For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ, പൃഥ്വി, സഞ്ജു, സര്‍ഫറാസ്-ഇന്ത്യ ഇവരോട് ചെയ്യുന്നത് ചതി! കരിയര്‍ തകര്‍ക്കുന്നു

ആധുനിക കാലഘട്ടത്തിലേക്ക് വന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒരുപോലെ പരിഗണിക്കുന്ന താരങ്ങള്‍ ചുരുക്കമാണെന്ന് പറയാം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും പ്രതിഭകളാല്‍ സമ്പന്നമാണ്. താരക്ഷാമം ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബാധിച്ചിട്ടില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണെന്ന് പറയാം.

ആധുനിക കാലഘട്ടത്തിലേക്ക് വന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒരുപോലെ പരിഗണിക്കുന്ന താരങ്ങള്‍ ചുരുക്കമാണെന്ന് പറയാം. അത്രത്തോളം താരങ്ങള്‍ മികവ് കാട്ടി പുറത്തുണ്ടെന്നതാണ് വസ്തുത. എന്നാല്‍ അര്‍ഹതപ്പെട്ട ചില താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നുണ്ട്.

കാരണങ്ങള്‍ പലതാണെങ്കിലും ഒരു തരത്തില്‍ ഇവരെ ബിസിസി ഐ വഞ്ചിക്കുകയും അപമാനിക്കുകയുമാണെന്ന് പറയാം. നിലവിലെ താരങ്ങളില്‍ ഇത്തരത്തില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്ത ചിലരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ ഏകദിനത്തില്‍ പുറത്ത്

സൂര്യകുമാര്‍ ഏകദിനത്തില്‍ പുറത്ത്

ടി20യിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എബി ഡിവില്ലിയേഴ്‌സിന് ശേഷം സൂര്യയെപ്പോലെ വ്യത്യസ്തമായ ഷോട്ടുകളിലൂടെ വിസ്മയിപ്പിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സൂര്യ.

എന്നാല്‍ ഇത്രയധികം മികവ് കാട്ടിയിട്ടും ഇന്ത്യ അദ്ദേഹത്തെ ഏകദിനത്തില്‍ കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് കൗതുകം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സൂര്യകുമാര്‍ പ്ലേയിങ് 11 പുറത്താണ്.

സൂര്യയെപ്പോലെ പ്രതിഭയുള്ള അപൂര്‍വ്വം താരങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മൂന്ന് ഫോര്‍മാറ്റിലേക്കും സൂര്യയെ പരിഗണിക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ സൂര്യയെ ഇന്ത്യ ടി20യില്‍ മാത്രമാണ് വിശ്വസിക്കുന്നത്.

Also Read: IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

പൃഥ്വി ഷായെ അവഗണിക്കുന്നു

പൃഥ്വി ഷായെ അവഗണിക്കുന്നു

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയിട്ടും പൃഥ്വി ഷായെ ഇന്ത്യ ടീമിലേക്ക് തിരികെ വിളിക്കാത്തതിന്റെ കാരണം അവ്യക്തം. ഫിറ്റ്‌നസ് പ്രശ്‌നം പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് പൃഥ്വി ബാറ്റുകൊണ്ടാണ് മറുപടി നല്‍കുന്നത്.

എന്നിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ പൃഥ്വിയോട് മുംബൈ തിരിക്കുന്നു. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ചിട്ടുള്ള പൃഥ്വി ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ഏറ്റവും ഒടുവിലായി രഞ്ജി ട്രോഫിയില്‍ 379 റണ്‍സുമായി പൃഥ്വി കൈയടി നേടിയിരിക്കുകയാണ്.

ചേതന്‍ ശര്‍മ തലവനായുള്ള ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി ഇനിയെങ്കിലും താരത്തെ പരിഗണിക്കുമോയെന്നത് കണ്ടറിയണം.

സര്‍ഫറാസ് ഖാന്റെ മികവ് കാണുന്നില്ല

സര്‍ഫറാസ് ഖാന്റെ മികവ് കാണുന്നില്ല

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും ഇന്ത്യ സര്‍ഫറാസ് ഖാനെ പരിഗണിക്കുന്നേയില്ല. 80 ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സില്‍ നിന്ന് 3352 റണ്‍സാണ് സര്‍ഫറാസിന്റെ പേരിലുള്ളത്. മുംബൈയുടെ രഞ്ജി ട്രോഫി ടീമിലേക്ക് തിരിച്ചെത്തിയ ശേഷം എട്ട് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

ഇതിലൊരു ട്രിപ്പിള്‍ സെഞ്ച്വറിയും ഉള്‍പ്പെടും. 24കാരനായ താരം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം അര്‍ഹിക്കുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ സര്‍ഫറാസ് ഖാനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

എന്നാല്‍ ഇതിന് സാധ്യത വളരെ കുറവാണ്. സെലക്ടര്‍മാര്‍ സര്‍ഫറാസിനെതിരേ മുഖം തിരിക്കുകയാണ്. ക്രിക്കറ്റിലെ രാഷ്ട്രീയത്തിന്റെ മറ്റൊരു ഇരയാണ് സര്‍ഫറാസെന്ന് പറയാം.

Also Read: IND vs SL: ഇന്ത്യ മാന്യന്മാര്‍, സെവാഗിനോട് ശ്രീലങ്ക ചെയ്തത് മറന്നിട്ടില്ല! കുത്തിപ്പൊക്കി ഫാന്‍സ്

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്നത്തെ ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണയുള്ളവരിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനോടും ഇന്ത്യ ചെയ്യുന്നത് കൊടും ചതിയാണ്. ഒരു ഫോര്‍മാറ്റിലും സ്ഥിരമായി അദ്ദേഹത്തിന് അവസരം നല്‍കുന്നില്ല.

ഫിനിഷര്‍ റോളിലും ടോപ്പ് ഓഡറിലുമെല്ലാം കളിക്കാന്‍ സാധിക്കുന്ന സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും നിലവിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അര്‍ഹിക്കുന്ന അവസരമില്ല. കേരളത്തിനായി രഞ്ജി ട്രോഫിയിലും മോശമല്ലാത്ത പ്രകടനം സഞ്ജു കാഴ്ചവെച്ചിട്ടുണ്ട്.

പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ സഞ്ജുവിനും വലിയ പ്രതീക്ഷ കാണില്ല. ഏകദിന ലോകകപ്പില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

Story first published: Thursday, January 12, 2023, 14:51 [IST]
Other articles published on Jan 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+