Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി വൈകില്ല, 2023ല്‍ അരങ്ങേറ്റം ഉറപ്പ്! അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമിന്റെ സമീപകാല പ്രകടനം വിലയിരുത്തി വലിയ അഴിച്ചുപണി വന്നേക്കുമെന്നാണ് വിവരം.

2023ല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് ടി20യില്‍ പ്രാധാന്യം നല്‍കുന്നതടക്കമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം നിരവധി യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതയുമുണ്ട്.

ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കെത്തേണ്ടവരായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ തഴയപ്പെട്ടവര്‍ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. 2023ല്‍ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഇതിനോടകം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുള്ള താരമാണ് രാഹുല്‍ ത്രിപാഠി. വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ടോപ് ഓഡറിലും മധ്യ നിരയിലുമെല്ലാം ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ്. ഐപിഎല്ലില്‍ കെകെആര്‍ താരമായിരുന്ന ത്രിപാഠി നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്.

സ്ഥിരതയോടെ കളിക്കുന്ന താരത്തിന് 2023ല്‍ ഇന്ത്യക്കൊപ്പം അരങ്ങേറ്റം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 6 ഇന്നിങ്‌സില്‍ നിന്ന് 128 ശരാശരിയില്‍ 512 റണ്‍സാണ് ത്രിപാഠി നേടിയത്. 53 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 1782 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

2023ല്‍ ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ ഭാഗമായിട്ടുള്ള താരമാണ് ത്രിപാഠിയെന്ന് പറയാം. ഏകദിന ലോകകപ്പിലേക്ക് വിളിയെത്തിയാലും അത്ഭുതപ്പെടാനാവില്ല.

Also Read: IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കാത്തിരിക്കുന്ന യുവതാരങ്ങളിലൊരാളാണ് അഭിമന്യു ഈശ്വരന്‍. ടെസ്റ്റില്‍ ഓപ്പണര്‍ റോളിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് അഭിമന്യു. ഇതിനോടകം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല.

ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ ഓപ്പണര്‍ റോളിലേക്ക് പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് അഭിമന്യു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് അഭിമന്യു.

76 മത്സരത്തില്‍ നിന്ന് 5278 റണ്‍സാണ് ഈശ്വരന്‍ നേടിയത്. ശരാശരി 46.31. അടുത്ത വര്‍ഷം അഭിമന്യുവിന് ടെസ്റ്റ് അരങ്ങേറ്റം സാധ്യമായേക്കും.

കെ എസ് ഭരത്

കെ എസ് ഭരത്

വൃദ്ധിമാന്‍ സാഹയുടെ ടെസ്റ്റ് കരിയര്‍ അവസാനിച്ചതോടെ റിഷഭ് പന്തിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരമാണ് കെ എസ് ഭരത്. ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ടീമില്‍ ഭരതും ഉള്‍പ്പെടുന്നുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ഭരതിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല.

എന്നാല്‍ 2023ല്‍ ഇന്ത്യന്‍ ടീമില്‍ ഭരതിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാം. ഐപിഎല്ലിലും സജീവമായിട്ടുള്ള താരമാണ് ഭരത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 82 മത്സരത്തില്‍ നിന്ന് 4425 റണ്‍സാണ് ഭരത് നേടിയത്. ഇതില്‍ 9 സെഞ്ച്വറിയും ഉള്‍പ്പെടും.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

ഇടം കൈയന്‍ യുവ ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ വളര്‍ന്ന താരം ടോപ് ഓഡറില്‍ ഭയമില്ലാതെ കളിക്കാന്‍ കഴിവുള്ളവനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങുന്ന ജയ്‌സ്വാളിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും മികച്ചതാണ്.

7 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1015 റണ്‍സാണ് ജയ്‌സ്വാളിന്റെ പേരിലുള്ളത്. 84.58 ശരാശരിയുമുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 53.96 ശരാശരിയില്‍ 1511 റണ്‍സും താരം നേടിയിട്ടുണ്ട്. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ഓപ്പണര്‍മാര്‍ വേണമെന്നതിനാല്‍ മൂന്ന് ഫോര്‍മാറ്റിലും ജയ്‌സ്വാള്‍ അരങ്ങേറ്റം കുറിച്ചാലും അത്ഭുതപ്പെടാനാവില്ല.

Also Read: IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവും

സര്‍ഫറാസ് ഖാന്‍

സര്‍ഫറാസ് ഖാന്‍

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് അധികം വൈകാതെ അരങ്ങേറ്റം നടത്താന്‍ സാധ്യതയുള്ള താരമാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നത്. 29 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 81.33 ശരാശരിയില്‍ 2928 റണ്‍സാണ് സര്‍ഫറാസ് നേടിയത്.

ഇതില്‍ 10 സെഞ്ച്വറിയും 8 ഫിഫ്റ്റിയും ഉള്‍പ്പെടും. ഇന്ത്യക്ക് മധ്യനിരയിലേക്ക് മികച്ചൊരു ഇടം കൈയനെ ആവിശ്യമാണ്. ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ കളിച്ച പൊസിഷനില്‍ സര്‍ഫറാസ് പരിഗണിക്കപ്പെട്ടേക്കും. 2023ല്‍ താരത്തിന് അരങ്ങേറ്റം ഉറപ്പാണ്.

Story first published: Thursday, December 29, 2022, 10:01 [IST]
Other articles published on Dec 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+