T20 World Cup: ജഡേജക്ക് ടീമിലിടം എളുപ്പമല്ല!, അവന്‍ ഭീഷണി, സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ: രവീന്ദ്ര ജഡേജയോട് വ്യക്തിപരമായ എതിര്‍പ്പുള്ളയാളുകളിലൊരാളാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ജഡേജയെ വിമര്‍ശിച്ച് അദ്ദേഹം എത്താറുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ജഡേജ. ടെസ്റ്റില്‍ നിലവിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാണ് അദ്ദേഹം. എന്നാല്‍ പലപ്പോഴും ജഡേജയുടെ പരിമിത ഓവര്‍ ടീമിലെ സ്ഥാനത്തിനെതിരേ സഞ്ജയ് ചോദ്യം ഉയര്‍ത്താറുണ്ട്.
ഇപ്പോഴിതാ ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ ജഡേജയെ വീണ്ടും കടന്നാക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജഡേജക്ക് ഇടം ലഭിക്കുക എളുപ്പമാവില്ലെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലിനെപ്പോലെയുള്ളവരെ ഇന്ത്യ പരിഗണിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

'ലോകകപ്പില്‍ ആറാം നമ്പറിലോ ഏഴാം നമ്പറിലോ നന്നായി ബാറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് കാട്ടുകയാണ്. ഐപിഎല്ലിലേയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേയും പ്രകടനം വലിയ സ്വാധീനം ചെലുത്തുന്നതാണ്. അതുകൊണ്ട് തന്നെ ജഡേജക്ക് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്തുക പ്രയാസമാണ്. ഇതിനോടകം ടീമിന്റെ പദ്ധതികളിലുള്ള അക്ഷര്‍ പട്ടേലിനെപ്പോലെയുള്ളവരെ പരിഗണിക്കാവുന്നതാണ്.
ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മികച്ച പ്രകടനം നടത്തുന്നു. ഇവര്‍ക്ക് മുന്നിലായി റിഷഭും ഉണ്ടാവും. അതുകൊണ്ട് തന്നെ ജഡേജക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. എന്നാല്‍ ജഡേജ എത്രത്തോളം മികച്ചവനാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ സെലക്ടര്‍മാര്‍ പ്രയാസപ്പെടും'-സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

എന്നാല്‍ ഇന്ത്യ ഇടം കൈയന്‍ താരത്തെ മാറ്റിനിര്‍ത്തിയേക്കില്ല. ഫീല്‍ഡിങ്ങിലും പുലിയാണ് ജഡേജ. മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാനുള്ള കെല്‍പ്പുമുണ്ട്. എന്നാല്‍ പ്രശ്‌നം സമീപകാലത്തെ ഫോമും പരിക്കുമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പര അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു.

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ ഫോം ഔട്ടും സഞ്ജയ് വിലയിരുത്തി. 'മികച്ച പ്രകടനം നടത്തേണ്ടതായുള്ള സമ്മര്‍ദ്ദം റിഷഭിനെ ബാധിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ അവന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുക. കാരണം വ്യത്യസ്തനായ താരമാണവന്‍. പ്രതിഭാശാലിയായ താരമാണവന്‍. എന്നാല്‍ ടെസ്റ്റിലെപ്പോലെ പരിമിത ഓവറിലും അവന്‍ തന്റെ മികവ് കാട്ടേണ്ടതായുണ്ട്'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക ഇംഗ്ലണ്ട് പര്യടനമാണ്. ഇംഗ്ലണ്ടിലെ പേസ് പിച്ചുകള്‍ ഓസ്‌ട്രേലിയയിലേതിന് സമാനമാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ മികവ് കാട്ടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇത് സൂചിപ്പിക്കുകയുണ്ടായി. അയര്‍ലന്‍ഡ് പര്യടനവും സെലക്ടര്‍മാര്‍ വീക്ഷിക്കും. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications