ടി20യില്‍ ഇനി ഇഷാന്‍ വേണ്ട! പകരം ഈ മൂന്ന് പേരിലൊരാള്‍-വെടിക്കെട്ട് കാഴ്ചവെക്കും

മുംബൈ: 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പടയൊരുക്കം ഇപ്പോഴേ തുടങ്ങിയിരിക്കുകയാണ്. താരക്ഷാമമില്ലെന്ന് പറയുമ്പോഴും 2007ന് ശേഷം ഒരു തവണ പോലും ടി20 ലോകകപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
2022ലെ ടി20 ലോകകപ്പിലും ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയതോടെയാണ് വലിയ അഴിച്ചുപണിക്ക് ടീം തയ്യാറെടുത്തത്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യക്ക് ടി20 വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ആവിശ്യമായി വന്നിരിക്കുകയാണ്. ഇടം കൈയന്‍ താരം ഇഷാന്‍ കിഷനാണ് സമീപകാലത്തായി ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയത്.
എന്നാല്‍ അവസാന 13 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ ഓപ്പണറായ താരത്തിന് സാധിച്ചിട്ടില്ല. ഫോമിലേക്കെത്തിയാല്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ളവനാണെന്ന് പറയുമ്പോഴും സ്ഥിരതയില്ലായ്മ ടീമിനെ കാര്യമായി ബാധിക്കുന്നു.
ഇതോടെ ഇഷാന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്‍ കസറിയതോടെ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാനെയാണ് ഇന്ത്യ പരിഗണിക്കുന്നത്.
ഇഷാനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന പ്രതിഭാശാലികളായ താരങ്ങള്‍ വേറെയുമുണ്ട്. മികവ് കാട്ടാന്‍ കഴിവുള്ള ഇവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി വളര്‍ത്താനുള്ള ശ്രമമാണ് വേണ്ടത്. ഇത്തരത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുല്‍
ഇന്ത്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരോടൊപ്പം തന്നെ സ്ഥാനം ലഭിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. സമീപകാല പ്രകടനങ്ങള്‍ അല്‍പ്പം മോശമാണെങ്കിലും ടി20യില്‍ ഗംഭീര റെക്കോഡ് താരത്തിന് അവകാശപ്പെടാം.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ രാഹുല്‍ ഓപ്പണിങ്ങിലും മധ്യനിരയിലുമെല്ലാം തിളങ്ങാന്‍ കഴിവുള്ളവനാണ്. ഇന്ത്യയുടെ സീനിയര്‍ താരമെന്ന നിലയിലും അനുഭവസമ്പന്നനെന്ന നിലയിലും വരുന്ന പരമ്പരകളില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിന് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഭേദപ്പെട്ടവനെന്ന് മാത്രമെ രാഹുലിനെ വിളിക്കാനാവു. ധോണിയുടെ മികവ് കണ്ട ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്തുന്നവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതേ പ്രകടനമാണ്. അതുകൊണ്ട് തന്നെ രാഹുല്‍ കീപ്പിങ് മെച്ചപ്പെടുത്തിയാല്‍ ടി20യില്‍ സ്ഥിര വിക്കറ്റ് കീപ്പര്‍ സ്ഥാനം നേടിയെടുക്കാനായേക്കും.

ജിതേഷ് ശര്‍മ
ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ് ജിതേഷ് ശര്‍മ. ഇന്ത്യ ടീമിലേക്ക് വിളിച്ചെങ്കിലും അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടില്ല. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം തിളങ്ങാന്‍ ജിതേഷിന് കഴിവുണ്ട്.
ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണെന്നതാണ് എടുത്തു പറയേണ്ടത്. പഞ്ചാബ് കിങ്‌സിലൂടെ താരത്തിന്റെ കീപ്പിങ് മികവും വിക്കറ്റ് കീപ്പിങ് മികവും എല്ലാവരും കണ്ടതാണ്.
ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ ജിതേഷിനാവും. ഇത്തവണത്തെ ഐപിഎല്ലില്‍ താരം മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. നല്ലൊരു ഐപിഎല്‍ സീസണ്‍ ലഭിച്ചാല്‍ വൈകാതെ ഇന്ത്യയുടെ ടി20 11ല്‍ സ്ഥാനം നേടിയെടുക്കാന്‍ ജിതേഷിന് സാധിച്ചേക്കും.
Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

സഞ്ജു സാംസണ്‍
ഇന്ത്യ ഏറ്റവും കൂടുതല്‍ തഴയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ടീമില്‍ തുടര്‍ച്ചയായി അവസരം സഞ്ജുവിന് ലഭിക്കുന്നില്ല.
ഇഷാന് ലഭിച്ചതുപോലെ തുടര്‍ച്ചയായി 10 മത്സരത്തിലെങ്കിലും അവസരം നല്‍കിയാല്‍ സഞ്ജുവിന് തന്റെ മികവ് കാട്ടാന്‍ സാധിച്ചേക്കും. എന്നാല്‍ ഈ അവസരം നല്‍കുന്നില്ല. ഇത്തവണത്തെ ഐപിഎല്‍ സഞ്ജുവിന് നിര്‍ണ്ണായകമാണ്.
വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചാല്‍ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു അനായാസം സിക്‌സര്‍ നേടുന്നവനാണ്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മികവ് സഞ്ജുവിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications