Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെക്കാള്‍ കംപ്ലീറ്റ് ടീം ഇന്ത്യ, പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ കോച്ച്

1

മുംബൈ: ഇന്ത്യ-പാകിസ്താന്‍ പോരാട്ടം എന്നും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്ന മത്സരമാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മത്സരത്തിലേക്കും എത്തുന്നതോടെ കേവലം ക്രിക്കറ്റ് മത്സരം എന്നതിലുപരിയായുള്ള ആവേശം മത്സരത്തിന് ലഭിക്കുന്നു. പാകിസ്താനും ഇന്ത്യയും എക്കാലത്തും കരുത്തരുടെ നിരയാണ്. അതുകൊണ്ട് തന്നെ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.

2021ലെ ടി20 ലോകകപ്പില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ ചരിത്രം എഴുതിയിരുന്നു. അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും രണ്ട് തവണ നേര്‍ക്കുനേര്‍ എത്തി. ആദ്യ തവണ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം തവണ ഇന്ത്യയെ പാകിസ്താന്‍ തകര്‍ത്തു. സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ പാകിസ്താന് ഇന്ത്യക്ക് മുകളില്‍ ആധിപത്യം അവകാശപ്പെടാനാവും.

ബാറ്റിങ് കരുത്ത് ഇന്ത്യക്ക്

ബാറ്റിങ് കരുത്ത് ഇന്ത്യക്ക്

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരവും പാകിസ്താനെതിരെയാണ്. ഇപ്പോഴിതാ ഇന്ത്യ-പാക് പോരാട്ടത്തില്‍ രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍. പാകിസ്താന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി സ്വാധീനിക്കുമ്പോള്‍ ഇന്ത്യ അങ്ങനെയല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

'ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പാകിസ്താനെതിരേ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാനായി. ഇന്ത്യക്ക് പാകിസ്താനെക്കാള്‍ മുന്‍തൂക്കം നല്‍കുന്നത് ടീം കരുത്താണ്. ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന ടീമല്ല. ബാറ്റിങ് നിര നോക്കിയാല്‍ പാകിസ്താന്‍ ബാബര്‍, റിസ്വാന്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്നു. എന്നാല്‍ ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ മാത്രമല്ല ആശ്രയിക്കുന്നത്. ഇന്ത്യക്കൊപ്പം നാലോ അഞ്ചോ മാച്ച് വിന്നര്‍മാരുണ്ട്. ബാറ്റിങ് നിര പരിശോധിക്കുമ്പോള്‍ പാകിസ്താനെക്കാള്‍ ശക്തം ഇന്ത്യയാണ്'-സഞ്ജയ് പറഞ്ഞു.

Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

ഇന്ത്യയുടെ ബൗളിങ് മോശം

ഇന്ത്യയുടെ ബൗളിങ് മോശം

പാകിസ്താന്റെ ബാറ്റിങ് കരുത്ത് വളരെ മോശമെന്ന് പറയാനാവില്ല. ബാബറെയും റിസ്വാനെയും ടീം അമിതമായി ആശ്രയിക്കുന്നുണ്ട്. എന്നാല്‍ രണ്ട് പേരും സ്ഥിരതയോടെ കളിക്കുന്നതിനാല്‍ ടീമിന് വലിയ പ്രശ്‌നങ്ങളില്ല. ഇംഗ്ലണ്ടിനെതിരേ തട്ടകത്തില്‍ പാകിസ്താന്‍ ടി20 പരമ്പര കൈവിട്ടെങ്കിലും മികച്ച പോരാട്ടം കാഴ്ചവെച്ചു. ആസിഫ് അലിയെപ്പോലെ വെടിക്കെട്ട് പ്രകടനം നടത്താന്‍ കഴിവുള്ള താരങ്ങള്‍ അവര്‍ക്കുണ്ട്.

ഇന്ത്യയെ പാകിസ്താന്‍ വീഴ്ത്തുന്നത് പേസ് നിരയുടെ കരുത്തിലാണ്. ഇന്ത്യയുടെ ബൗളിങ് നിര സമീപകാലത്തായി വളരെ മോശമാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിര കൂടുതല്‍ മോശമാണ്. ഡെത്ത് ഓവറിലെല്ലാം തല്ലുകൊള്ളികളായി ഇന്ത്യയുടെ പേസ് നിര മാറുന്നു. നിലവിലെ നിരയില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ വളരെ കുറവാണ്.

Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

പാക് പേസര്‍മാര്‍ ഞെട്ടിക്കും

പാക് പേസര്‍മാര്‍ ഞെട്ടിക്കും

അതേ സമയം പാകിസ്താന്റെ പേസ് നിര നോക്കിയാല്‍ ഓരോ താരങ്ങളും ഒന്നിനൊന്ന് മെച്ചം. ഷഹീന്‍ അഫ്രീദി, നസീം ഷാ, മുഹമ്മദജ് വാസിം, ഉസ്മാന്‍ ഖാദിര്‍, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരെല്ലാം മികച്ച ബൗളര്‍മാരാണ്. ഷദാബ് ഖാന്റെ ഓള്‍റൗണ്ട് മികവും പാക് ടീമിന്റെ കരുത്താണ്. പാക് പേസര്‍മാരില്‍ മിക്കവരും 145 പ്ലസ് വേഗത്തില്‍ പന്തെറിയുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാര്‍ കുറവാണെന്ന് തന്നെ പറയാം. ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തുമ്പോഴും രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പേസ് കരുത്താണ്.

Story first published: Friday, October 7, 2022, 20:01 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+