For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിഫ്റ്റിയുമായി പട നയിച്ച് സഞ്ജു, കിവികളെ ഇന്ത്യ തൂത്തുവാരി! മിന്നും ജയം

106 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്

ചെന്നൈ: നായകന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്നു പടനയിച്ചപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ എ ടീം തൂത്തുവാരി. 106 റണ്‍സിന്റെ ആധികാരിക വിജയമാണ് സഞ്ജുവും സംഘവും മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സ്വന്തമാക്കിയത്. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച് നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയ ഇന്ത്യ എതിരാളികള്‍ക്കു ആശ്വാസ ജയവും നിഷേധിക്കുകയായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് തന്നെയായിരിക്കും ഈ പരമ്പര നേട്ടം. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും അദ്ദേഹം പരമ്പരയിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

1

മൂന്നാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങാണ് തിരഞ്ഞെടുത്തത്. 284 എന്ന മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. 49.3 ഓവറില്‍ 284ന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. 54 റണ്‍സുമായി സഞ്ജുവാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. 68 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു.

2

സഞ്ജുവിനെക്കൂടാതെ ശര്‍ദ്ദുല്‍ ടാക്കൂര്‍ (51), തിലക് വര്‍മ (50) എന്നിവരും ഫിഫ്റ്റികള്‍ കുറിച്ചതോടെയാണ് ഇന്ത്യന്‍ ടോട്ടല്‍ 280 കടന്നത്. ശര്‍ദ്ദുല്‍ 33 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചപ്പോള്‍ തിലക് 62 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടി. അഭിമ്യു ഈശ്വരന്‍ (39), റിഷി ധവാന്‍ (34) എന്നിവരും ഇന്ത്യന്‍ സ്‌കോറിങിലേക്കു സംഭാവന നല്‍കി.

IND vs AUS T20: ജഡേജയുടെ സീറ്റ് തെറിപ്പിക്കുമോ?, അക്ഷര്‍ കിടിലന്‍, കരുത്ത് ചൂണ്ടിക്കാട്ടി നെഹ്‌റ

3

രണ്ടിന് 65 റണ്‍നെന്ന നിലയിലായിരുന്ന ഇന്ത്യന്‍ ഇന്നിങ്‌സിനെ ഭദ്രമായ നിലയിലെത്തിച്ചത് സഞ്ജു സാംസണും തിലക് വര്‍മയുമാണ്. മൂന്നാം വിക്കറ്റില്‍ ഈ ജോടി 99 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 164ല്‍ വച്ചാണ് ജോടി വേര്‍പിരിഞ്ഞത്. പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 164 റണ്‍സില്‍ നിന്നും ഇന്ത്യ ആറു വിക്കറ്റിനു 206ലേക്കു വീണു.

4

ഇതോടെ ഇന്ത്യ 250 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയത്തിലാവുകയും ചെയ്തു. എന്നാല്‍ ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ഇടിവെട്ട് ഫിഫ്റ്റി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. അദ്ദേഹത്തിന്റെ 51 റണ്‍സും റിഷി ധവാന്‍ നേടിയ 34 റണ്‍സും ഇന്ത്യയെ 284 വരെയെത്തിക്കുകയായിരുന്നു.

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

5

മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡിനു മോശമല്ലാത്ത തുടക്കം കിട്ടിയില്ലെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറുകയായിരുന്നു. ഇതോടെ 38.3 ഓവറില്‍ വെറും 178 റണ്‍സില്‍ കിവികളുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഡെയ്ന്‍ ക്ലെവറിനൊഴികെ (83) മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങിനെതിരേ മറുപടിയില്ലായിരുന്നു. 89 ബോളുകള്‍ നേരിട്ട ക്ലെവര്‍ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. മൈക്കല്‍ റിപ്പോണ്‍ (29), ചാഡ് ബൗസ് (20) എന്നിരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

6

ഓപ്പണിങ് വിക്കറ്റില്‍ 52 റണ്‍സ് നേടിയ ശേഷമായിരുന്നു കിവികളുടെ കൂട്ടത്തകര്‍ച്ച. നാലു വിക്കറ്റുകള്‍ പിഴുത യുവ ഓള്‍റൗണ്ടര്‍ രാജ് ബവയാണ് ന്യൂസിലാന്‍ഡ് നിരയില്‍ നാശംവിതച്ചത്. 5.3 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാലു പേരെ ബവ പുറത്താക്കിയത്. രാഹുല്‍ ചാഹറും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, September 27, 2022, 17:35 [IST]
Other articles published on Sep 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+