For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരസമ്പത്തില്‍ ഒട്ടും പിന്നിലല്ലാത്ത ടീമാണ്. ഓരോ ഐപിഎല്‍ സീസണിന് ശേഷവും നിരവധി താരങ്ങളാണ് ഐപിഎല്ലില്‍ മികവ് കാട്ടി രംഗത്തെത്തുന്നത്. ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഐപിഎല്ലിന്റെ കണ്ടെത്തലാണ്.2020ലെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ടി നടരാജന്‍. ഈ സീസണിലെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരങ്ങളാണ് ഹര്‍ഷല്‍ പട്ടേല്‍,വെങ്കടേഷ് അയ്യര്‍,ആവേഷ് ഖാന്‍ തുടങ്ങിയവര്‍.

1

അവസരം കാത്ത് ഇനിയും നിരവധി താരങ്ങള്‍ പുറത്തുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ താരമാണ് ജമ്മു കാശ്മീര്‍ പേസര്‍ ഉമ്രാന്‍ അക്മല്‍. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാന്‍ സാധിക്കുന്നു എന്നതാണ് ഉമ്രാന്റെ സവിശേഷത. ഇന്ത്യന്‍ ക്രിക്കറ്റില്‍ പൊതുവേ അതിവേഗ പേസര്‍മാര്‍ കുറവാണ്. എന്നാല്‍ ഉമ്രാന്റെ വേഗം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Also Read: ടി10 ലീഗിലെ ഇന്ത്യന്‍ ഇലവന്‍: സെവാഗ്, യുവി, യൂസുഫ്, സഹീര്‍!- കിടിലന്‍ ടീം

2

ഇപ്പോഴിതാ ഇന്ത്യയുടെ ഭാവി പേസറാണ് ഉമ്രാന്‍ അക്മലെന്നും അപൂര്‍വ്വ പ്രതിഭയാണ് അവനെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ എ ടീമിനൊപ്പം തിളങ്ങിയാല്‍ അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് ഉമ്രാന്‍ മാലിക്ക്.ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണാത്ത അധിക പേസുള്ള താരമാണവന്‍. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാന്‍ അവന് കഴിവുണ്ട്.ഇതേ വേഗം നിലനിര്‍ത്താനായാല്‍ കരിയറില്‍ വലിയ നേട്ടങ്ങളിലേക്കെത്താന്‍ അവന് സാധിക്കും. ദക്ഷിണാഫ്രിക്കയില്‍ തിളങ്ങിയാല്‍ വൈകാതെ അവന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്നുറപ്പാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: IPL 2022: എബിഡി കളമൊഴിഞ്ഞു, ആര്‍സിബിയില്‍ പകരമാര്? ഈ മൂന്ന് താരങ്ങളെ പരിഗണിക്കാം

3

മണിക്കൂറില്‍ 151.03 വേഗതയില്‍ പന്തെറിഞ്ഞതോടെയാണ് ഉമ്രാന്‍ മാലിക്ക് ശ്രദ്ധ പിടിച്ചുപറ്റിയത്. ഹൈദരാബാദ് അവസാന സമയത്താണ് അദ്ദേഹത്തെ പരിഗണിച്ചത്. അതിവേഗത്തില്‍ പന്തെറിയുന്ന താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ് എന്നിവരെല്ലാം തങ്ങളുടെ ലൈനും ലെങ്തും ബൗളിങ് തന്ത്രങ്ങള്‍ക്കൊണ്ടും മികവ് കാട്ടുന്നവരാണ്. ഇവര്‍ക്കിടയില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ഉമ്രാന്‍ മാലിക്ക്.

Also Read: 'ദ്രാവിഡയുഗ'ത്തില്‍ ഇവര്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കും, ദേവ്ദത്തുള്‍പ്പെടെ അഞ്ചു പേര്‍

4

അടുത്ത ടി20 ലോകകപ്പിന് വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. പേസര്‍മാര്‍ക്കാണ് ഓസ്‌ട്രേലിയയില്‍ തിളങ്ങാനാവുക. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് ഉമ്രാന്‍. എന്നാല്‍ ഓസ്‌ട്രേലിയ ലോകകപ്പിന് 11മാസം മാത്രമാണ് ദൂരമെന്നതില്‍ ഉമ്രാന് ടീമില്‍ ഇടം പിടിക്കാനാവുമോയെന്നത് കണ്ടറിയണം. എന്തായാലും ഭാവിയില്‍ ഇന്ത്യക്ക് കരുത്ത് പകരാന്‍ കെല്‍പ്പുള്ള ബൗളറാണ് ഉമ്രാനെന്നതില്‍ സംശയമില്ല.

Also Read: നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

5

'അടുത്ത ലോകകപ്പ് ഓസ്‌ട്രേലിയയിലാണ്. അവിടെ അധിക പേസര്‍മാരെ ഇന്ത്യക്ക് ആവിശ്യമാണ്. കഴിഞ്ഞ 10 മാസത്തിനിടെ ഇന്ത്യ നിരവധി യുവ പേസര്‍മാരെ പരീക്ഷിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡ് പരമ്പരയിലും യുവ താരങ്ങള്‍ തിളങ്ങി. ഇന്ത്യ പരമ്പരയും നേടി. അതിനാല്‍ ഉമ്രാന്‍ മാലിക്കിനെ വൈകാതെ പരീക്ഷിക്കാവുന്നതാണ്. രോഹിത് ശര്‍മ ആക്രമിക്കാനിഷ്ടപ്പെടുന്ന നായകനാണ്. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്ന നായകനാണ്. വിക്കറ്റുകള്‍ നേടുന്ന ബൗളര്‍മാരെയാണ് അവന് ആവിശ്യം'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2022: ആര്‍സിബിയുടെ പുതിയ നായകനാര്? അത് കെ എല്‍ രാഹുല്‍ തന്നെ, മൂന്ന് കാരണങ്ങള്‍ അറിയാം

6

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പരിശീലകനാണ്. അതിനാല്‍ ഉമ്രാന്‍ മാലിക്കിന് അധികം വൈകാതെ തന്നെ വിളിയെത്തിയേക്കും. അടുത്ത ഐപിഎല്ലിലെ ഉമ്രാന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. സ്ഥിരതയോടെ ഇക്കോണമി കാത്ത് പന്തെറിയാനും വിക്കറ്റ് നേടാനും ഉമ്രാന് സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്നുറപ്പാണ്. വിദേശ പര്യടനങ്ങള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ ഇവരില്‍ പലരും സീനിയര്‍ താരങ്ങളായതിനാല്‍ യുവ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Saturday, November 20, 2021, 17:06 [IST]
Other articles published on Nov 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+