'410 നോട്ടൗട്ട്', ലാറക്ക് ശേഷം ചരിത്രമെഴുതി സാം, പക്ഷെ ലോക റെക്കോഡില്ല!, അത് മറ്റൊരാള്‍ക്ക്

ലെസ്റ്റര്‍: ഒറ്റ ഇന്നിങ്‌സില്‍ 400 റണ്‍സെന്നത് സ്വപ്‌ന തുല്യമായ നേട്ടമാണ്. അപൂര്‍വ്വമായി മാത്രം ക്രിക്കറ്റില്‍ സംഭവിച്ചിട്ടുള്ള ഈ നേട്ടം ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറക്ക് ശേഷം ഒരു ഇന്നിങ്‌സില്‍ 400 ലധികം റണ്‍സെന്ന നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് സാം നോര്‍ത്തീസ്റ്റ്. കൗണ്ടി ക്രിക്കറ്റില്‍ പുറത്താവാതെ 410 റണ്‍സാണ് സാം നേടിയത്. 45 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 450 പന്തുകളില്‍ നിന്നാണ് അദ്ദേഹം ഈ ചരിത്ര നേട്ടത്തിലേക്കെത്തിയത്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ലെസ്റ്റര്‍ഷെയര്‍ ഗ്ലാമോര്‍ഗന്‍ മത്സരത്തിലൂടെയാണ് ഈ റെക്കോഡ് നേട്ടം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ലെസ്റ്റര്‍ഡഷെയര്‍ ഒന്നാം ഇന്നിങ്‌സില്‍ 584 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗ്ലാമോര്‍ഗന് വേണ്ടിയാണ് സാമിന്റെ റെക്കോഡ് പ്രകടനം. ഈ പ്രകടനത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റിന് 795 എന്ന നിലയില്‍ ഗ്ലാമോര്‍ഗന്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുപടിക്കിറങ്ങിയ ലെസ്റ്റര്‍ ഷെയറിന് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനായില്ല. 183 റണ്‍സിനാണ് അവര്‍ കൂടാരം കയറിയത്. ഇന്നിങ്‌സിനും 28 റണ്‍സിനുമാണ് ഗ്ലാമോര്‍ഗന്‍ ജയം നേടിയത്. ഇംഗ്ലണ്ടിനെതിരേ 2004ലാണ് ബ്രയാന്‍ ലാറ 400 റണ്‍സടിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തിയ ഏക താരം ലാറ മാത്രമാണ്. 582 പന്തുകള്‍ നേരിട്ട് 43 ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടെയാണ് ലാറയുടെ പ്രകടനം.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

410 റണ്‍സ് നേടിയെങ്കിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സാമിന്റെ പേരിലല്ല. അതും ബ്രയാന്‍ ലാറക്കാണ് സ്വന്തം. 1994ലെ ഡുര്‍ഹാം വാര്‍വിക്ക്‌ഷെയര്‍ മത്സരത്തിലാണ് ലാറ ഈ ചരിത്രം കുറിച്ചത്. വാര്‍വിക്‌ഷെയര്‍ താരമായ ലാറ പുറത്താവാതെ 501 റണ്‍സാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 500ന് മുകളില്‍ റണ്‍സ് നേടിയ ഏക താരവും ലാറയാണ്.

ഈ പട്ടികയിലെ രണ്ടാം സ്ഥാനത്ത് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ്. 1930ലാണ് അദ്ദേഹത്തിന്റെ നേട്ടം. ന്യൂ സൗത്ത് വെയ്ല്‍-ക്യൂന്‍സ് ലാന്‍ഡ് മത്സരത്തില്‍ സൗത്ത് വെയ്ല്‍സിന് വേണ്ടി ബ്രാഡ്മാന്‍ പുറത്താവാതെ 452 റണ്‍സാണ് നേടിയത്. 29 വര്‍ഷക്കാലം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ബ്രാഡ്മാന് സാധിച്ചിരുന്നു.

ഈ പട്ടികയിലെ മൂന്നാം സ്ഥാനത്ത് ഒരു ഇന്ത്യക്കാരനാണ്. ബാവുസാഹിബ് നിംബാല്‍ക്കര്‍ 1948ല്‍ പുറത്താവാതെ 443 റണ്‍സാണ് നേടിയത്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. 1927ല്‍ ബില്‍ പോന്‍സ്‌ഫോര്‍ഡ് കുറിച്ച 437 റണ്‍സാണ് ഈ പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. 1923ല്‍ പോന്‍സ്‌ഫോര്‍ഡ് 429 റണ്‍സും നേടിയിട്ടുണ്ട്. അഫ്താബ് ബലോച്ച് (428), ആര്‍ച്ചി മക്ലാരന്‍ (424), ഗ്രെയിം ഹിക്ക് (405) എന്നിവരും ഈ നേട്ടത്തിലേക്കെത്തിയവരാണ്.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 11 പേര്‍ ഇതിനോടകം ഈ നേട്ടത്തിലെത്തിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലാറയുടെ പിന്‍ഗാമിയായി ആര്‍ക്കും 400 എന്ന മാജിക്കല്‍ സംഖ്യയിലേക്കെത്താനായില്ല. പലരും 350 എന്ന കടമ്പ കടന്നെങ്കിലും 400തൊടാനായില്ല. നിലവിലെ താരങ്ങളില്‍ ഈ റെക്കോഡിലേക്കെത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications