Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരിക്കല്‍ നല്ല സുഹൃത്തുക്കള്‍, ഇപ്പോള്‍ 'ശത്രുക്കള്‍'!, ഈ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയണം

1

ക്രിക്കറ്റില്‍ സൗഹൃദത്തിന് വലിയ പ്രാധാന്യമുണ്ട്. ടീമിനുള്ളിലെ താരങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമല്ലെങ്കില്‍ ടീമിന്റെ പ്രകടനത്തെയത് കാര്യമായി ബാധിക്കുമെന്നുറപ്പ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ ടീമിലെ താരങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് കാണാനാവും. എന്നാല്‍ ചില താരങ്ങള്‍ തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ലെന്ന് തന്നെ പറയാം. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന പലരും പിന്നീട് ശത്രുക്കളായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇത്തരത്തില്‍ സുഹൃത്തുക്കളായിരുന്ന് ശത്രുക്കളായി മാറിയ താരങ്ങളെ പരിചയപ്പെടാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - വിനോദ് കാംബ്ലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - വിനോദ് കാംബ്ലി

സ്‌കൂള്‍ തലത്തില്‍ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നുവന്നവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും. 664 റണ്‍സിന്റെ കൂട്ടുകെട്ട് രണ്ട് പേരും ചേര്‍ന്ന് സൃഷ്ടിച്ചത് അന്ന് അത്ഭുതമായിരുന്നു. ഇന്ത്യന്‍ ടീമിലും ഒന്നിച്ച് കളിച്ച അടുത്ത സുഹൃത്തുക്കള്‍ പിന്നീട് ശത്രുക്കളായി മാറി. കാംബ്ലിക്കെതിരേ ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോള്‍ സച്ചിന്‍ പിന്തുണച്ചില്ലെന്നാണ് കാംബ്ലി പറയുന്നത്. ഇതോടെ കാംബ്ലി സച്ചിനുമായി ഉടക്കി. സച്ചിന്‍ വിരമിക്കല്‍ പ്രസംഗം നടത്തിയപ്പോള്‍ കാംബ്ലിയുടെ പേര് പറയാത്തതിന്റെ ദുഖവും കാംബ്ലി വെളിപ്പെടുത്തിയിരുന്നു.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

എംഎസ് ധോണി - വീരേന്ദര്‍ സെവാഗ്

എംഎസ് ധോണി - വീരേന്ദര്‍ സെവാഗ്

എംഎസ് ധോണി ഇന്ത്യയുടെ ഇതിഹാസ നായകനാണ്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം വിസ്മയിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ട് ലോകകപ്പ് കിരീടം നേടിക്കൊടുത്താണ് ധോണി കളി നിര്‍ത്തിയത്. ധോണി ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ അവിടെ സീനിയേഴ്‌സായി വീരേന്ദര്‍ സെവാഗ് ഉണ്ടായിരുന്നു. ധോണിയുടെ തുടക്കകാലത്ത് സെവാഗ് നിരവധി ഉപദേശങ്ങളും ധോണിക്ക് നല്‍കി. പിന്നീട് സെവാഗിനെയും മറികടന്ന് ധോണി നായകനായതോടെ അഭിപ്രായ ഭിന്നതയുണ്ടായി. പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ധോണിയോട് സെവാഗ് ശത്രുത വെച്ച് പുലര്‍ത്തിയിരുന്നുവെന്ന് തന്നെ പറയാം.

ഗൗതം ഗംഭീര്‍ -വിരാട് കോലി

ഗൗതം ഗംഭീര്‍ -വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വിരാട് കോലിയെത്തുമ്പോള്‍ സൂപ്പര്‍ താരമെന്ന നിലയിലേക്ക് ഗൗതം ഗംഭീര്‍ എത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച് കളിച്ചപ്പോള്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. 2009ല്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് ഗംഭീര്‍ കോലിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഐപിഎല്ലിനിടെയാണ് ഇരുവരും തമ്മില്‍ ഉടക്കിയത്. ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായിരുന്ന സമയത്ത് കോലി ആര്‍സിബിക്കായി കളിക്കുന്നു. കോലി പുറത്തായി മടങ്ങുമ്പോള്‍ ഗംഭീര്‍ സ്ലെഡ്ജ് ചെയ്തതിനെത്തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരുന്നു. സഹതാരങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

ദിനേഷ് കാര്‍ത്തിക് - മുരളി വിജയ്

ദിനേഷ് കാര്‍ത്തിക് - മുരളി വിജയ്

തമിഴ്‌നാട് താരങ്ങളായ ദിനേഷ് കാര്‍ത്തികും മുരളി വിജയിയും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിലും ഏറെ നാള്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ്. രണ്ട് പേര്‍ തമ്മില്‍ നല്ല സുഹൃത് ബന്ധവും ഉണ്ടായിരുന്നെങ്കിലും കാര്‍ത്തികിന്റെ ഭാര്യയെ മുരളി സ്‌നേഹിച്ച് വിവാഹം കഴിച്ചതോടെ ഈ ബന്ധം അവസാനിച്ചു. ഇപ്പോള്‍ പരസ്പരം സംസാരിക്കുക പോലും ചെയ്യില്ല. അടുത്ത സുഹൃത്തുക്കളില്‍ നിന്നാണ് ബദ്ധ വൈരികളെപ്പോലെ ഇവര്‍ മാറിയത്. കാര്‍ത്തിക് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സജീവമാണ്. മുരളി ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നുണ്ട്.

Story first published: Thursday, August 11, 2022, 21:26 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+