ഇന്ത്യക്കായി സഞ്ജുവിന്റെ അടുത്ത മാച്ച് എപ്പോള്‍? ഏറെ കാത്തിരിക്കണം!! ഇനിയിറങ്ങുക ജപ്പാനില്‍
ഇന്ത്യന്‍ ടി20 ടീമിന്റെ യുകെ പര്യടനം വലിയ നിരാശയില്‍ തന്നെ അവസാനിച്ചിരിക്കുകയാണ്. ആഴ്ചകള്‍ക്കിടെ രണ്ടു പരമ്പരകളാണ് പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഇന്ത്യക്കു കൈവിടേണ്ടി വന്നത്. രണ്ടിലും സമ്പൂര്‍ണ തോല്‍വി. ഇത്രയും വലിയൊരു ദുരന്തം ലോക ചാംപ്യന്‍മാര്‍ ഒരിക്കലും പ്രതീക്ഷിച്ചതുമല്ല.
മലയാളി സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണിനെ സംബന്ധിച്ചും മറക്കാനാഗ്രഹിക്കുന്ന ഒരു പര്യടനം തന്നെയായിരിക്കും ഇത്. കാരണം അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെയുള്ള അവസരങ്ങള്‍ ലഭിച്ചില്ല. അവസരം കിട്ടിയ ചുരുക്കം കളികളിലാവട്ടെ കഴിവിനൊത്ത പ്രകടനം പുറത്തുക്കാനുമായില്ല.

ഇതോടെ ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജുവിന്റെ അടുത്ത മല്‍സരത്തിനായാണ് ലോകമെമ്പാടുള്ള ആരാധകരും മലയാളികളുമെല്ലാം കാത്തിരിക്കുന്നത്. ഇനി എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ മറ്റൊരു അഗ്രസീവ് ഇന്നിങ്‌സ് നമുക്ക് കാണാന്‍ സാധിക്കുക? ഇതേക്കുറിച്ച് നോക്കാം.
സഞ്ജു എന്നിറങ്ങും?
ഇന്ത്യന്‍ ടീമിനോടൊപ്പം ഉടനെയൊന്നും സഞ്ജു സാംസണിനെ കാണാന്‍ കഴിയില്ലെന്നതാണ് നിരാശാജനകമായ കാര്യം. അതിനായി കുറച്ചധികം തന്നെ കാത്തിരിക്കേണ്ടിയും വരും. ഇതു പക്ഷെ ഇന്ത്യന്‍ ടീമിനു ടി20യില്‍ ഉടനെയൊന്നും മല്‍സരങ്ങള്‍ ഇല്ലാത്തതു കാരണമാണെന്നു തെറ്റിദ്ധരിക്കാന്‍ വരട്ടെ.
ടീമിനു കളികളില്ലാത്തതല്ല, മറിച്ച് സ്‌ക്വാഡില്‍ സഞ്ജുവില്ലാത്തതാണ് പ്രശ്‌നം. ഈ മാസം 23 മുതല്‍ സിംബാബ്‌വെയില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം കളിക്കാനിരക്കുകയാണ്.
ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ സ്‌കാഡിനെയും ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ സഞ്ജുവടക്കം യുകെ പര്യടനത്തില്‍ ടീമിന്റെ ഭാഗമായിരുന്ന ഏഴു പേരെ സിംബാബ്‌വെയിലേക്കു പരിഗണിച്ചിട്ടുമില്ല.
യുകെയിലെ ബാറ്റിങ് ലൈനപ്പിനെ അതേ പടി നില്‍നിര്‍ത്തിയപ്പോള്‍ സ്ഥാനം കിട്ടാതെ പോയ ഏക മുന്‍നിര ബാറ്റര്‍ സഞ്ജുവാണ്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി എന്തിനാണ് ഇങ്ങനെയൊരു കടുപ്പമേറിയ തീരുമാനമെടുത്തതെന്നും വ്യക്തമല്ല.
സഞ്ജുവിനു പകരം സിംബാബ്‌വെ പര്യടനത്തില്‍ ടീമിലേക്കു വിളിയെത്തിത് അണ്‍ക്യാപ്ഡ് കീപ്പര്‍ ബാറ്ററായ പ്രഭ്‌സിമ്രന്‍ സിങിനുമാണ്. ജൂലൈ 26നാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം അവസാനിക്കുക.
അതിനു ശേഷം ആഗസ്റ്റില്‍ ഒരു ടി20 മല്‍സരത്തില്‍ പോലും ഇന്ത്യ കളിക്കില്ല. സപ്തംബര്‍ 17 മുതല്‍ 22 വരെ ജപ്പാനില്‍ നടക്കുന്ന എഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റാണ് ടീമിന്റെ അടുത്ത ദൗത്യം. ടി20 ഫോര്‍മാറ്റിലായിരിക്കും ഗെയിംസിലെ ക്രിക്കറ്റ് പോരാട്ടങ്ങള്‍.

നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ടീമില്‍ സഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രേയസിനെ നായകനാക്കി ഏറ്റവും ശക്തമായ സ്‌ക്വാഡിനെയാണ് ഏഷ്യാഡില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ മെഡലിനായി ഇന്ത്യ നിയോഗിച്ചത്.
അതിനാല്‍ ഇനി സഞ്ജുവിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണണമെങ്കില്‍ ഏഷ്യന്‍ ഗെയിംസ് വരെ നമുക്കു കാത്തിരിക്കേണ്ടി വരും. അതിനിടെ സപ്തംബര്‍ ആദ്യവാരം ബംഗ്ലാദേശില്‍ ഇന്ത്യന്‍ ടീം മൂന്നു വീതം ടി20കളും ഏകദിനങ്ങളും കളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലു ഇരു ക്രിക്കറ്റ് ബോര്‍ഡുകളും അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഇന്ത്യയുടെ ബംഗ്ലാദേശ് ടൂര്‍ യാഥാര്‍ഥ്യമായാല്‍ സഞ്ജു അടുത്തതായി കളിച്ചേക്കുക ഇതിലായിരിക്കും. മറിച്ചാണെങ്കില്‍ അദ്ദേഹത്തെ ഏഷ്യാഡില്‍ നോക്കിയാല്‍ മതിയാവും.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

