Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

30 വയസ്സിനുള്ളില്‍ കൂടുതല്‍ റണ്‍സ്, ഇതാ മൂന്നു പേര്‍- എതിരില്ലാതെ സച്ചിന്‍!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ടീമുകള്‍ക്കും ഒരു പോലെ മല്‍സരങ്ങളില്‍ ലഭിക്കാറില്ല. ചില ടീമുകളാണ് കൂടുതല്‍ മല്‍സരങ്ങളില്‍ പങ്കാളിയാവാറുള്ളതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാവും. ഇന്ത്യയെപ്പോലെ ക്രിക്കറ്റില്‍ കൂടുതല്‍ ആധിപത്യമുള്ള വമ്പന്‍ ടീമുകള്‍ക്കാണ് കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാറുള്ളത്. അതുകൊണ്ടു തന്നെ അവരുടെ കളിക്കാര്‍ക്കു 30 വയസ്സിനുള്ളില്‍ തന്നെ കൂടുതല്‍ റണ്‍സും വിക്കറ്റുകളുമെല്ലാം നേടാന്‍ അവസരവും ലഭിക്കുന്നു.

പക്ഷെ കൂടുതല്‍ മല്‍സരങ്ങള്‍ ലഭിച്ചതുകൊണ്ടു മാത്രം ഒരു താരത്തിനു തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കണമെന്നില്ല. അസാധാരണ പ്രതിഭയുള്ള ക്രിക്കറ്റര്‍മാരാണ് ലഭിച്ച അവസരങ്ങള്‍ പരമാവധി മുതലെടുത്ത് വലിയ നേട്ടങ്ങളിലേക്കു കുതിക്കുന്നത്. 30 വയസ്സിനുള്ളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്തിട്ടുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡ്. അതു തിരുത്താന്‍ ഇനിയും ആര്‍ക്കുമായിട്ടില്ല. 16ാം വയസ്സില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഈ കാരണത്താല്‍ തന്നെ ഏറെക്കാലം മല്‍സരരംഗത്തു തുടരാന്‍ സച്ചിനു സാധിക്കുകയും ചെയ്തു.

ടീമില്‍ നിന്നും തഴയപ്പെട്ടില്ല

ടീമില്‍ നിന്നും തഴയപ്പെട്ടില്ല

റെഡ് ബോള്‍, വൈറ്റ് ബോള്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. ഒരിക്കല്‍പ്പോലും ദേശീയ ടീമില്‍ തഴയപ്പെട്ടിട്ടില്ലാത്ത അപൂര്‍വ്വ താരങ്ങളിലൊരാളും കൂടിയാണ് സച്ചിന്‍. പരിക്കുകളോ, വിശ്രമം നല്‍കുകയോ ചെയ്തപ്പോള്‍ മാത്രമേ അദ്ദേഹം കളിക്കാതിരുന്നിട്ടുളളൂ. 30 വയസ്സിനുള്ളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ത്തിനു മുകളില്‍ റണ്‍സ് സച്ചിന്‍ അടിച്ചെടുത്തിരുന്നു. 474 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഇത്.

Also Read: 50ലേറെ തവണ പ്ലെയര്‍ ഓഫ് ദി മാച്ച്! സച്ചിന്‍ തന്നെ രാജാവ്, ഇന്ത്യയുടെ ഒരാള്‍ പിന്നാലെയുണ്ട്

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ റണ്‍മെഷീനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററുമായ വിരാട് കോലിയാണ് രണ്ടാംസ്ഥാനത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ അത്ര ചെറുപ്പത്തില്‍ ഇന്ത്യന്‍ കുപ്പായമണിയാനുള്ള ഭാഗ്യം കോലിക്കു ലഭിച്ചില്ല. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ കോലി നയിച്ച ഇന്ത്യന്‍ ടീമിനായിരുന്നു കിരീടം. അതിനു ശേഷമാണ് അദ്ദേഹം സീനിയര്‍ ടീമിലേക്കു വരുന്നത്.

സീനിയര്‍ ടീമിലേക്ക്

സീനിയര്‍ ടീമിലേക്ക്

ടൂര്‍ണമെന്റില്‍ കോലിയുടെ പ്രകടനം ശ്രദ്ധിച്ച സെലക്ടര്‍മാര്‍ ഇന്ത്യന്‍ എ ടീമിനൊപ്പം താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇവയിലെ മികച്ച പ്രകടനങ്ങള്‍ ഒരു വര്‍ഷത്തിനകം കോലിയെ സീനിയര്‍ ടീമിലുമെത്തിക്കുകയായിരുന്നു.
സച്ചിനെപ്പോലെ തന്നെ കരിയറിന്റെ തുടക്കം മുതല്‍ റണ്‍സ് വാരിക്കൂട്ടുന്നത് ശീലമാക്കി മാറ്റിയ താരമാണ് അദ്ദേഹം. റെഡ് ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരുപോലെ മികവ് പുലര്‍ത്താന്‍ കോലിക്കു സാധിക്കുകയും ചെയ്തു. 30 വയസ്സിനുള്ളില്‍ വിവിധ ഫോര്‍മാറ്റുകളിലായി 390 ഇന്നിങ്‌സുകളില്‍ നിന്നും 18,665 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Also Read: IND vs SA: 'അടുത്ത ധോണി', കൂള്‍ ഫിനിഷര്‍, സഞ്ജുവിന്റെ മികവിനെ വാഴ്ത്തി ആരാധകര്‍

ജാക്വസ് കാലിസ്

ജാക്വസ് കാലിസ്

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തിയ ലോകത്തിലെ ചുരുക്കം താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. മികച്ച ഫാസ്റ്റ് ബൗളറായിരുന്ന കാലിസ് അതോടൊപ്പം ടീമിനായി ഏറെ റണ്‍സും വാരിക്കൂട്ടി ബാറ്റിങിലും തന്റെ സാന്നിധ്യമറിയിച്ചു.
30 വയസ്സിനുള്ളില്‍ കാലിസ് വിവിധ ഫോര്‍മാറ്റുകളിലായി സൗത്താഫ്രിക്കയ്ക്കു വേണ്ടി കളിച്ചത് 369 ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 15,123 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Story first published: Monday, October 10, 2022, 20:07 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+