For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തിന് ശേഷം ഏകദിന നായകനായി ആര്? ഇവര്‍ യോഗ്യര്‍, അഞ്ച് പേരിതാ

2023ലോകകപ്പിന് ശേഷം രോഹിത് ശര്‍മക്ക് ക്യാപ്റ്റനായി തുടരുകയും എളുപ്പമാവില്ല

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അവസാന രണ്ട് ടി20 ലോകകപ്പിലും കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയ ഇന്ത്യയുടെ ഏകദിന പരമ്പരകളിലെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. ജനുവരിയോടെ ഇന്ത്യന്‍ ടീം വലിയ പൊളിച്ചെഴുത്തിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡിനെ മാറ്റുന്നതടക്കം വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായേക്കും.

2023ലോകകപ്പിന് ശേഷം രോഹിത് ശര്‍മക്ക് ക്യാപ്റ്റനായി തുടരുകയും എളുപ്പമാവില്ല. അതുകൊണ്ട് തന്നെ പുതിയ നായകനെ മനസില്‍ കണ്ട് തന്നെ ഇന്ത്യ മുന്നോട്ട് പോകണം. രോഹിത്തിന് ശേഷം ഇന്ത്യയുടെ ഏകദിന നായകനാവുക ആരെന്നത് വലിയ ചോദ്യമാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുക ആരെയൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയ മുഖമാണ് ശ്രേയസ് അയ്യര്‍. ഏകദിനത്തില്‍ നിലവിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമെന്ന് ശ്രേയസിനെ വിളിക്കാം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്റ്റന്‍സിലൂടെ വളര്‍ന്ന ശ്രേയസ് ടീമിനെ നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ എ ടീമിനെയും ശ്രേയസ് നയിച്ചിട്ടുണ്ട്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. ഇന്ത്യ ടി20യിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ശ്രേയസിന് കാര്യമായ പരിഗണന നല്‍കുന്നുണ്ട്. ശാന്തനായ നായകനാണ് ശ്രേയസ്. അതുകൊണ്ട് തന്നെ ശ്രേയസിനെ ഇന്ത്യക്ക് ഭാവി നായകനായി പരിഗണിക്കാവുന്നതാണ്.

Also Read: IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. പേസ് ബൗളിങ്ങുകൊണ്ടും ബാറ്റിങ്ങുകൊണ്ടും മാച്ച് വിന്നറാണ് ഹര്‍ദിക്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക് കന്നി സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിച്ചു. ഇതിനോടകം ഇന്ത്യയുടെ ടി20 നായകനായി ഹര്‍ദിക്കിനെ പരിഗണിച്ചിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യയുടെ ടി20യിലെ പ്രകടനങ്ങള്‍ വിലയിരുത്തി രോഹിത്തിനെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക്കിനെ നായകനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഏകദിനത്തിലും നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ഹര്‍ദിക്കെന്ന് പറയാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. സമീപകാല പ്രകടനങ്ങള്‍ മോശമായതിനെത്തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ റിഷഭ് നേരിടുന്നു. നിലവില്‍ ടീമിന് പുറത്താണുള്ളതെങ്കിലും ഇപ്പോഴും ടീം മാനേജ്‌മെന്റിന്റെ പിന്തുണയുള്ള താരമാണ് റിഷഭ്. വിക്കറ്റിന് പിന്നില്‍ തിളങ്ങുന്ന റിഷഭിന് ബാറ്റിങ്ങില്‍ പഴയ ഫോമിലേക്കെത്താനായാല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് തീര്‍ച്ചയായും റിഷഭ് പരിഗണിക്കപ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ റിഷഭിന് സാധിച്ചിരുന്നു.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

നിലവിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. സീനിയര്‍ താരം ബാറ്റ്‌സ്മാനെന്ന നിലയില്‍ മോശം ഫോമിലാണ്. ഇന്ത്യയുടെ നായകനായി അവസരം ലഭിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ നിലവില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് രാഹുലിനെയാണ്. ഭാവിയിലെ ഇന്ത്യയുടെ ഏകദിന നായകന്മാരാവാന്‍ സാധ്യതയുള്ളവരില്‍ രാഹുല്‍ മുന്‍നിരക്കാരനാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് രാഹുലിന്റെ ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഇപ്പോഴും വിശ്വാസം അര്‍പ്പിക്കുന്നു. ബാറ്റിങ്ങില്‍ പഴയ താളം കണ്ടെത്തി രാഹുലിന് മടങ്ങിവരാനാവുമോയെന്നത് കണ്ടറിയാം.

Also Read: IND vs BAN: രാഹുല്‍ നയിക്കും, മൂന്നാം അങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം, സാധ്യതാ 11

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരമാണ് സൂര്യകുമാര്‍ യാദവ്. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള സൂര്യകുമാര്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യ ഇതുവരെ നായകസ്ഥാനത്തേക്ക് സൂര്യയെ പരിഗണിച്ചിട്ടില്ല. എന്നാല്‍ രോഹിത്തിന് ശേഷം ഇന്ത്യക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. എന്നാല്‍ നായകസ്ഥാനം നല്‍കിയാല്‍ സൂര്യകുമാറിന്റെ പ്രകടനത്തെ അത് ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സൂര്യയെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം.

Story first published: Friday, December 9, 2022, 7:14 [IST]
Other articles published on Dec 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+