ഫിനിഷറായി ഹര്‍ദിക്കിന്റെ ബാക്കപ്പാര്? ഈ അഞ്ച് പേരിലൊരാള്‍! ആരൊക്കെയെന്നറിയാം

മുംബൈ: ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാന്‍ പോവുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പിനെ ഇന്ത്യ കാണുന്നത്. ആതിഥേയരെന്ന മുന്‍തൂക്കത്തോടൊപ്പം മികച്ച താരനിരയും ഇക്കുറിയുണ്ട്.
2011ന് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേട്ടത്തിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും സമീപകാല പ്രകടനങ്ങളും മികച്ചതാണ്. എന്നാല്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ ടീമിനെ അലട്ടുന്നുണ്ട്.
ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ചില കാര്യങ്ങള്‍ സെലക്ടര്‍മാരെയും ടീം മാനേജ്‌മെന്റിനെയും ആശയക്കുഴപ്പത്തിലാക്കുന്നു. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഇന്ത്യക്ക് ഫിനിഷര്‍ റോളില്‍ ബാക്കപ്പാരെന്നതാണ്.
ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഫിനിഷര്‍. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹര്‍ദിക്കിന് എന്തെങ്കിലും കാരണത്താല്‍ മാറിനില്‍ക്കേണ്ടി വന്നാല്‍ പകരമാരെന്നത് പ്രസക്തമായ ചോദ്യമാണ്. ലോകകപ്പ് വരാനിരിക്കെ ഇന്ത്യ ഹര്‍ദിക്കിനെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുന്നത് തിരിച്ചടിയായേക്കും.
അതുകൊണ്ട് തന്നെ ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് വളര്‍ത്തേണ്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സര്‍ഫറാസ് ഖാന്‍
ഇന്ത്യക്ക് ഫിനിഷര്‍ റോളില്‍ പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ഇതുവരെ ഇന്ത്യ താരത്തിന് അരങ്ങേറാന്‍ അവസരം നല്‍കിയിട്ടില്ല. സമീപകാലത്തായി മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന സര്‍ഫറാസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ള സര്‍ഫറാസ് നേരത്തെ ഐപിഎല്ലിലും തിളങ്ങിയിട്ടുണ്ട്. മികവുള്ള താരമാണെങ്കിലും ഇന്ത്യ ഇതുവരെ അര്‍ഹിച്ച പരിഗണന സര്‍ഫറാസിന് നല്‍കിയിട്ടില്ല.

സഞ്ജു സാംസണ്‍
ഇന്ത്യക്ക് ഫിനിഷര്‍ റോളില്‍ വളര്‍ത്താന്‍ സാധിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. നേരത്തെ സഞ്ജുവിന് ഇന്ത്യ ഫിനിഷര്‍ റോളില്‍ കളിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് മികവ് കാട്ടാനായിരുന്നു. ഏകദിനത്തില്‍ 60ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു.
എന്നാല്‍ സഞ്ജുവിന് വേണ്ടത്രെ അവസരം ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള സഞ്ജു പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടുന്നവരിലൊരാളാണ്. ഇന്ത്യ പിന്തുണക്കേണ്ട പ്രതിഭകളിലൊരാളാണ് സഞ്ജു. എന്നാല്‍ സഞ്ജു തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.

ദീപക് ഹൂഡ
ഇന്ത്യ ഇതിനോടകം ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്ന താരമാണ് ദീപക് ഹൂഡ. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹൂഡ. ഇന്ത്യ പരിമിത ഓവറില്‍ ഹൂഡക്ക് കൂടുതല്‍ അവസരം നല്‍കി ഫിനിഷറാക്കി വളര്‍ത്തിയെടുക്കേണ്ടതാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഹൂഡയുടെ പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. എന്നാല്‍ മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം കളിച്ചിട്ടുള്ള ഹൂഡയെ ഏത് പൊസിഷനിലേക്കും പരിഗണിക്കാം എന്നതാണ് എടുത്തു പറയേണ്ടത്. ലോകകപ്പിന് മുമ്പ് ഇന്ത്യ കൂടുതല്‍ പിന്തുണച്ച് ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവരിലൊരാളാണ് ഹൂഡയെന്ന് പറയാം.

സൂര്യകുമാര്‍ യാദവ്
ടി20യിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ 360 ഡിഗ്രി താരമാണ്. അനായാസം റണ്‍സുയര്‍ത്താനുള്ള സൂര്യയുടെ മികവില്‍ ആര്‍ക്കും സംശയമില്ല.
എന്നാല്‍ ഏകദിനത്തില്‍ സൂര്യക്ക് വലിയ പരിഗണന ലഭിക്കുന്നില്ല. നാലാം നമ്പറില്‍ കളിക്കുമ്പോള്‍ വലിയൊരു മികവ് കാട്ടാന്‍ സൂര്യക്ക് സാധിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ഫിനിഷര്‍ റോളില്‍ സൂര്യയെ കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്. ക്ലിക്കായാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ സൂര്യക്ക് സാധിക്കും.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

ഷാരൂഖ് ഖാന്‍
തമിഴ്‌നാട്ട് കാരനായ ഷാരൂഖ് ഖാനെയും ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ്. വലം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്നു. എന്നാല്‍ ഐപിഎല്ലില്‍ വലിയൊരും ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല.
ഉയര്‍ന്ന കായിക ക്ഷമതയുള്ള ഷാരൂഖ് കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു. ഇന്ത്യക്ക് ഭാവി മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications