ഇന്ത്യക്കായി ഈ വര്‍ഷം ആറില്‍ രണ്ടിലും സഞ്ജു തലപ്പത്ത്! രണ്ടെണ്ണത്തില്‍ ശ്രേയസും

ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാനത്തെ ഏകദിന മല്‍സരമാണ് ശനിയാഴ്ച നടക്കാനിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തോടെ ഈ വര്‍ഷത്തെ ടീമിന്റെ മല്‍സരങ്ങള്‍ പൂര്‍ത്തിയാവുകയാണ്. പരമ്പര നഷ്ടത്തോടെയാണ് ഏകദിനത്തില്‍ ഇന്ത്യ 2022നോടു ഗുഡ്‌ബൈ പറയുന്നത്. ബംഗ്ലാദേശുമായുള്ള ആദ്യത്തെ രണ്ടു കളികളും തോറ്റ ഇന്ത്യ ഇതിനകം പരമ്പര കൈവിട്ടുകഴിഞ്ഞു.
ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനമെടുത്താല്‍ അതില്‍ രണ്ടെണ്ണത്തില്‍ വീതം സഞ്ജു സാംസണും ശ്രേയസ് അയ്യരും മുന്നിട്ടുനില്‍ക്കുകയാണ്. വിശദമായി അറിയാം.

മിന്നിച്ച് സഞ്ജു
ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ ഇനിയും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണിനെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണിത്. ടീമിനു വേണ്ടി ലഭിച്ച അവസരങ്ങള്‍ നന്നായി മുതലെടുക്കാന്‍ ഇത്തവണ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
2022ല്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത് സഞ്ജുവിനാണ്. കൂടാതെ ഈ വര്‍ഷം കൂടുതല്‍ സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്.

സഞ്ജുവിന്റെ പ്രകടനം
ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം 71 എന്ന കിടിലന്‍ ശരാശരിയോടെയാണ് സഞ്ജു സാംസണ്‍ സ്‌കോര്‍ ചെയ്തത്. സിക്‌സറിലേക്കു വന്നാല്‍ അദ്ദേഹം 2022ല്‍ അടിച്ചത് 14 സിക്‌സറുകളായിരുന്നു. ചുരുങ്ങിയ അവസരങ്ങള്‍ മാത്രമേ ലഭിച്ചുളളൂവങ്കിലും ഈ രണ്ടു നേട്ടങ്ങളിലും സഞ്ജു നടത്തിയ പ്രകടനം തീര്‍ച്ചയായും പ്രശസ്തനീയമാണ്.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിനത്തിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ 36 റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷെ തുടര്‍ന്നുള്ള രണ്ടു കളികളിലും തഴയപ്പെട്ടു. ബംഗ്ലാദേശുമായുളള ഇപ്പോഴത്തെ പരമ്പരയില്‍ സഞ്ജുവിനു ടീമില്‍ ഇടം ലഭിച്ചതുമില്ല.
കഴിഞ്ഞ വര്‍ഷമായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കളിക്കാനായുള്ളൂ. ഈ വര്‍ഷം 10 ഏകദിനങ്ങളില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചു. 11 മല്‍സരങ്ങളില്‍ നിന്നും 66 ശരാശരിയില്‍ 104.7 സ്‌ട്രൈക്ക് റേറ്റോടെ 330 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.
Also Read:IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയ

സ്റ്റാറായി ശ്രേയസ്
സഞ്ജു സാംസണിനെക്കൂടാതെ ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച മറ്റൊരു താരം മധ്യനിര ബാറ്റര്‍ േ്രശയസ് അയ്യരാണ്. ഇന്ത്യക്കായി ഈ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സും ഫിഫ്റ്റി പ്ലസ് സ്‌കോറും നേടിയിട്ടുള്ളത് അദ്ദേഹമാണ്.
721* റണ്‍സാണ് ശ്രേയസ് 2022ല്‍ ഇതിനകം വാരിക്കൂട്ടിയത്. ഈ വര്‍ഷം ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ശ്രേയസ് തന്റെ പേരില്‍ കുറിച്ചത്. ബംഗ്ലാദേശുമായുള്ള അവസാന ഏകദിനം ശനിയാഴ്ച നടക്കാനിരിക്കെ താരം ഇവ രണ്ടും ഇനിയും മെച്ചപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.
Also Read:IND vs BAN: രോഹിത്തിന് ശേഷം ഏകദിന നായകനായി ആര്? ഇവര്‍ യോഗ്യര്‍, അഞ്ച് പേരിതാ

ധവാന്‍, അക്ഷര്‍
ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഈ വര്‍ഷത്തെ മറ്റു പ്രകടനങ്ങള്‍ നോക്കിയാല്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണ് മുന്നിട്ടുനില്‍ക്കുന്നത്. 2022ല്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ച ഇന്ത്യന്‍ താരങ്ങളാണ് ധവാന്‍ തലപ്പത്ത്. ഏകദിനത്തില്‍ ഈ വര്‍ഷം 79 ബൗണ്ടറികളാണ് ഗബ്ബാറിന്റെ സമ്പാദ്യം.
അതേസമയം, സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലാണ് അക്ഷര്‍ മുന്നിട്ടുനില്‍ക്കുന്നത്. 2022ല്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് അക്ഷറിനാണെന്നതാണ് കൗതുകകരമായ കാര്യം. 120.3 ആണ് അക്ഷറിന്റെ സ്‌ട്രൈക്ക് റേറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications