
വോണിന്റെ തന്ത്രങ്ങളൊന്നും സച്ചിനെതിരേ ഫലിച്ചില്ല
ഷെയ്ന്‍ വോണ്‍ ക്രിക്കറ്റിലേക്ക് വരുന്നത് തന്നെ വലിയ പേരോടെയാണ്. വോണിന്റെ ടേണും സ്പിന്‍ മികവുമെല്ലാം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും വോണിന്റെ പന്തുകളെ നേരിടാന്‍ പ്രയാസപ്പെട്ടിരുന്നുവെന്ന് പറയാം.
എന്നാല്‍ സച്ചിന്‍ അനായാസമായാണ് വോണിനെ നേരിട്ടത്. വോണ്‍ പല വിധത്തിലുള്ള വ്യത്യസ്തമായ പന്തുകള്‍ പ്രയോഗിച്ചെങ്കിലും അതൊന്നും സച്ചിനെ കാര്യമായി പ്രയാസപ്പെടുത്തിയിരുന്നില്ല. തന്റെ ബൗളിങ് സച്ചിന് വലിയ പ്രശ്‌നമല്ലെന്നത് വോണിനെ നിരാശനാക്കിയെന്നും ഇതോടെ സച്ചിനോട് വോണിന് വെറുപ്പായിരുന്നുവെന്നുമാണ് ബ്രെറ്റ് ലീ വെളിപ്പെടുത്തിയത്.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

സച്ചിന്‍ വോണിന്റെ പന്തുകളെ മനസിലാക്കിയിരുന്നു
സച്ചിന്‍ ബൗളറുടെ കൈയുടെ ചലനം നന്നായി മനസിലാക്കിയിരുന്ന ബാറ്റ്‌സ്മാനാണ്. ഷെയ്ന്‍ വോണ്‍ പല തരം തന്ത്രങ്ങളും പയറ്റിയെങ്കിലും ഇതൊന്നും സച്ചിനെ കാര്യമായി ബുദ്ധിമുട്ടിച്ചില്ല. വായുവില്‍ പന്തിന്റെ ചലനത്തില്‍ മാറ്റം വരുത്തിയിട്ടും സച്ചിനെ അത് പ്രയാസപ്പെടുത്തിയില്ല.
എന്തൊക്കെ വ്യത്യസ്തത കൊണ്ടുവന്നിട്ടും സച്ചിന്‍ വോണിനെതിരേ ആധിപത്യം കാട്ടി. മറ്റെല്ലാം ബാറ്റ്‌സ്മാന്‍മാരെയും വോണ്‍ പ്രയാസപ്പെടുത്തിയിരുന്നു. എന്നാല്‍ സച്ചിന്‍ വോണിന്റെ കൈയുടെ ചലനം നന്നായി മനസിലാക്കിയിരുന്നു.
അതുകൊണ്ട് തന്നെ മറ്റ് ബാറ്റ്‌സ്മാന്‍മാരെക്കാള്‍ സച്ചിന്‍ വോണിനെ പ്രയാസപ്പെടുത്തിയിരുന്നു. ഇതില്‍ വോണിന് നല്ല മാനസിക വിഷമവുമുണ്ടായിരുന്നു'- ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

നേര്‍ക്കുനേര്‍ കണക്ക്
സച്ചിനും വോണും 1992-2000 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്നത്. വോണിന് 19 വയസുള്ളപ്പോഴാണ് ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയിലെ സച്ചിന്റെ 148* റണ്‍സ് പ്രകടനം. 12 ടെസ്റ്റില്‍ സച്ചിനെതിരേ കളിച്ചപ്പോള്‍ മൂന്ന് തവണയാണ് വോണ്‍ അദ്ദേഹത്തെ പുറത്താക്കിയത്.
എന്നാല്‍ ഏകദിനത്തില്‍ 17 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഒരു തവണയാണ് സച്ചിനെ വോണ്‍ പുറത്താക്കിയത്. 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 293 വിക്കറ്റും 55 ഐപിഎല്ലില്‍ നിന്ന് 57 വിക്കറ്റുമാണ് വോണിന്റെ പേരിലുള്ളത്.
ഇതിഹാസ താരം കഴിഞ്ഞിടെയാണ് മരണപ്പെട്ടത്. ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് വോണ്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത്.

സച്ചിന്‍ ഓസീസിന്റെ കണ്ണിലെ കരട്
ഓസ്‌ട്രേലിയക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് സച്ചിന്‍. ഓസ്‌ട്രേലിയയുടെ ഇതിഹാസ ബൗളര്‍മാരെയെല്ലാം സച്ചിന്‍ നന്നായി പ്രഹരിച്ചിട്ടുണ്ട്. എന്നാല്‍ ഗ്ലെന്‍ മഗ്രാത്തിനും ബ്രെറ്റ് ലീക്കുമെതിരേ സച്ചിന്റെ കണക്കുകള്‍ ശരാശരിയാണ്.
ഇതില്‍ മഗ്രാത്താണ് സച്ചിനെ കൂടുതല്‍ പ്രയാസപ്പെടുത്തിയതത്. പ്രധാന മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സച്ചിനെ മഗ്രാത്ത് പുറത്താക്കിയിരുന്നു. 1999, 2003ലെ ഏകദിന ലോകകപ്പില്‍ സച്ചിനെ പുറത്താക്കിയത് മഗ്രാത്തായിരുന്നു.


Click it and Unblock the Notifications












