എന്‍സിഎയോടു നോ പറഞ്ഞു, സഞ്ജുവിന്റെ സര്‍പ്രൈസ് നീക്കം! അറിയാം

ഇന്ത്യന്‍ ടീമിലേക്കു സഞ്ജു സാംസണിന്റെ തിരിച്ചുവരവ് എപ്പോഴുണ്ടാവുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ്. ഈ വര്‍ഷം ഒരു മല്‍സരത്തില്‍ മാത്രമേ സഞ്ജുവിന് ഇന്ത്യക്കായി കളിക്കാനായിട്ടുള്ളൂ. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരമായിരുന്നു ഇത്. ഈ കളിക്കിടെ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു പരമ്പരയിലെ ശേഷിച്ചെ മല്‍സരങ്ങളില്‍ നിന്നു സഞ്ജു പിന്‍മാറുകയും ചെയ്തിരുന്നു.
ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. ഇനി ഐപിഎല്ലിനു മുമ്പ് ഓസ്‌ട്രേലിയയുമായി ഏകദിന പരമ്പര ഇന്ത്യക്കു ബാക്കിയുണ്ട്. ഈ പരമ്പരയില്‍ ടീമിലെത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള സംഘത്തെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ ബിസിസിഐ നിര്‍േദശ പ്രകാരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി (എന്‍സിഎ) അവിടെ വച്ചാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കാറുള്ളത്. പക്ഷെ ഇതു വേണ്ടെന്നുവച്ച സഞ്ജു സ്വന്തം ഫിസിയോക്കൊപ്പം തന്നെ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നാണ് പുറത്തുവരുന്ന വിവരം.

സഞ്ജു കൊച്ചിയില്‍
പരിക്കേറ്റു വിശ്രമിക്കുന്ന സഞ്ജു സാംസണിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടു നേരത്തേ റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. എന്നാല്‍ ഇതേക്കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ ലളിത് കാളിദാസണ്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സഞ്ജുവന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം അദ്ദേഹം പങ്കുവച്ചത്.
കൊച്ചിയില്‍ തന്റെ പേഴ്‌സനല്‍ ഫിസിയോക്കൊപ്പം സഞ്ജു സാംസണ്‍ ഫിറ്റ്നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്. രഞ്ജി ട്രോഫിയുടെ നോക്കൗട്ടിലേക്കു കേരളം യോഗ്യത നേടിയാല്‍ സഞ്ജു ഉടനെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നും ലളിത് ട്വീറ്റ് ചെയ്തു.
Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

മടങ്ങിവരവ് കേരളത്തിനൊപ്പം
ക്രിക്കറ്റിലേക്കുള്ള സഞ്ജു സാംസണിന്റെ തിരിച്ചുവരവ് കേരള ടീമിനൊപ്പമായിരിക്കും. രഞ്ജി ട്രോഫിയില്‍ കേരളം നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റെടുത്താല്‍ ടീമിനെ നയിക്കുന്നത് അദ്ദേഹമായിരിക്കും.
നിലവില്‍ രഞ്ജിയുടെ ഗ്രൂപ്പില്‍ കേരളം മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. ആറു മല്‍സരങ്ങളിലാണ് കേരളം ഈ സീസണില്‍ കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ കേരളം വിജയം കൊയ്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഒരു മല്‍സരത്തില്‍ തോല്‍ക്കുകയും ചെയ്തു. പുതുച്ചേരിയുമായിട്ടാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ അവസാന റൗണ്ട് മല്‍സരം.
Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

രഞ്ജിയില്‍ കസറണം
രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ സഞ്ജു സാംസണിനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. പക്ഷെ ഓസ്‌ട്രേലിയുമായി മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ പരിഗണിക്കുന്ന കാര്യം സംശയമാണ്.
കാരണം ഏകദിനത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ ഇപ്പോള്‍ പരിഗണിക്കുന്നത് കെഎല്‍ രാഹുലിനെയാണ്. ബാക്കപ്പായി ഇഷാന്‍ കിഷനുമുണ്ട്. അതുകൊണ്ടു തന്നെ മൂന്നാമതൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്കു ആവശ്യവുമില്ല.
രാഹുല്‍, ഇഷാന്‍ ഇവരിലൊരാള്‍ക്കു ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയാല്‍ മാത്രമേ സഞ്ജുവിനു ടീമിലേക്കു വഴി തുറക്കുകയുള്ളൂ. പക്ഷെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ഓസീസിനെതിരേ ഇന്ത്യ ഇറക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications