For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അവസരങ്ങള്‍ മുതലാക്കിയില്ല, ഈ അഞ്ച് പേരും ഇന്ത്യക്കായി ലോകകപ്പ് കളിക്കില്ല

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് സംബന്ധിച്ച് ഏറെക്കുറെ ധാരണയായിട്ടുണ്ട്

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദിയാവുന്നത്. പേസും ബൗണ്‍സു നിറഞ്ഞ ഓസീസ് പിച്ചില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഓസ്‌ട്രേലിയയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്.

ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണ തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് സംബന്ധിച്ച് ഏറെക്കുറെ ധാരണയായിട്ടുണ്ട്. എന്നാല്‍ അവസരം ലഭിച്ചിട്ടും അതിനെ മുതലാക്കാന്‍ സാധിക്കാതെ പോയ ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് പേരിതാ.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ ഇപ്പോള്‍ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യത വളരെ കുറവാണ്. അതിനുള്ള കാരണം സഞ്ജു സാംസണിന്റെ മോശം പ്രകടനം തന്നെയാണ്. ഇന്ത്യക്കൊപ്പം ലഭിച്ച അവസരങ്ങളെ വേണ്ടവിധം സഞ്ജുവിന് മുതലാക്കാനായില്ല. ഈ വര്‍ഷം അഞ്ച് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത് 44ന് മുകളില്‍ ശരാശരിയില്‍ റണ്‍സ് നേടിയെങ്കിലും മറ്റ് താരങ്ങളുടെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സഞ്ജുവിന് ടീമിന് വെളിയില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ഐപിഎല്ലിലെ വണ്‍ സീസണ്‍ വണ്ടറായി ദേവ്ദത്ത് പടിക്കല്‍ ഒതുങ്ങിപ്പോയി. ഇടം കൈയന്‍ ഓപ്പണര്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച അവസരങ്ങളെ മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ദേവ്ദത്തിനായില്ല. അവസാന ഐപിഎല്ലിലെ ദേവ്ദത്തിന്റെ പ്രകടനവും മോശമായിരുന്നു. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ല. ലഭിച്ച അവസരങ്ങളെ വേണ്ടവിധം താരത്തിന് ഉപയോഗിക്കാന്‍ സാധിച്ചില്ല.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

പൃഥ്വി ഷാ

പൃഥ്വി ഷാ

വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ പേരെടുത്ത പൃഥ്വി ഷായെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന താരം ടി20 ഫോര്‍മാറ്റിലെ വളരെ അപകടകാരിയായ താരമാണ്. എന്നാല്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നതോടെ ടി20 ലോകകപ്പില്‍ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. അവസാന ഐപിഎല്ലിലും തുടര്‍ന്ന് നടന്ന ആഭ്യന്തര ക്രിക്കറ്റിലും ശരാശരി പ്രകടനം മാത്രമാണ് പൃഥ്വിക്ക് നടത്താനായത്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച താരങ്ങളിലൊരാളായിരുന്നു ഇഷാന്‍ കിഷന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ബാക്കപ്പ് ഓപ്പണറായാണ് ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍ സമീപകാലത്ത് ലഭിച്ച അവസരങ്ങളിലൊന്നും തിളങ്ങാന്‍ ഇഷാന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നിലവില്‍ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഫിഫ്റ്റിയോടെ അരങ്ങേറ്റം തകര്‍ത്ത ഇഷാന് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ ഇഷാന്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്. ഏഷ്യാ കപ്പിനുള്ള ടീമിലും ഇഷാന് ഇടമില്ല.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

റുതുരാജ് ഗെയ്ക് വാദ്

റുതുരാജ് ഗെയ്ക് വാദ്

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തി എല്ലാവരെയും ഞെട്ടിച്ച യുവ പ്രതിഭയാണ് റുതുരാജ് ഗെയ്ക് വാദ്. ഓപ്പണറായ താരത്തെ ഇന്ത്യയും ടീമിലേക്ക് പരിഗണിച്ചെങ്കിലും അവസരങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അഞ്ച് മത്സരങ്ങളില്‍ ഒരുമത്സരത്തില്‍ മാത്രമാണ് താരത്തിന് തിളങ്ങാനായത്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഗെയ്ക് വാദും അവസരം പ്രതീക്ഷിക്കേണ്ട.

Story first published: Sunday, August 14, 2022, 11:17 [IST]
Other articles published on Aug 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+