90കളില്‍ മുട്ടിടിക്കും, കൂടുതല്‍ തവണ പുറത്തായത് സച്ചിന്‍, പിന്നാലെ ആരൊക്കെ?, പട്ടിക ഇതാ

സെഞ്ച്വറി നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. 100 എന്ന മൂന്നക്കത്തിലേക്കെത്തി ഹെല്‍മറ്റൂരി, ബാറ്റുയര്‍ത്തി നിറഞ്ഞ ഗാലറിയെ അഭിവാദ്യം ചെയ്യണമെന്നത് ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ക്രിക്കറ്റില്‍ ഇത് അത്ര എളുപ്പമല്ല. ഇതിഹാസങ്ങളായിട്ടും ഏകദിനത്തില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാത്ത താരങ്ങളെ ക്രിക്കറ്റില്‍ കാണാനാവും.
90നും 100നുമിടയിലെ സമയമാണ് ഏറ്റവും നിര്‍ണ്ണായകമായത്. അത്രയും നേരിട്ട് യാതൊരു ഭയവുമില്ലാതെ കളിക്കുന്ന ബാറ്റ്‌സ്മാന്‍ 90 കടന്നാല്‍ പിന്നാലെ മുട്ടിടിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. വീരേന്ദര്‍ സെവാഗിനെപ്പോലെ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് ഈ സമയത്ത് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത്. ഏകദിനത്തില്‍ 90നും 100നുമിടയില്‍ കൂടുതല്‍ തവണ പുറത്തായത് ക്രിക്കറ്റ് ഇതിഹാസം സച്ചിനാണെന്ന് ഒട്ടുമിക്ക ആളുകള്‍ക്കും അറിയാം. എന്നാല്‍ പട്ടികയില്‍ സച്ചിന് പിന്നാലെയുള്ളവര്‍ ആരൊക്കെയാണ്?. പരിശോധിക്കാം.

അരവിന്ദ ഡി സില്‍വ
ഈ പട്ടികയിലെ നാലാമന്‍ മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡി സില്‍വയാണ്. ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. കരിയറില്‍ 31 സെഞ്ച്വറിയും 2 സെഞ്ച്വറിയും നേടിയിട്ടുള്ള അരവിന്ദ ഡി സില്‍വ 1996ലെ ഏകദിന ലോകകപ്പ് നേടിയ ശ്രീലങ്കന്‍ നിരയിലും ഉള്‍പ്പെട്ടിരുന്നു. സെഞ്ച്വറിക്കരികെ ഭയപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ 9 തവണയാണ് 90-100നും ഇടയില്‍ അരവിന്ദ് ഡി സില്‍വ പുറത്തായത്.
1984-2003വരെ ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയിരുന്ന താരം 93 ടെസ്റ്റില്‍ നിന്ന് 42.98 ശരാശരിയില്‍ 6361 റണ്‍സും 308 ഏകദിനത്തില്‍ നിന്ന് 34.9 ശരാശരിയില്‍ 9284 റണ്‍സും നേടിയിട്ടുണ്ട്. 86 ഫിഫ്റ്റിയും അരവിന്ദ ഡി സില്‍വയുടെ പേരിലുണ്ട്. എങ്കിലും സെഞ്ച്വറിക്കരികെ ഭയപ്പെട്ടിരുന്ന താരമെന്ന പേരിലാണ് അദ്ദേഹവും അറിയപ്പെട്ടിരുന്നത്.
ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

നതാന്‍ ആസില്‍
മുന്‍ ന്യൂസീലന്‍ഡ് ഓപ്പണര്‍ നതാന്‍ ആസിലാണ് പട്ടികയിലെ മൂന്നാമന്‍. 1995-2007വരെ കിവീസ് ടീമില്‍ നിറഞ്ഞുനിന്ന താരം 81 ടെസ്റ്റില്‍ നിന്ന് 36.73 ശരാശരിയില്‍ 4702 റണ്‍സും 223 ഏകദിനത്തില്‍ നിന്ന് 34.93 ശരാശരിയില്‍ 7090 റണ്‍സും നേടിയിട്ടുണ്ട്. 27 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓള്‍റൗണ്ടറായിരുന്ന താരം ടെസ്റ്റില്‍ 51 വിക്കറ്റും ഏകദിനത്തില്‍ 99 വിക്കറ്റും ടി20യില്‍ നാല് വിക്കറ്റും നേടിയിട്ടുണ്ട്. എന്നാല്‍ സെഞ്ച്വറിക്കരികെ ഭയപ്പെട്ടിരുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. 9 തവണയാണ് അദ്ദേഹവും 90-100നും ഇടയില്‍ പുറത്തായത്.

ഗ്രാന്റ് ഫ്‌ളവര്‍
സിംബാബ് വെയുടെ ഇതിഹാസ താരമാണ് ഗ്രാന്റ് ഫ്‌ളവര്‍. നായകനെന്ന നിലയിലും തിളങ്ങിയിരുന്ന ഫ്‌ളവറും സെഞ്ച്വറിക്കരികെ മുട്ടിടിച്ചിരുന്ന താരങ്ങളിലൊരാളാണ്. ഓള്‍റൗണ്ടറായിരുന്ന അദ്ദേഹം 67 ടെസ്റ്റില്‍ നിന്ന് 3457 റണ്‍സും 221 ഏകദിനത്തില്‍ നിന്ന് 6571 റണ്‍സും നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും ഫ്‌ളവറിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 25 വിക്കറ്റും ഏകദിനത്തില്‍ 104 വിക്കറ്റുമാണ് ഫ്‌ളവര്‍ വീഴ്ത്തിയത്. 9 തവണയാണ് അദ്ദേഹം 90കളില്‍ പുറത്തായത്.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയുള്ള സച്ചിനാണ് ഈ പട്ടികയില്‍ തലപ്പത്ത്. 49 ഏകദിന സെഞ്ച്വറി നേടിയ സച്ചിന് 90കളിലെത്തുമ്പോള്‍ വിറക്കുന്നത് നിത്യ സംഭവമായിരുന്നു. ഏകദിന കരിയറില്‍ 18 തവണയാണ് സച്ചിന്‍ ഇത്തരത്തില്‍ 90-100നുമിടയില്‍ പുറത്തായത്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സുമാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ 51 സെഞ്ച്വറി കൂടാതെ 6 ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 46, ഏകദിനത്തില്‍ 154, ടി20യില്‍ 1 വിക്കറ്റും സച്ചിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications