For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഇന്ത്യ എ ടീം ക്യാപ്റ്റന്‍, 'ബിസിസിഐക്ക് ബുദ്ധി വന്നു', ഫാന്‍സ് ഹാപ്പി, പ്രതികരണങ്ങള്‍

സഞ്ജുവിനെ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞത് ശരിക്കും നീതികേടാണെന്ന് പറയാം. എന്നാലിപ്പോള്‍ അതിന് പ്രായശ്ചിതം ബിസിസി ഐ ചെയ്തിരിക്കുകയാണ്

1

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞപ്പോള്‍ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും ബിസിസി ഐക്കും എതിരേ ഉയര്‍ന്നത്. ഈ വര്‍ഷം 44ന് മുകളില്‍ ശരാശരിയില്‍ പ്രകടനം നടത്തിയിട്ടും ഇന്ത്യ സഞ്ജുവിനെ തഴഞ്ഞ് ടി20 ലോകകപ്പില്‍ റിഷഭ് പന്തില്‍ വിശ്വാസം അര്‍പ്പിച്ചു. ഇത് ഇന്ത്യന്‍ ആരാധകരെ ചെറുതായൊന്നുമല്ല നിരാശരാക്കിയത്.

ഏഷ്യാ കപ്പില്‍ മോശം പ്രകടനം നടത്തിയിട്ടും ഇന്ത്യ റിഷഭിനെ പിന്തുണച്ചിട്ടും സഞ്ജുവിനെ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞത് ശരിക്കും നീതികേടാണെന്ന് പറയാം. എന്നാലിപ്പോള്‍ അതിന് പ്രായശ്ചിതം ബിസിസി ഐ ചെയ്തിരിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ നായകനായി മലയാളി താരത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു അവസാന സീസണില്‍ ടീമിനെ ഫൈനലിലേക്കെത്തിച്ചിരുന്നു.

1

ഇപ്പോഴിതാ ഇന്ത്യയുടെ എ ടീമിന്റെ നായകനായി സഞ്ജുവിനെ നിയമിച്ചത് ആരാധകര്‍ ആഘോഷമാക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്. ബിസിസി ഐക്ക് ബുദ്ധി വന്നുവെന്നും വൈകി വന്ന വിവേകമെന്നുമെല്ലാമാണ് ആരാധകര്‍ സഞ്ജുവിനെ നായകനാക്കിയതിനോട് പ്രതികരിച്ചത്. സഞ്ജുവിന്റെ മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ ഇനിയും തുറക്കുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോള്‍ നല്‍കിയ നായകസ്ഥാനം.

മൂന്ന് മത്സര ഏകദിന പരമ്പരയാണ് ഇന്ത്യ എയും ന്യൂസീലന്‍ഡ് എയും തമ്മില്‍ കളിക്കുന്നത്. ചെന്നൈയിലാണ് മത്സരം. സഞ്ജുവിന് തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനുള്ള അവസരമാണിതെന്ന് പറയാം. അവസാന ഏഴ് ഇന്നിങ്‌സില്‍ 15, 43*, 15, 30*, 6, 54, 12 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. ടി20 ലോകകപ്പില്‍ സീറ്റ് നഷ്ടമായ സഞ്ജു ഇനി 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാവും തന്ത്രം മെനയുകയെന്നുറപ്പ്.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

2

സഞ്ജുവിന് ലഭിച്ച സുവര്‍ണ്ണാവസരമാണിതെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചിരിക്കുന്നത്. ആരാധക പ്രതിഷേധം ഫലം കണ്ടെന്നും ബിസിസി ഐ സഞ്ജുവിനെ അര്‍ഹിച്ച രീതിയില്‍ പരിഗണിക്കാന്‍ തുടങ്ങിയെന്നുമാണ് ആരാധകര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയുമായി തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ ടി20 മത്സരത്തില്‍ സഞ്ജുവില്ലാത്തതിനാല്‍ ആരാധകര്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് സഞ്ജുവിന് അര്‍ഹിച്ച നേട്ടം ബിസിസി ഐ നല്‍കിയത്.

3

പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിനെ നായകനാക്കിയത് സഞ്ജുവിന്റെ ശരിയായ കഴിവ് ബിസിസി ഐ മനസിലാക്കുന്നതുകൊണ്ടാണെന്നാണ് ചില ആരാധകര്‍ പ്രതികരിച്ചത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച പൃഥ്വി മുംബൈയുടെ നായകന്‍ കൂടിയാണ്. ഇതിനിടെയിലും ടി20 ലോകകപ്പില്‍ സഞ്ജു സ്ഥാനം അര്‍ഹിച്ചിരുന്നുവെന്നും ബിസിസി ഐ തഴഞ്ഞുവെന്നും വിമര്‍ശിക്കുന്നവരുണ്ട്.

സഞ്ജുവിന്റെ നായകസ്ഥാനം പോലെ തന്നെ പൃഥ്വിയെ ഇന്ത്യ വീണ്ടും പരിഗണിച്ചതും ആരാധകരെ സന്തോഷിപ്പിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ സാധിക്കുന്ന താരമാണ് പൃഥ്വി. ഇന്ത്യക്കായി സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഓസ്‌ട്രേലിയയിലെ മോശം പ്രകടനത്തോടെ തഴയപ്പെട്ട പൃഥ്വി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

4

ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നതാണ് പൃഥ്വിയുടെ പ്രശ്‌നം. അമിത വണ്ണമാണ് താരത്തിന്റെ പ്രശ്‌നം. ഫിറ്റ്‌നസ് വീണ്ടെടുത്ത് മികച്ച പ്രകടനത്തോടെ പൃഥ്വിക്ക് തിരിച്ചുവരാന്‍ സാധിക്കട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. ലിസ്റ്റ് എയില്‍ 56.5 ശരാശരിയിലും 125 സ്‌ട്രൈക്കറേറ്റും പൃഥ്വിക്കുണ്ട്. അധികം വൈകാതെ ഇന്ത്യയുടെ വെള്ളബോള്‍ ക്രിക്കറ്റിലേക്ക് പൃഥ്വി തിരിച്ചെത്തുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നു.

5

ഇന്ത്യന്‍ എ ടീം - സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവദീപ് സെയ്നി, രാജ് അങ്കാദ് ബവ.

Story first published: Friday, September 16, 2022, 19:11 [IST]
Other articles published on Sep 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+