Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി നിര്‍ത്തുമ്പോള്‍ 4, അടുത്ത ദിവസം 120 റണ്‍സ്! അര്‍ജുന് സച്ചിന്‍ നല്‍കിയ ഉപദേശം അറിയാം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന ലേബലില്‍ നിന്നും പതിയെ പുറത്തേക്കു വരികയാണ് ഓള്‍റൗണ്ടര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇതിനു 23 കാരനായ താരത്തെ സഹായിച്ചത് രഞ്ജി ട്രോഫിയില്‍ നേടിയ സെഞ്ച്വറിയാണ്.

ഗോവയ്ക്കു വേണ്ടി ഇറങ്ങിയ അര്‍ജുന്‍ രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി അച്ഛന്റെ പെരുമ കാക്കുകയായിരുന്നു. നേരത്തേ സച്ചിനും രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ച്വറിയടിച്ചിരുന്നു. സെഞ്ച്വറിക്കു മുമ്പ് മകനു നല്‍കിയ ഉപദേശം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

സെഞ്ച്വറിയെക്കുറിച്ച് സച്ചിന്‍

സെഞ്ച്വറിയെക്കുറിച്ച് സച്ചിന്‍

ഇന്‍ഫോസിസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഗൗരവ് കപൂറുമായി സംസാരിക്കവെയായിരുന്നു അര്‍ജുന്റെ സെഞ്ച്വറി നേട്ടത്തെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചത്.തന്റെ അച്ഛന്‍ രമേഷ് പറഞ്ഞ വാക്കുകള്‍ കടമെടുത്തായിരുന്നു മകന്റെ സെഞ്ച്വറിയെക്കുറിച്ച് എന്ത് തോന്നുന്നുവെന്നതിനോടു സച്ചിന്‍ പ്രതികരിച്ചത്.

ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമെന്നായിരുന്നു അച്ഛന്‍ തന്റെ സുഹൃത്തിനോടു അന്നു പറഞ്ഞത്. മക്കള്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ തിരിച്ചറിയപ്പെടണമെന്നാണ് ഓരോ അച്ഛനും ആഗ്രഹിക്കുകയെന്നും സച്ചിന്‍ വ്യക്തമാക്കി.

കുട്ടിക്കാലം സാധാരണ പോലെ ആയിരുന്നില്ല

കുട്ടിക്കാലം സാധാരണ പോലെ ആയിരുന്നില്ല

അര്‍ജുന്റെ കുട്ടിക്കാലം സാധാരണ പോലെ ആയിരുന്നില്ല. ഏറെക്കാലമായി മല്‍സരരംഗത്തുള്ള ഒരു ക്രിക്കറ്ററുടെ മകനായിരിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.

അതുകൊണ്ടു തന്നെയാണ് വിരമിച്ച ശേഷം എന്നെ മാധ്യമങ്ങള്‍ ആദരിച്ചപ്പോള്‍ ക്രിക്കറ്റുമായി പ്രണയത്തിലാവാന്‍ അര്‍ജുനെ അനുവദിക്കണമെന്നും അതിനുള്ള അവസരം നല്‍കണമെന്നും ഞാന്‍ പറഞ്ഞത്.

Also Read: ആരാണ് ഇഷാനെ ബൗള്‍ഡാക്കിയ സുന്ദരി? കാമുകി അദിതിയെ കുറിച്ച് എല്ലാമറിയാം

അവനെ സമ്മര്‍ദ്ദത്തിലാക്കരുത്

അവനെ സമ്മര്‍ദ്ദത്തിലാക്കരുത്

അര്‍ജുന്‍ പെര്‍ഫോം ചെയ്തതിനു ശേഷം പല പ്രസ്താവനകളും നിങ്ങള്‍ക്കു കാണാം. അവനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. കാരണം എനിക്ക് ഒരിക്കലും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടില്ല.

കളിക്കളത്തില്‍ സ്വയം പ്രകടിപ്പിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം അവര്‍ എനിക്കു നല്‍കിയിരുന്നു. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം ഒരിക്കലും ഇല്ലായിരുന്നു. കൂടുതല്‍ മെച്ചപ്പെടാനുള്ള പ്രോല്‍സാഹനവും പിന്തുണയും മാത്രമേ ലഭിച്ചിട്ടുള്ളൂ.

വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നു ഞാന്‍ അര്‍ജുനോടു പറയാറുണ്ടായിരുന്നു. നിനക്ക് ഈ ലോകത്തെ മുഴുവന്‍ മാറ്റാന്‍ കഴിയില്ല. നമ്മുടെ മാനസികാവസ്ഥയാണ് മാറ്റേണ്ടതെന്നും പറഞ്ഞിരുന്നതായി സച്ചിന്‍ വെളിപ്പെടുത്തി.

Also Read: സച്ചിന്റെ 7.15 കോടി വിലയുള്ള വീടിന്റെ സവിശേഷത അറിയാമോ? അത്യാഡംഭരം, കണ്ണുതള്ളും

അര്‍ജുന് കൊടുത്ത ഉപദേശം

അര്‍ജുന് കൊടുത്ത ഉപദേശം

രാജസ്ഥാനെതിരായ മല്‍സരത്തിലായിരുന്നു അര്‍ജുന്റെ സെഞ്ച്വറി നേട്ടം. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു റണ്‍സോടെയായിരുന്നു അര്‍ജുന്‍ ക്രീസിലുണ്ടായിരുന്നത്.

നീ അടുത്ത ദിവസം സെഞ്ച്വറിക്കായി ശ്രമിക്കണമെന്നു ഞാന്‍ അവനോടു പറഞ്ഞു. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അവന്‍ നാലു റണ്‍സ് മാത്രമേ അപ്പോള്‍ നേടിയിരുന്നുള്ളൂ. എന്തായിരിക്കും മികച്ചൊരു ടോട്ടലെന്നു അര്‍ജുന്‍ എന്നോടു ചോദിച്ചു. ചുരുങ്ങിയത് 375 റണ്‍സെങ്കിലും വേണമെന്നു ഞാന്‍ മറുപടി നല്‍കി.

നീ സെഞ്ച്വറി തന്നെ നേടാനായിരിക്കണം ശ്രമിക്കേണ്ടത്. സെഞ്ച്വറി കുറിക്കാന്‍ കഴിയുമെന്ന് നീ വിശ്വസിക്കുന്നില്ലേയെന്നും അര്‍ജുനോടു ചോദിച്ചിരുന്നതായി സച്ചിന്‍ വ്യക്തമാക്കി. 120 റണ്‍സാണ് അര്‍ജുന്‍ നേടിയത്. 207 ബോളുകളില്‍ നിന്നായിരുന്നു ഇത്. 16 ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും.

അതേസമം, ഗോവ ഒന്നാമിന്നിങ്‌സില്‍ കൂറ്റന്‍ ടോട്ടല്‍ തന്നെ പടുത്തുയര്‍ത്തി. ഒമ്പതു വിക്കറ്റിനു 549 റണ്‍സാണ് ഗോവ അടിച്ചെടുത്തത്.

Story first published: Thursday, December 15, 2022, 23:30 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+