ഇതിഹാസങ്ങള്‍, പക്ഷെ ക്യാപ്റ്റന്‍സിയില്‍ 'വട്ടപൂജ്യം', നാല് സൂപ്പര്‍ താരങ്ങളെക്കുറിച്ചറിയാം

ക്രിക്കറ്റില്‍ താരമെന്ന നിലയില്‍ പേരെടുത്തവരേറെയാണ്. ഒരു പ്രകടനം കൊണ്ട് മാത്രം ഇന്നും ആരാധക മനസില്‍ തങ്ങിനില്‍ക്കുന്നവരുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലോ ബൗളറെന്ന നിലയിലോ പേരെടുത്തവരുടെ നീളന്‍ പട്ടിക പറയാമെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയവര്‍ വിരളമാണെന്ന് പറയാം. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും പേരെടുത്ത പലരും ക്യാപ്റ്റനെന്ന നിലയില്‍ വന്‍ പരാജയമായിരുന്നുവെന്ന് പറയാം.
റിക്കി പോണ്ടിങ്, സ്റ്റീവ് വോ, എംഎസ് ധോണി തുടങ്ങിയവരെയെല്ലാം ഇതിഹാസ നായകന്മാരായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. എന്നാല്‍ പ്രകടന കണക്കുകള്‍ ഗംഭീരമായിട്ടും നായകനെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ചിലരുണ്ട്. ഇത്തരത്തിലുള്ള നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകള്‍ സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ആരെയും മോഹിപ്പിക്കുന്ന കരിയര്‍ താരമെന്ന നിലയില്‍ സ്വന്തമാക്കാന്‍ സച്ചിനായിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. 25 ടെസ്റ്റില്‍ ടീമിനെ നയിച്ച് നാല് മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ജയം നേടിക്കൊടുക്കാനായത്. 73 ഏകദിനത്തില്‍ നയിച്ചപ്പോള്‍ ടീം ജയിച്ചത് 23 എണ്ണത്തില്‍ മാത്രം. കളിക്കാരനെന്ന നിലയിലെ മികവ് ക്യാപ്റ്റനെന്ന നിലയില്‍ ആവര്‍ത്തിക്കാന്‍ സച്ചിന് സാധിച്ചില്ലെന്ന് പറയാം.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്
ലോക ക്രിക്കറ്റ് കണ്ട സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇംഗ്ലണ്ട് കാരനായ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി കളിച്ച താരം പേസ് ബൗളിങ്ങുകൊണ്ടും ഇടവെട്ട് ബാറ്റിങ്ങുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കളിക്കാരനെന്ന നിലയില്‍ മികച്ച റെക്കോഡ് ഫ്‌ളിന്റോഫിനുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. 11 ടെസ്റ്റില്‍ രണ്ട് മത്സരം മാത്രമാണ് അദ്ദേഹത്തിന് ജയിപ്പിക്കാനായത്. ഏഴ് മത്സരത്തിലും ടീം തോറ്റു. ആറ് ഏകദിനത്തില്‍ നയിച്ചപ്പോള്‍ അഞ്ച് തോല്‍വിയും ഒരു ജയവുമാണ് ഫ്‌ളിന്റോഫിന് നേടിക്കൊടുക്കാനായത്.

രാഹുല്‍ ദ്രാവിഡ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്മതിലാണ് രാഹുല്‍ ദ്രാവിഡ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. ഏകദിനത്തിലും ടെസ്റ്റിലും 10000ലധികം റണ്‍സ് നേടിയ അപൂര്‍വ്വം താരങ്ങളിലൊരാളാണ് ദ്രാവിഡ്. ഇന്ത്യയുടെ ഓപ്പണറായു വിക്കറ്റ് കീപ്പറായുമെല്ലാം തിളങ്ങിയിട്ടുള്ള ദ്രാവിഡ് ഇപ്പോള്‍ പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ദ്രാവിഡ് വന്‍ പരാജയമായിരിരുന്നു. 25 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 8 മത്സരത്തിലാണ് ജയിപ്പിക്കാനയത്. 79 ഏകദിനത്തില്‍ നിന്ന് 42 ജയമാണ് ദ്രാവിഡിന് നേടിക്കൊടുക്കാനായത്.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

ആന്‍ഡി ഫ്‌ളവര്‍
സിംബാബ് വെയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ആന്‍ഡി ഫ്‌ളവര്‍. 63 ടെസ്റ്റില്‍ നിന്ന് 50ന് മുകളില്‍ ശരാശരിയില്‍ 4794 റണ്‍സും 213 ഏകദിനത്തില്‍ നിന്ന് 6786 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഫ്‌ളവര്‍ പരാജയമായിരുന്നു. 20 ടെസ്റ്റില്‍ ടീമിനെ നയിച്ചപ്പോള്‍ ജയിപ്പിക്കാനായത് 1 മത്സരം മാത്രം. 10 മത്സരം തോറ്റപ്പോള്‍ 9 മത്സരം സമനിലയാക്കി. ശ്രീലങ്കന്‍ ടീമിന്റെ കരുത്ത് ദുര്‍ബലമായതിനാല്‍ തോല്‍വിക്ക് ക്യാപ്റ്റനെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications