Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അച്ഛന്‍ കളിച്ചത് ഒരു രാജ്യത്തിനായി, മകന്‍ കളിക്കുന്നത് മറ്റൊരു രാജ്യത്തിനായി, ഇവരെ അറിയാമോ?

1

ക്രിക്കറ്റില്‍ സഹോദരങ്ങള്‍ ഒരു രാജ്യത്തിനായി കളിക്കുന്നത് വളരെ കൗതുകമുള്ള കാര്യമല്ല. നിരവധി സഹോദരങ്ങള്‍ ഇത്തരത്തില്‍ കളിച്ചതായി കാണാന്‍ സാധിക്കും. അച്ഛന്റെ പാത തുടര്‍ന്ന് മക്കളും ക്രിക്കറ്റ് കളിക്കുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ലോക ക്രിക്കറ്റിലെ പല പ്രമുഖ താരങ്ങളുടെയും മക്കള്‍ അതേ രാജ്യത്തിനായി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛന്‍ കളിച്ച രാജ്യത്തിനായി കളിക്കാതെ മറ്റ് രാജ്യങ്ങള്‍ക്കായി കളിച്ച ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അപൂര്‍വ്വമായ മൂന്ന് അച്ഛനെക്കുറിച്ചും മകനെക്കുറിച്ചുമറിയാം.

സാം കറെന്‍, ടോം കറെന്‍

സാം കറെന്‍, ടോം കറെന്‍

ഇംഗ്ലണ്ടിന്റെ യുവ സൂപ്പര്‍ താരങ്ങളാണ് സാം കറെനും ടോം കറെനും. രണ്ട് പേരും ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തുകയും ആരാധകര്‍ക്ക് വളരെ അധികം സുപരിചിതരുമായ താരങ്ങളുമാണ്. എന്നാല്‍ ഇരുവരുടെയും പിതാവ് കെവിന്‍ കറെന്‍ കളിച്ചത് മറ്റൊരു രാജ്യത്തിനായി ആണെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. അദ്ദേഹം ഇംഗ്ലണ്ടിനായല്ല സിംബാബ് വെയ്ക്കായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. 11 ഏകദിനമാണ് അദ്ദേഹം സിംബാബ് വെക്കായി കളിച്ചത്. 9 വിക്കറ്റുകളും 287 റണ്‍സുമാണ് ഓള്‍റൗണ്ടറായ അദ്ദേഹം കളിച്ചത്. രണ്ട് ഫിഫ്റ്റി നേടിയ കെവിന്റെ ഉയര്‍നന്ന സ്‌കോര്‍ 73 റണ്‍സാണ്.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

2

ഐപിഎല്ലിലടക്കം കളിച്ചിട്ടുള്ള സാം കറെന്‍ 24 ടെസ്റ്റില്‍ നിന്ന് 815 റണ്‍സും 47 വിക്കറ്റും 16 ഏകദിനത്തില്‍ നിന്ന് 194 റണ്‍സും 16 വിക്കറ്റും 21 ടി20യില്‍ നിന്ന് 109 റണ്‍സും 16 വിക്കറ്റുമാണ് നേടിയത്. 32 ഐപിഎല്ലില്‍ നിന്നായി 337 റണ്‍സും 32 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് അദ്ദേഹം.

3

പേസ് ഓള്‍റൗണ്ടറായ ടോം കറെന്‍ 2 ടെസ്റ്റില്‍ നിന്ന് 66 റണ്‍സും 2 വിക്കറ്റും 28 ഏകദിനത്തില്‍ നിന്ന് 303 റണ്‍സും 34 വിക്കറ്റും 30 ടി20യില്‍ നിന്ന് 64 റണ്‍സും 29 വിക്കറ്റും 13 ഐപിഎല്ലില്‍ നിന്ന് 127 റണ്‍സും 13 വിക്കറ്റും ടോം കറാന്‍ വീഴ്ത്തിയിട്ടുണ്ട്

ആര്‍ പി സിങ്

ആര്‍ പി സിങ്

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ആര്‍പി സിങ്. ഇടം കൈയന്‍ പേസര്‍ ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ്. ഇന്ത്യക്കായി 14 ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും 10 ടി20യില്‍ നിന്ന് 15 വിക്കറ്റും 82 ഐപിഎല്ലില്‍ നിന്ന് 90 വിക്കറ്റും നേടിയിട്ടുണ്ട്.

5

അദ്ദേഹത്തിന്റെ മകന്‍ പക്ഷെ ഇന്ത്യക്കായി അല്ല കളിക്കാന്‍ പോകുന്നത്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ മകന്‍ ഹാരി സിങ്. ഭാവിയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനെതിരേ ഇംഗ്ലണ്ട് ജഴ്‌സിയില്‍ ഹാരി സിങ്ങിനെ പ്രതീക്ഷിക്കാം.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

വാസിര്‍ അലി

വാസിര്‍ അലി

ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ് വാസിര്‍ അലി. 1932ല്‍ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിക്കുമ്പോള്‍ വാസിര്‍ അലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഖാലിദ് വാസിര്‍ കളിക്കുന്നത് പാകിസ്താനെതിരെയാണ്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് കളിച്ച വാസിര്‍ അലി 237 റണ്‍സാണ് നേടിയത്. 42 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ഓവര്‍ എറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റ് നേടാനായിട്ടില്ല.

Story first published: Monday, August 15, 2022, 13:35 [IST]
Other articles published on Aug 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+