'ഫുള്‍ ബ്ലാക്ക്', ഇന്ത്യ തഴഞ്ഞതിന് പിന്നാലെ കറുപ്പ് വേഷത്തില്‍ തിളങ്ങി സഞ്ജു- വൈറല്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുത്ത് പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണിന് നിരാശയായിരുന്നു ഫലം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാതെ തഴഞ്ഞു.
ഏകദിന ടീമില്‍ മോശം ഫോമിലുള്ള പല താരങ്ങളും ഇടം പിടിച്ചപ്പോഴും 60ന് മുകളില്‍ ശരാശരിയുള്ള സഞ്ജു ഒതുക്കപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ശ്രീലങ്കന്‍ പരമ്പരക്കിടെ പരിക്കേറ്റ താരം ഓസീസ് പരമ്പര മുന്നില്‍ക്കണ്ടാണ് വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തത്.
എന്നാല്‍ അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിച്ചില്ല. ഇന്ത്യന്‍ ടീം സെലക്ഷന്‍ താരാധിപത്യത്തിന് അടിസ്ഥാനമായതോടെ സഞ്ജുവിനെപ്പോലെയുള്ള പ്രതിഭകള്‍ ഒതുക്കപ്പെട്ടുവെന്ന് പറയാം. സഞ്ജുവിനെ വീണ്ടും തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.
സഞ്ജുവിനെ ഇന്ത്യ തഴഞ്ഞതിന് പിന്നാലെ താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ ചിത്രം വൈറലാവുകയാണ്. കറുപ്പ് ഷര്‍ട്ടും പാന്റും ഷൂവും അണിഞ്ഞുള്ള സഞ്ജുവിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

സഞ്ജുവിന്റെ പ്രതിഷേധമോ?
ഏകദിന ടീമില്‍ നിന്ന് തഴഞ്ഞതിലുള്ള സഞ്ജുവിന്റെ പ്രതിഷേധമാണോ കറുപ്പം വേഷം അണിഞ്ഞുള്ള ചിത്രത്തിന് പിന്നിലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന് മുമ്പും കറുപ്പ് വേഷത്തിലുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ മുഴുവന്‍ കറുപ്പ് കളറില്‍ അദ്ദേഹം പങ്കുവെക്കുന്ന ആദ്യത്തെ ചിത്രമാണിത്. തന്നെ മനപ്പൂര്‍വ്വം തഴയുന്നതിനെതിരേയുള്ള അദ്ദേഹത്തിന്റെ പ്രതിഷേധമാണിതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും സഞ്ജു ഒതുക്കപ്പെടുന്നു.
കേരള താരമെന്ന നിലയില്‍ പിന്തുണക്കാന്‍ തലപ്പത്ത് ആളുകളില്ലാത്തതാണ് സഞ്ജു തഴയപ്പെടാനുള്ള കാരണമെന്ന ആക്ഷേപം ശക്തമാണ്. ആരാധകരുടെ വലിയ പ്രതിഷേധം ഉള്ളതുകൊണ്ട് മാത്രമാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തുന്നതെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു.
Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

മോഹന്‍ ലാലും സഞ്ജുവും കറുപ്പ് വേഷത്തില്‍
സഞ്ജുവിന്റെ കറുപ്പ് വേഷത്തിലുള്ള ചിത്രം വൈറലായതോടൊപ്പം സഞ്ജു സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിനൊപ്പം ചിത്രം പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതില്‍ മോഹന്‍ ലാലും കറുപ്പ് വേഷത്തിലായിരുന്നുവെന്നതാണ് കൗതുകകരം.
ജീവിതം ഒന്നുമല്ലെന്നും എന്നാല്‍ ആഘോഷങ്ങള്‍ സന്തോഷം നല്‍കുന്നുവെന്നും ലാലേട്ടനൊപ്പമെന്നും കുറിച്ചാണ് സഞ്ജു ചിത്രം പങ്കുവെച്ചത്. കേരളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ എന്ന നിലയില്‍ വലിയ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സും സഞ്ജുവിന്റെ കറുപ്പ് വേഷത്തിലുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. സഞ്ജു ചേട്ടന്‍ എന്ന കുറിപ്പോടെയാണ് സഞ്ജുവിന്റെ ചിത്രം രാജസ്ഥാന്‍ പങ്കുവെച്ചത്. എന്തായാലും സഞ്ജുവിന്റെ പുതിയ ചിത്രം ആരാധക മനസ് കീഴടക്കിക്കഴിഞ്ഞു.
Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

ഇനി ഐപിഎല്ലില്‍ കാണാം
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടതോടെ ഇനി അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ സാധിക്കുക ഐപിഎല്ലിലൂടെയാവും. രാജസ്ഥാന്‍ റോയല്‍സിനെ ഇത്തവണയും നയിക്കുന്നത് സഞ്ജുവാണ്.
അവസാന സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായെങ്കിലും കപ്പിലേക്കെത്തിക്കാനായില്ല. ഇത്തവണ അതിന് സഞ്ജുവിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജുവിനെ സംബന്ധിച്ചും ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണ്.
സെലക്ടര്‍മാര്‍ക്ക് തഴയാനാവാത്ത വിധം മികച്ച പ്രകടനം കാട്ടിയാല്‍ മാത്രമെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമാകൂ. ഏകദിന ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവിന് സ്ഥാനമില്ലെന്ന് വ്യക്തം. അതുകൊണ്ട് തന്നെ 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കമാവും സഞ്ജു നടത്തുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications