സാറാ ടെണ്ടുല്‍ക്കറിന്റെ വിവാഹമോ?, മെഹന്തി ചിത്രങ്ങള്‍ വൈറല്‍!, സത്യാവസ്ഥ ഇതാണ്

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തിന് പിന്നാലെയും പാപ്പരസികളുടെ കണ്ണ് എപ്പോഴുമുണ്ടാവും. ഒട്ടുമിക്ക ക്രിക്കറ്റ് താരളുടെയും കുടുംബത്തെപ്പറ്റി ആരാധകര്‍ക്കറിയാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. അതുകൊണ്ട് തന്നെ സച്ചിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷ കൂടുതലാണ്. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത് സച്ചിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറാണ്.
മെഹന്തിയിടുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സാറയുടെ വിവാഹമായി എന്ന തരത്തില്‍ വ്യാപക പ്രചരണമുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള സാറ പരമ്പരാഗതമായ വേഷവിധാനത്തില്‍ എത്തുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് സാറയുടെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

സാധാരണ മുംബൈയില്‍ പരമ്പരാഗത രീതിയില്‍ വസ്ത്രങ്ങളണിയുന്നത് കൂടുതലും വിവാഹത്തോട് അനുബന്ധിച്ചാണ്. മെഹന്തിയിടുന്നതും കല്യാണത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ്. അതുകൊണ്ട് തന്നെ പലരും ഈ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. സാറയുടെ കുടുംബത്തില്‍ നടന്ന മറ്റൊരു കല്യാണ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണത്.
സഹോദരിയായ ഗ്രീഷ്മയുടെ വിവാഹ ആഘോഷങ്ങളിലാണ് സാറ പരമ്പരാഗതമായ സാരി വേഷം അണിഞ്ഞതും മെഹന്തിയിട്ടതുമെല്ലാം. പിന്നീട് സഹോദരിയോടൊപ്പമുള്ള വിവാഹ ചിത്രങ്ങളും സാറ പങ്കുവെച്ചതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നത്. എന്തായാലും പാപ്പരസികളുടെ കണ്ണ് ഇപ്പോഴും സാറയുടെ പിന്നാലെ വിടാതെയുണ്ട്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

കഴിഞ്ഞിടെ സാറ മോതിര വിരലില്‍ ഡയമണ്ട് മോതിരം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതും സാറയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്ന നിലയില്‍ വളരെ വൈറലായിരുന്നു. ഇത്തരത്തില്‍ സാറയുടെ ഓരോ പോസ്റ്റുകള്‍ക്കും വലിയ സ്വീകാര്യത ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. സച്ചിന്റെ മകളെന്നതിനേക്കാളുപരിയായി മോഡലിങ്ങില്‍ സാറ ഇപ്പോള്‍ സജീവമാണ്. സാറയുടെ മോഡലിങ് ഫോട്ടോഷൂട്ടിനെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

അധികം വൈകാതെ സിനിമയിലും സാറ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഫാന്‍ഷ് ഡിസൈനിങ്ങിലും അഭിനയത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള സാറയുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ മാതാപിതാക്കള്‍ നല്‍കുന്നുണ്ടെന്നും അഭിനയത്തിലും മോഡലിങ്ങിലുമായി കരിയര്‍ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും സാറ തുറന്ന് പറഞ്ഞിട്ടുണ്ട്.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

സാറക്ക് ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ഫോളോവേഴ്‌സുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2.2 മില്യണ്‍ ഫോളോവേഴ്‌സ്. 522 പേരെയാണ് സാറ ഫോളോ ചെയ്യുന്നത്. പുതിയ പുതിയ ലുക്കിലുള്ള ചിത്രങ്ങളും റീല്‍സ് വീഡിയോയുമെല്ലാം സാറ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇരുവരും ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications