
സച്ചിന്റെ ബാറ്റിങ്ങിന് പ്രശംസ
ചെന്നൈ ടെസ്റ്റ് എന്നെ സംബന്ധിച്ച് എന്നും വളരെ സവിശേഷമായതാണ്. അന്ന് വളരെ ചൂടുണ്ടായിരുന്നതിനാല്‍ പിച്ചില്‍ നല്ല റിവേഴ്‌സ് സ്വിങ് ലഭിച്ചിരുന്നു. അത് ഞങ്ങള്‍ക്ക് ഗുണം ചെയ്തു. അന്ന് ഞങ്ങള്‍ക്കൊപ്പം സൂപ്പര്‍ സ്പിന്നറായ സക്ലെയ്ന്‍ മുഷ്താഖുണ്ടായിരുന്നു.
ആ സമയത്ത് സക്ലെയ്‌ന്റെ ദൂസ് ര നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമായിരുന്നു. എന്നാല്‍ സച്ചിന്‍ സക്ലെയ്‌നെ നന്നായി നേരിട്ടിരുന്നു. ദൂസ് രയെ കീപ്പറിന്റെ പിന്നിലൂടെ സച്ചിന്‍ ബൗണ്ടറി കടത്തും. സച്ചിന്‍ അധികം പിഴവുകള്‍ വരുത്തിയില്ല. അതാണ് അദ്ദേഹത്തെ ഇതിഹാസ ബാറ്റ്‌സ്മാനാക്കുന്നത്-അക്രം പറഞ്ഞു.
Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

ചെന്നൈ ടെസ്റ്റ് ഇന്നും മറക്കാനാവില്ല
ചെന്നൈ ടെസ്റ്റ് അത്രത്തോളം ആവേശകരമായതിനാല്‍ ഇന്നും മറക്കാനാവില്ല. ഇന്ത്യക്ക് 20 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 136 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസിലുണ്ടായിരുന്നു. സക്ലെയ്ന്‍ മുഷ്താഖിന്റെ ഓവറില്‍ സച്ചിന്‍ പുറത്തായി.
ഈ പന്തിന് തൊട്ടുമുമ്പ് ഔട്ട്‌സൈഡ് ഓഫ് സ്റ്റംപില്‍ ദൂസ് ര എറിയണമെന്ന് പദ്ധതിയിട്ടിരുന്നു. സച്ചിന്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ പദ്ധതി. ഇത് അതുപോലെ തന്നെ നടന്നു. ടോപ് എഡ്ജായ പന്തിനെ ഞാന്‍ വളരെ പ്രയാസപ്പെട്ടാണ് കൈയിലാക്കിയത്.
നിരവധി ആരാധകര്‍ ആര്‍പ്പുവിളിക്കുമ്പോഴാണ് ഞാന്‍ ആ ക്യാച്ച് പിടിക്കാന്‍ പോയത്. ഇതോടെ ആ മത്സരം ഞങ്ങള്‍ ജയിച്ചു. ഇന്ത്യയില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് എന്നും മറക്കാനാവാത്ത കാര്യമാണ്. അന്നത്തെ സാഹചര്യവും ആരാധകരുടെ പ്രതികരണവുമെല്ലാം ഈ മത്സരത്തെ ഞങ്ങള്‍ക്ക് സവിശേഷമാക്കി മാറ്റി-അക്രം പറഞ്ഞു.

ഇന്ത്യ കൈവിട്ടു കളഞ്ഞ ജയം
പാകിസ്താന്‍ മുന്നോട്ട് വെച്ച 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. രമേഷ് (5), ലക്ഷ്മണ്‍ (0), ദ്രാവിഡ് (10), അസ്ഹറുദ്ദീന്‍ (7), ഗാംഗുലി (2) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായതോടെ എല്ലാ പ്രതീക്ഷയും സച്ചിനിലായി.
ഒരുവശത്ത് ക്ലാസിക് ഇന്നിങ്‌സുമായി സച്ചിന്‍ മുന്നേറി. ക്ഷമയോടെ ബാറ്റ് ചെയ്ത സച്ചിന്‍ 273 പന്തില്‍ 18 ബൗണ്ടറി ഉള്‍പ്പെടെ നേടിയത് 136 റണ്‍സ്. നയന്‍ മോംഗിയയുടെ (52) അര്‍ധ സെഞ്ച്വറിയായതോടെ ഇന്ത്യ വിജയത്തിലേക്കടുത്തു.
എന്നാല്‍ മോംഗിയയെ അക്രവും സച്ചിനെ സക്ലെയ്‌നും പുറത്താക്കിയതോടെ മത്സരം മാറി. സച്ചിന്‍ പുറത്താവുമ്പോള്‍ ഇന്ത്യ 7 വിക്കറ്റിന് 254 എന്ന നിലയിലായിരുന്നു. ഇന്ത്യ ജയിക്കാവുന്ന അവസ്ഥയിലായിരുന്നെങ്കിലും സുനില്‍ ജോഷിയേയും അനില്‍ കുംബ്ലയേയും ജവഗല്‍ ശ്രീനാഥിനെയും പെട്ടെന്ന് പുറത്താക്കി പാകിസ്താന്‍ 12 റണ്‍സിന്റെ ജയം നേടിയെടുക്കുകയായിരുന്നു.


Click it and Unblock the Notifications
