷമെങ്കിലും ബാക്കിനില്‍ക്കെ വമ്പന്‍ നേട്ടങ്ങള്‍ തന്നെ കോലിയെ തേടിയെത്തിയേക്കാം.

Story first published: Thursday, March 16, 2023, 22:47 [IST]
Other articles published on Mar 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+