
കളിക്കാര്‍ സമ്മര്‍ദ്ദത്തില്‍
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുമോയെന്ന കടുത്ത സമ്മര്‍ദ്ദം കളിക്കാര്‍ക്കുണ്ടെന്നു ചേതന്‍ ശര്‍മ വ്യക്തമാക്കി. ഒരു കളിക്കാരവും മോശമായി പെര്‍ഫോം ചെയ്യാന്‍ ആഗ്രഹിക്കില്ല. സ്റ്റാറാവണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വിരാട് കോലിയെപ്പോലെയാവണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.
ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു ഞങ്ങളോടു തുറന്നു പറയുന്ന ചില താരങ്ങളുണ്ട്. പക്ഷെ ഞങ്ങള്‍ അവരുടെ പേര് സെലക്ഷനില്‍ നിന്നും പിന്‍വലിക്കും. ഭാവിയില്‍ അവസരങ്ങള്‍ നല്‍കാമെന്നാണ് ഇവരോടു പറയാറുളളതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

റിഷഭിനു പകരം ഇഷാന്‍
റിഷഭ് പന്ത് ഇപ്പോള്‍ പരിക്കേറ്റ് ടീമിനു പുറത്തായതിനാല്‍ പകരക്കാരനായി ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലേക്കു വന്നിരിക്കുകയാണ്. റിഷഭിനു പകരമെത്തിയ ഇഷാന്‍ മൂന്നു കളിക്കാരുടെ ഭാവിയാണ് ഇപ്പോള്‍ തുലാസിലാക്കിയിരിക്കുന്നത്.
ഇഷാന്‍ കാരണം പരിക്കേറ്റ് വിശ്രമിക്കുന്ന റിഷഭ് ഇപ്പോള്‍ കുഴപ്പത്തിലായിരിക്കുകയാണ്. ശിഖര്‍ ധവാന്‍ ടീമില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. സഞ്ജു സാംണും കുടുങ്ങി. ഒരൊറ്റ ഇന്നിങ്‌സ് കാരണം മൂന്നു പേരെയാണ് ടീമില്‍ നിന്നും ഇഷാന്‍ ഒറ്റയടിക്ക് തെറിപ്പിച്ചിരിക്കുന്നതെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തി.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

മൂന്നു വിക്കറ്റ് കീപ്പര്‍മാരെ എങ്ങനെയെടുക്കും?
എങ്ങനെയാണ് മൂന്നു വിക്കറ്റ് കീപ്പര്‍മാരെ ഇന്ത്യന്‍ ടീമിലെടുക്കുക? വിക്കറ്റ് കീപ്പറായി ഇപ്പോള്‍ ഇഷാന്‍ കിഷന്‍ ടീമിലുണ്ട്. കെല്‍ രാഹുലിനും വിക്കറ്റ് കാക്കാന്‍ സാധിക്കും. ഇഷാനും രാഹുലും വിക്കറ്റ് കീപ്പര്‍മാരായുള്ളപ്പോള്‍ മറ്റാരെയും എടുക്കാന്‍ കഴിയില്ല. മൂന്നാമത്തെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഞങ്ങള്‍ ടീമിലെടുത്തിരുന്നതായും ചേതന്‍ ശര്‍മ വ്യക്തമാക്കി.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

സ്ഥാനം കൈവിടാന്‍ ആഗ്രഹിക്കുന്നില്ല
ഇന്ത്യന്‍ ടീമിലെ സ്ഥാനം കൈവിടാന്‍ ആരും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കാരണം പകരക്കാരനായി വരുന്ന താരം വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ പുറത്തിരിക്കുന്നയാള്‍ക്കു രണ്ടു വര്‍ഷത്തോളം ടീമിലേക്കു മടങ്ങിയെത്തുക ബുദ്ധിമുട്ടാണെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തി.
നിവലില്‍ റിഷഭിന്റെ അഭാവത്തില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ മാറിയിരിക്കുകയാണ്. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പിങും ചെയ്യാന്‍ ആരംഭിച്ചതോടെ സഞ്ജു സാംസണിന്റെ കരിയര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയുമ ചെയ്തിട്ടുണ്ട്.

ടീം സെലക്ഷന്‍
ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ചുള്ള കാര്യങ്ങളും ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലിലുണ്ട്. ഞങ്ങളുടെ സെലക്ഷന്‍ യോഗം ഒരിക്കലും 20 മിനിറ്റിനു മുകളില്‍ പോവാറില്ല. ഞാന്‍ യോഗത്തിനായി എത്തിയ ശേഷം മണിക്കൂറുകളോളം മുറിയില്‍ ചെലവിടുമെങ്കിലും ചര്‍ച്ചകളൊന്നും നടക്കാറില്ല. ടീം ക്യാപ്റ്റന്‍ അവിടേക്കു വരികയും തന്റെ കാര്യങ്ങള്‍ ഞങ്ങളോടു സംസാരിക്കുകയും ചെയ്യും.
രോഹിത് ശര്‍മ എനിക്കു സ്വന്തം മകനെപ്പോലെയാണ്. അവന്റെ വളര്‍ച്ച തുടക്കം മുതല്‍ ഞാന്‍ നോക്കിക്കാണുന്നതാണ്. അതുപോലെ തന്നെ വിരാട് കോലിയുടെയും വളര്‍ച്ചയ്ക്കു ഞാന്‍ സാക്ഷിയായിട്ടുണ്ട്.
ഇന്ത്യന്‍ ടീമില്‍ ഫേവറിറ്റസമുണ്ടെന്ന ആരോപണങ്ങള്‍ ചേതന്‍ ശര്‍മ തള്ളിക്കളഞ്ഞു. ഇതൊരു തെറ്റായ വാക്കാണ്. ഇഷ്ടവും ഇഷ്ടക്കേടുമുണ്ടാവാറുണ്ട്. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications












