സച്ചിന്‍ ആരാധകരുടെ ദൈവം, പക്ഷെ ഈ അംപയര്‍ക്ക് 'വെറുപ്പ്', ഓര്‍മയുണ്ടോ സ്റ്റീവ് ബക്‌നറെ?

സച്ചിന്‍ ടെണ്ടുല്‍ക്കറെന്നാല്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരമാണ്. ലോക ക്രിക്കറ്റില്‍ സച്ചിനോളം ആരാധകരെ സ്വാധീനിച്ച മറ്റൊരാളില്ലെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത പ്രതിഭാസമായിരുന്നു സച്ചിന്‍. അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവുകളെയും സ്‌ട്രെയ്റ്റ് ഡ്രൈവുകളെയും സ്‌നേഹിക്കാത്തവര്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. ക്രിക്കറ്റ് ആരാധകരിലെ 90 ശതമാനത്തിലേറെയും സച്ചിന്‍ ആരാധകരാണെന്ന് പറയാം.
സച്ചിനെ ഇഷ്ടമുള്ളവര്‍ ഏറെയാണെങ്കിലും സച്ചിനെ കരിയറില്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തുകയും സച്ചിനോട് വെറുപ്പുള്ളവനായി ലോകം വിശ്വസിക്കുകയും ചെയ്ത ഒരു വ്യക്തിയുണ്ട്. അത് മറ്റാരുമല്ല മുന്‍ അംപയറായ സ്റ്റീവ് ബക്‌നറാണ്. അദ്ദേഹത്തിന്റെ മോശം തീരുമാനങ്ങളെത്തുടര്‍ന്ന് സച്ചിന് ഒന്നിലധികം തവണ പുറത്താകേണ്ടി വന്നിട്ടുണ്ട്. അനുഭവസമ്പത്തില്ലാത്ത അംപയര്‍ക്ക് പോലും അനായാസമായി നോട്ടൗട്ട് എന്ന് വിധിയെഴുതാന്‍ പറ്റുന്ന സമയത്തും ബക്‌നര്‍ കൈകളുയര്‍ത്തി സച്ചിന് പുറത്തേക്കുള്ള വഴി കാട്ടി.

ബക്‌നറുടെ സച്ചിനെതിരായ രണ്ട് പിഴവുകളാണ് പ്രധാനമായും വലിയ ചര്‍ച്ചയായത്. ഒരു തവണ ഓസ്‌ട്രേലിയന്‍ പര്യടനത്തിനും മറ്റൊരു തവണ ഇന്ത്യന്‍ പര്യടനത്തിലുമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ 2003ലെ പരമ്പയിലായിരുന്നു ഇതിലെ ആദ്യത്തെ പുറത്താകല്‍. ബ്രിസ്ബണില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ പൂജ്യത്തിന് പുറത്തായി. ജേസണ്‍ ഗില്ലസ്പി സച്ചിനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. പന്ത് സ്റ്റംപിനെക്കാളും ഒരുപാട് ഉയരെയാണെന്ന് വ്യക്തമാണെങ്കിലും ബക്‌നര്‍ സച്ചിന്‍ ഔട്ടാണെന്ന് വിധിക്കുകയായിരുന്നു.
ടിവി റിപ്ലേകളില്‍ ഇത് ഔട്ടല്ലെന്ന് വ്യക്തം. പാകിസ്താനെതിരായ മത്സരത്തിലും സമാന രീതിയില്‍ ബക്‌നര്‍ ഔട്ട് വിളിച്ചു. സച്ചിനെതിരേ എപ്പോഴും മുന്‍വിധിയുള്ള പെരുമാറ്റമായിരുന്ന ബക്‌നറുടേത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടാണ് ബക്‌നര്‍. സച്ചിന്‍ ക്രീസിലുള്ളപ്പോള്‍ അപ്പീല്‍ ചെയ്യുന്നതിനെല്ലാം ബക്‌നര്‍ വിരല്‍ ഉയര്‍ത്തി ഔട്ട് വിളിക്കാന്‍ തയ്യാറായിരിക്കുന്ന അവസ്ഥ. ഇന്ത്യന്‍ ആരാധകര്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള അംപയറാണ് ബക്‌നര്‍.
ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

എന്നാല്‍ സച്ചിനോട് തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളില്ലെന്നും കളത്തില്‍ സംഭവിക്കുന്ന സാധാരണ പിഴവുകള്‍ മാത്രമാണിതെന്നുമാണ് ബക്‌നര്‍ കഴിഞ്ഞിടെ വെളിപ്പെടുത്തിയത്. രണ്ട് തവണ തെറ്റായി ഔട്ട് വിളിച്ചത് അംഗീകരിച്ച ബക്‌നര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ' രണ്ട് തവണ സച്ചിനെതിരേ ഞാന്‍ തെറ്റായി ഔട്ട് വിളിച്ചു. എന്നാല്‍ അത് മനപ്പൂര്‍വ്വമായിരുന്നില്ല. ഏതെങ്കിലും അംപയര്‍മാര്‍ മനപ്പൂര്‍വ്വം തെറ്റായി ഔട്ട് വിളിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തെറ്റുകള്‍ മനുഷ്യ സഹജമാണ്'- ബക്‌നര്‍ പറഞ്ഞു.
T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

ബക്‌നര്‍ ഇത്തരമൊരു തുറന്ന് പറച്ചില്‍ നടത്തിയെങ്കിലും അതൊന്നും സച്ചിന്‍ ആരാധകരെ ശാന്തരാക്കുന്നില്ല. ഇപ്പോഴും അവരുടെ കണ്ണില്‍ സച്ചിനോട് വെറുപ്പ് സൂക്ഷിക്കുന്ന വ്യക്തികളിലൊരാളാണ് ബക്‌നര്‍. അത് ഒരിക്കലും മാറുമെന്നും കരുതാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications