Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാനെ നോക്കൂ, സഞ്ജുവിനെതിരേ ലോബിയോ? സ്ഥാനമുറപ്പിക്കാന്‍ ഒരു വഴി മാത്രം

sanju

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഒളിക്യാമറ വീഡിയോ പുറത്തു വന്നതിനു ശേഷം സഞ്ജു സാംസണിന്റെ ആരാധക പിന്തുണ കൂടിയിരിക്കുകയാണ്. കാരണം അദ്ദേഹത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ സെലക്ടര്‍ നടത്തിയിരുന്നു. കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഉമേഷ് യാദവ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ തന്നെ വീട്ടിലെത്തി കാണാറുണ്ടെന്നും ഇടയ്ക്കു ഫോണില്‍ സംസാരിക്കാറുണ്ടെന്നുമെല്ലാം ശര്‍മ വെളിപ്പെടുത്തിയിരുന്നു.

ഇതോടെ മോശം ഫോമിലായിട്ടും ഹൂഡ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കാരണം ഇതാണെന്നും ഹാര്‍ദിക്കിനു ടി20 ക്യാപ്റ്റന്‍സി ലഭിച്ചതിനു പിന്നിലും ഇതാണെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. ഇഷാന്‍ കിഷന്റെ ഒരു ഡബിള്‍ സെഞ്ച്വറി കാരണം സഞ്ജുവടക്കം മൂന്നു താരങ്ങളുടെ കരിയറാണ് അവതാളത്തില്‍ ആയിരിക്കുന്നതെന്നും വിവാദ വീഡിയോയില്‍ ശര്‍മ വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ബാല്യകാല കോച്ചും മുന്‍ ക്രിക്കറ്റുമായ ബിജു ജോര്‍ജ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയായ അദ്ദേഹം സീ മലയാളം ന്യൂസിനോടു സംസാരിക്കുകയായിരുന്നു.

സഞ്ജു ചെയ്യേണ്ടത്

സഞ്ജു ചെയ്യേണ്ടത്

സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വാര്‍ത്തകളും നമുക്കു കാണാം. സഞ്ജുവിനെതിരേ ലോബിയുണ്ടോ? ബിസിസിഐ സഞ്ജുവിന്റെ ഗസ്റ്റാണോ എന്നു തുടങ്ങി പലതും ചര്‍ച്ചാ വിഷയമാണെന്നു ബിജു ജോര്‍ജ് പറഞ്ഞു.

പക്ഷെ എന്റെ അഭിപ്രായം സഞ്ജു ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരം ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നതാണ്. ഇഷാന്‍ കിഷന്റെ കാര്യമെടുത്താല്‍ അദ്ദേഹം അടുത്തിടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചു. അതുപോലെ ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജു ശ്രമിക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.

Also Read: ഒരൊറ്റ ഇന്നിങ്‌സ്, സഞ്ജുവടക്കം 3 പേരുടെ കരിയര്‍ അവന്‍ തകര്‍ത്തു! വന്‍ വെളിപ്പെടുത്തല്‍

സര്‍ഫറാസ് ടീമിനു പുറത്ത്

സര്‍ഫറാസ് ടീമിനു പുറത്ത്

സര്‍ഫറാസ് ഖാന്റെ കാര്യം നോക്കൂ. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ നാട്ടില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള താരമാണ്. പക്ഷെ അദ്ദേഹത്തിനു ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്കു വരാനായിട്ടില്ല.

കൂടാതെ സര്‍ഫറാസ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന മുംബൈ ടീമിന്റെ കോച്ചായ അമോല്‍ മസുംദര്‍ മറ്റൊരു ഉദാഹരണമാണ്.ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ്-ഏഴ് സീസണുകളില്‍ ആയിരക്കണക്കിന് റണ്‍സ് നേടിയിട്ടും അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലെത്താനായില്ല.

അന്നു ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരുള്ളതിനാല്‍ ദേശീയ ടീമില്‍ ഇടം ലഭിക്കാതെ പോവുകയായിരുന്നു. സാഹചര്യം കൂടി പ്രധാനമാണെന്നും ബിജു ജോര്‍ജ് ചൂണ്ടിക്കാട്ടി.

സെലക്ടറെ സന്ദര്‍ശിച്ച ഹൂഡ

സെലക്ടറെ സന്ദര്‍ശിച്ച ഹൂഡ

ദീപക് ഹൂഡയ്ക്കു മാത്രമല്ല സഞ്ജു സാംസണിനും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇതു കൂടി നമ്മള്‍ നോക്കേണ്ടതുണ്ട്. മാത്രമല്ല ഹൂഡയെയും സഞ്ജുവിനെയും നമുക്ക് താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം ഹൂഡ ഓള്‍റൗണ്ടറും സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്ററുമാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് നമുക്ക് ആര്‍ക്കും തന്നെ ഒന്നും പറയാന്‍ കഴിയില്ല. എല്ലാ കളിയിലും പെര്‍ഫോം ചെയ്യാറുണ്ട്. കൂടാതെ സ്വാഭാവിക ക്യാപ്റ്റനുമാണ്. ഐപിഎല്ലില്‍ ചാംപ്യന്‍മാരായ ടീമിന്റെ നായകനും കൂടിയാണ്.

വീട്ടില്‍ പോയി സെലക്ടറെ കാണുന്നതില്‍ തെറ്റൊന്നുമില്ല. സുഹൃദ് ബന്ധങ്ങളുടെ പേരില്‍ വീട്ടില്‍ പോയി കാണാം. അതില്‍ തെറ്റൊന്നുമില്ല. ചേതന്‍ ശര്‍മയെ വീട്ടില്‍ പോയി കണ്ടതു കൊണ്ടാണ് ഇവര്‍ക്കു സെലക്ഷന്‍ ലഭിക്കുന്നതെന്ന വ്യാഖ്യാനം വരികയാണെങ്കില്‍ അതു തെറ്റാണെന്നും ബിജു ജോര്‍ജ് വിശദമാക്കി.

Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

കേരള താരങ്ങളോടു അവഗണനയില്ല

കേരള താരങ്ങളോടു അവഗണനയില്ല

സഞ്ജു സാംസണുള്‍പ്പെടെയുള്ള കേരള താരങ്ങളോടു ബിസിസിഐ അവഗണന കാണിക്കുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നു ബിജു ജോര്‍ജ് പറഞ്ഞു. കാരണം പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരെല്ലാം ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിരിക്കും.

സഞ്ജു സാംസണിന് ഇപ്പോള്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. നന്നായി കളിച്ചകൊണ്ടിരിക്കുന്നതിനിടെയാണ് വീഴ്ചയില്‍ കാല്‍മുട്ടിനു പരിക്കുപറ്റിയത്. സഞ്ജു ഇന്ത്യന്‍ ടീമിലേക്കു വന്ന് പരിക്കേറ്റാണ് പുറത്തുപോയത്. അല്ലാതെ അവനെ ടീമില്‍ നിന്നും ഒഴിവാക്കിയതല്ലെന്നും ബിജു വിശദമാക്കി.

Story first published: Thursday, February 16, 2023, 13:40 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+