ഇന്ത്യയുടെ ടെസ്റ്റ് ടീം പൊളിച്ചെഴുതണം! അരങ്ങേറ്റം കാത്ത് നാലു പേര്‍ 'വെയ്റ്റിങ്'- അറിയാം

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ടീം ഏറെ നാളുകളായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനാവുകയും വിരാട് കോലി ഇന്ത്യയുടെ നായകനാവുകയും ചെയ്ത സമയത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീം ചരിത്ര നേട്ടങ്ങളിലൂടെ കടന്ന് പോയത്.
രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. തട്ടകത്തില്‍ ഇന്ത്യ കീഴടങ്ങാത്ത നിരയെന്ന നിലയിലേക്ക് വളരുകയും ചെയ്തു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ പല സീനിയര്‍ താരങ്ങളെയും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ടെസ്റ്റ് ടീം വലിയ പൊളിച്ചെഴുത്ത് നടത്തേണ്ട സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. ഈ വര്‍ഷം തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം നടത്താന്‍ സാധ്യതയുള്ള നാലു പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം അര്‍ഹിക്കുന്ന താരം തന്നെയാണ് സഞ്ജു സാംസണ്‍. അതിനുള്ള പ്രതിഭയും പ്രകടന കണക്കും സഞ്ജുവിന് അവകാശപ്പെടാം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സഞ്ജു.
58 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 38.71 ശരാശരിയില്‍ 3446 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 15 ഫിഫ്റ്റിയും ഉള്‍പ്പെടും. വിക്കറ്റ് കീപ്പറെന്ന നിലയിലും മിടുക്കുകാട്ടാന്‍ സഞ്ജുവിന് സാധിക്കും. റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയം വേണം.
ഈ സാഹചര്യത്തില്‍ പരിഗണിക്കപ്പെടുന്ന ഇഷാന്‍ കിഷന്റെയും കെ എസ് ഭരത്തിന്റെയും പ്രകടനം മോശമാവുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്.
Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

സര്‍ഫറാസ് ഖാന്‍
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാതെ തഴഞ്ഞ താരമാണ് സര്‍ഫറാസ് ഖാന്‍. മധ്യനിരയില്‍ അതി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് മികവുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി സ്ഥിരതയോടെ കളിക്കാന്‍ സര്‍ഫറാസിന് സാധിക്കുന്നു.
29 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 10 സെഞ്ച്വറി താരം നേടി. 81ന് മുകളിലാണ് ശരാശരി. നിലവിലെ ഇന്ത്യയുടെ മധ്യനിര മികവ് കാട്ടാതെ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് സര്‍ഫറാസ്. അധികം വൈകാതെ സര്‍ഫറാസിന് ഇന്ത്യ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.

യശ്വസി ജയ്‌സ്വാള്‍
ഈ വര്‍ഷം തന്നെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യതയുള്ള യുവതാരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണര്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാട്ടുന്നു. ഇറാനി കപ്പില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയാണ് ജയ്‌സ്വാള്‍ കൈയടി നേടിയത്.
ഇടം കൈയന്‍ ഓപ്പണറുടെ അഭാവം നിലവില്‍ ഇന്ത്യക്കുണ്ട്. മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രതിഭയാണ് ജയ്‌സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരത്തെ 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ടീമിലേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണ്. ടെസ്റ്റിലേക്ക് വിളിയെത്താനുള്ള സാധ്യതയുമുണ്ട്.
Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

അഭിമന്യു ഈശ്വരന്‍
ഇന്ത്യയുടെ ടോപ് ഓഡറില്‍ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു. വിദേശ മൈതാനത്ത് ഇന്ത്യക്ക് ഓപ്പണറായി ആരൊക്കെയെന്നതാണ് പ്രധാന ചോദ്യം. നിലവില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയൊക്കെയാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഇവരൊന്നും വലിയ ഫോമിലല്ല.
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കും വലിയ സ്ഥിരതയില്ല. വിരാട് കോലി ടെസ്റ്റ് സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു താരത്തെ ടോപ് ഓഡറില്‍ ആവിശ്യമാണ്. ഇന്ത്യ അഭിമന്യു ഈശ്വരനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.
ആഭ്യന്തര ക്രിക്കറ്റില്‍ 43ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന താരത്തെ അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ത്യ ഒപ്പം കൂട്ടാനുള്ള സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications