ഇത്തവണ അവസരമില്ല, പക്ഷെ 2024ലോകകപ്പിലേക്ക് പരിഗണിക്കണം! ഇന്ത്യയുടെ ആറ് പേര്‍

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ നിരാശപ്പെടുത്തുന്ന ഓര്‍മകളിലൊന്നായി ഓസീസ് ടി20 ലോകകപ്പ് മാറിയിരിക്കുകയാണ്. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായി സജീവ കിരീട പ്രതീക്ഷയോടെയെത്തിയ ഇന്ത്യയെ സെമിയില്‍ ഇംഗ്ലണ്ട് നാണംകെടുത്തുകയായിരുന്നു. 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എന്തായാലും ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
നിലവിലെ പല താരങ്ങള്‍ക്കും അവസരം നഷ്ടമാവുമ്പോള്‍ ഇത്തവണ തഴയപ്പെട്ട പലരും ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്. യുവത്വം നിറയുന്ന ടീമിനെയാണ് ഇന്ത്യക്കാവശ്യം. ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ വേണം. ഇത്തവണ ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെടുകയും 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതുമായ ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഉമ്രാന്‍ മാലിക്
ഇന്ത്യയുടെ പേസ് നിരയില്‍ ഉമ്രാന്‍ മാലിക്കിനെപ്പോലൊരു സൂപ്പര്‍ പേസറെ വളര്‍ത്തിക്കൊണ്ട് വരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ 150 പ്ലസ് വേഗമുള്ള ഒരു പേസ് ബൗളര്‍പോലുമില്ല. ഈ സാഹചര്യത്തില്‍ ഉമ്രാനെ ഇന്ത്യ പിന്തുണച്ച് വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. നിലവില്‍ ഉമ്രാന്റെ പ്രശ്‌നം മികച്ച ലൈനും ലങ്തുമില്ലെന്നതാണ്. മികച്ച പരിശീലനം ലഭിച്ചാല്‍ മെച്ചപ്പെടാന്‍ സാധ്യതയുള്ള താരമാണ് ഉമ്രാന്‍. അതുകൊണ്ട് തന്നെ ഉമ്രാനെ ഇന്ത്യ പിന്തുണക്കേണ്ടതായുണ്ട്.

ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു. എന്നാല്‍ ഇന്ത്യ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട താരമല്ല ഇഷാന്‍ കിഷന്‍. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഇഷാനെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കരുത്തുള്ള താരമാണ് ഇഷാന്‍ കിഷന്‍.

പൃഥ്വി ഷാ
ഇന്ത്യയുടെ ഓപ്പണിങ്ങിലേക്കെത്തേണ്ട താരമാണ് പൃഥ്വി ഷാ. ആരെയും ഭയമില്ലാതെ തുടക്കം മുതല്‍ ആക്രമിക്കാന്‍ യുവതാരത്തിന് കഴിവുണ്ട്. പവര്‍പ്ലേ മുതലാക്കുന്നതില്‍ മിടുക്കനാണ് പൃഥ്വി. ഐപിഎല്ലിലൂടെയും ആഭ്യന്തര ക്രിക്കറ്റിലൂടെയും പൃഥ്വിയുടെ മികവ് എല്ലാവരും കാണുന്നതാണ്. എന്നാല്‍ ഫിറ്റ്‌നസിന്റെ പേരിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ താരത്തെ പുറത്തിരുത്തുന്നത്. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ പൃഥ്വിയെപ്പോലൊരു താരം ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്.

സഞ്ജു സാംസണ്‍
ഇൗ വര്‍ഷം ഗംഭീര പ്രകടനം നടത്തിയിട്ടും ഇന്ത്യ തഴഞ്ഞ താരമാണ് സഞ്ജു സാംസണ്‍. മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവം നേരത്തെതന്നെ ചര്‍ച്ചയായിരുന്നു. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം സഞ്ജുവുമുണ്ടാവണം. പക്വതയോടെ കളിക്കുന്ന സഞ്ജു നായകനെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാണ്. ഫിനിഷര്‍ റോളിലടക്കം ഇന്ത്യക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് സഞ്ജു.
Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

കുല്‍ദീപ് യാദവ്
ഇന്ത്യയുടെ സ്പിന്‍ നിരയില്‍ മാറ്റം വേണം. കൈക്കുഴ സ്പിന്നര്‍മാരുടെ മികവിനെ ഇന്ത്യ വിശ്വാസം അര്‍പ്പിക്കേണ്ടതായുണ്ട്. യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ പരിഗണിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ പിന്തുണക്കേണ്ടത് കുല്‍ദീപ് യാദവിനെയാണ്. അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ചൈനാമാന്‍ സ്പിന്നറെ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പിന്തുണക്കണം. കൂടുതല്‍ അവസരങ്ങളും നല്‍കേണ്ടതായുണ്ട്.

ടി നടരാജന്‍
ഇടം കൈയന്‍ പേസര്‍ ടി നടരാജനെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരണം. നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള നടരാജന്‍ ഡെത്ത് ഓവറുകളില്‍ ടീമിന് മുതല്‍ക്കൂട്ടാണ്. തുടര്‍ച്ചയായി പരിക്കേറ്റത് നടരാജന്റെ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയായെങ്കിലും ഇന്ത്യ പൂര്‍ണ്ണമായും തഴയേണ്ട താരമല്ല നടരാജന്‍. 2024ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് കൂടുതല്‍ അവസരം നല്‍കി ഇന്ത്യ നടരാജനെ പിന്തുണക്കണം. നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications