For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍-പൃഥ്വി, സഞ്ജു-റിഷഭ്, സഞ്ജു-ഇഷാന്‍, ഇന്ത്യയുടെ ഭാവിയിലെ ബെസ്റ്റ് ഓപ്പണിങ് ഏത്?

ഇന്ത്യക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തുകയെന്നതാണ്

1

ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പ് സെമിയിലെ തോല്‍വിയുടെ ക്ഷീണം ഇന്ത്യയെ ചെറുതായൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ക്കെല്ലാം അപ്പുറമുള്ള നാണക്കേടാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. ഈ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

ഇന്ത്യക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തുകയെന്നതാണ്. നിലവിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ്. രണ്ട് പേരും 2021, 2022ലെ ടി20 ലോകകപ്പുകളില്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ട് തന്നെ 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ഓപ്പണിങ് കൂട്ടുകെട്ട് അത്യാവശ്യമാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകള്‍ പരിശോധിക്കാം.

ഇഷാന്‍ കിഷന്‍ - പൃഥ്വി ഷാ

ഇഷാന്‍ കിഷന്‍ - പൃഥ്വി ഷാ

ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഒരു ഓപ്പണിങ് കൂട്ടുകെട്ട് ഇഷാന്‍ കിഷന്‍-പൃഥ്വി ഷായാണ്. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ് രണ്ട് പേരും. പൃഥ്വി ഷാ തുടക്കം മുതല്‍ ആക്രമിക്കുന്ന വലം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഐപിഎല്ലിലൂടെ തന്റെ ഓപ്പണിങ്ങിലെ മികവ് തെളിയിച്ചിട്ടും ഫിറ്റ്‌നസിന്റെ പേരിലാണ് പൃഥ്വിയെ ഇന്ത്യ മാറ്റിനിര്‍ത്തുന്നത്.

ഇഷാന്‍ കിഷന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരം വിക്കറ്റ് കീപ്പര്‍ കൂടിയാണ്. സമീപകാലത്തെ ഇഷാന്റെ പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തുള്ളതല്ലെങ്കിലും ഇന്ത്യ പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ട് വരേണ്ട താരമാണ് ഇഷാന്‍ കിഷന്‍. ഈ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

Also Read: 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

ശുബ്മാന്‍ ഗില്‍-പൃഥ്വി ഷാ

ശുബ്മാന്‍ ഗില്‍-പൃഥ്വി ഷാ

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള കൂട്ടുകെട്ടാണ് ശുബ്മാന്‍ ഗില്ലും പൃഥ്വി ഷായും. ഗില്‍ ഒരുവശത്ത് നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ പൃഥ്വി ആക്രമണം അഴിച്ചുവിടും. രണ്ട് പേരും ഒരുമിച്ച് കളിച്ച് വലിയ പരിചയസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ ഇരുവരേയും ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചാല്‍ അത് ക്ലിക്കായേക്കും. ഗില്‍ ഐപിഎല്ലിലടക്കം മികവ് കാട്ടുന്നു. ഇന്ത്യയുടെ ഏകദിന ടീമില്‍ ഗില്ലിന് അവസരമുണ്ടെങ്കിലും ടി20 ടീമില്‍ അവസരം കാര്യമായി ലഭിച്ചിട്ടില്ല.

സഞ്ജു സാംസണ്‍ - റിഷഭ് പന്ത്

സഞ്ജു സാംസണ്‍ - റിഷഭ് പന്ത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ സഞ്ജു സാംസണും റിഷഭ് പന്തും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഗംഭീരമാവാന്‍ സാധ്യതയുണ്ട്. രണ്ട് പേര്‍ക്കും ഇപ്പോള്‍ ആവിശ്യത്തിന് അനുഭവസമ്പത്തുണ്ട്. സഞ്ജു വലം കൈയനും റിഷഭ് ഇടം കൈയനുമാണ്. രണ്ട് പേര്‍ക്കും ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുണ്ട്. കൂടാതെ സാഹസിക ഷോട്ടുകള്‍ കളിക്കാനും ഇരുവരും മടികാട്ടാറില്ല. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ക്ലിക്കാവാന്‍ സാധ്യതയുണ്ട്. ഇതുവരെ ഇന്ത്യ പരിഗണിക്കാത്ത ഈ കൂട്ടുകെട്ടിന് ഇനി അവസരം നല്‍കേണ്ടതായുണ്ട്.

സഞ്ജു സാംസണ്‍ - ഇഷാന്‍ കിഷന്‍

സഞ്ജു സാംസണ്‍ - ഇഷാന്‍ കിഷന്‍

സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒന്നിച്ചുള്ള ഓപ്പണിങ് കൂട്ടുകെട്ടും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. സഞ്ജു വിക്കറ്റ് കാത്ത് ആക്രമിക്കുമ്പോള്‍ ഇഷാന്‍ കിഷനെ കടന്നാക്രമിക്കാന്‍ വിടണം. എന്നാല്‍ ഇഷാന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന താരമാണ്. സമ്മര്‍ദ്ദം വന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇഷാന്‍ പ്രയാസപ്പെടും. നിലയുറപ്പിച്ച് കിട്ടിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്ക് ഷോട്ട് പായിക്കാനും സാഹസിക ഷോട്ട് കളിക്കാനും ഇഷാന് കഴിവുണ്ട്. ഇന്ത്യക്ക് പരീക്ഷിച്ച് നോക്കാവുന്ന ഓപ്പണിങ് കൂട്ടുകെട്ടിലൊന്നാണിത്.

Also Read: T20 World Cup 2022: ദ്രാവിഡിന് കീഴില്‍ ഇന്ത്യ പോരാ! വമ്പന്‍ തോല്‍വികള്‍, പുറത്താക്കാതെ പറ്റില്ല

കെ എല്‍ രാഹുല്‍ - റിഷഭ് പന്ത്

കെ എല്‍ രാഹുല്‍ - റിഷഭ് പന്ത്

കെ എല്‍ രാഹുലിനെ ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് പൂര്‍ണ്ണമായി തഴയാനുള്ള സാധ്യത കുറവാണ്. നിലവിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രാഹുലിന് ഇനിയും ഇന്ത്യ അവസരം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ രാഹുലിനൊപ്പം റിഷഭ് പന്തിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. രാഹുല്‍-റിഷഭ് ഓപ്പണിങ് കൂട്ടുകെട്ടും പരിഗണിക്കപ്പെടാവുന്നതാണ്. വലിയ പ്രതീക്ഷയില്ലാത്ത കൂട്ടുകെട്ടാണെങ്കിലും ചിലപ്പോള്‍ ക്ലിക്കായേക്കും.

Story first published: Saturday, November 12, 2022, 12:41 [IST]
Other articles published on Nov 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+