തന്ത്രങ്ങള്‍ 'വായിച്ചെടുത്ത' സച്ചിന്‍, പിന്നെ അടിച്ചൊതുക്കി! അന്ന് സംഭവിച്ചത് പാക് ഇതിഹാസം പറയുന്നു

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ എക്കാലവും ആരാധകരെ ഹരം കൊള്ളിച്ചിട്ടുള്ളതാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ അവസാന ബോളിലേക്കു നീണ്ട ഇന്ത്യ- പാക് ത്രില്ലര്‍ കാണികളുടെ ഹൃദയമിടിപ്പ് കൂട്ടിയിരുന്നു.
നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പരകള്‍ കളിക്കുന്നില്ലെങ്കിലും ഒരു സമയത്ത് ഇരുവരും തന്നില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ കൊമ്പുകോര്‍ത്തിരുന്നു. ഇരുടീമുകളുടെയും ആരാധകര്‍ മാത്രമല്ല ആഷസ് പോലെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന പരമ്പരയായിരുന്നു ഇത്.
1999ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ടെസ്റ്റിനെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ബൗളിങ് ട്രിക്കുകള്‍ എങ്ങനെയാണ് വായിച്ചെടുത്തതെന്നും അതിനു ശേഷം പ്രഹരിച്ചതെന്നും അദ്ദേഹം പറയുന്നു. തല്ലുകിട്ടി മടുത്തതോടെ അന്നത്തെ പാക് ക്യാപ്റ്റന്‍ വസീം അക്രമിനോടു തന്നെ ബൗളിങില്‍ നിന്നും പിന്‍വലിക്കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നതായി മുഷ്താഖ് വെളിപ്പെടുത്തി.

ഇന്ത്യ- പാക് ടെസ്റ്റ് ബെസ്റ്റ്
ചെന്നൈയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ടെസ്റ്റ്, പാക് ചരിത്രത്തില്‍ ഇതിനേക്കാള്‍ മികച്ചൊരു ടെസ്റ്റ് മല്‍സരമില്ല. നമ്പര്‍ വണ്‍ ടെസ്റ്റെന്നാണ് ആ മല്‍സരം വിശേഷിപ്പിക്കപ്പെടുന്നത്. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ (0) എനിക്കു ആദ്യത്തെയോ, രണ്ടാമത്തെയോ ബോളില്‍ പുറത്താക്കാന്‍ കഴിഞ്ഞിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ് സച്ചിന്‍ ബാറ്റ് ചെയ്യാനെത്തിയത്. ആദ്യത്തെ 10 ഓവറില്‍ എനിക്കെതിരേ ഒരു ഷോട്ട് പോലും അദ്ദേഹം കളിച്ചില്ല. പക്ഷെ പിന്നീട് സച്ചിന്‍ എന്നെ പ്രഹരിക്കുകയായിരുന്നുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.
Also Read: ആറു ബോളില്‍ സഞ്ജു ആറു സിക്‌സടിച്ചു! ശ്രീയുടെ 'തള്ള്', അതില്‍ ദ്രാവിഡ് വീണു

ട്രിക്കുകള്‍ മനസ്സിലാക്കിയെടുത്തു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആ 10 ഓവറില്‍ എന്റെ ബൗളിങ് ട്രിക്കുകള്‍ മനസ്സിലാക്കിയെടുക്കുകയായിരുന്നു. ഞാന്‍ പരീക്ഷിച്ച ഓരോ ട്രിക്കുകളും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. ഞാന്‍ ഓഫ് സ്പിന്‍, ദൂസര, ടോപ് സ്പിന്‍, ആം ബോള്‍, വേഗം കൂടിയ ഓഫ് ബ്രേക്കുകള്‍, ഫ്‌ളൈറ്റഡ് ഡെലിവെറി തുടങ്ങി എല്ലാം സച്ചിനെതിരേ പരീക്ഷിച്ചിരുന്നു.
ഇവയെയെല്ലാം വളരെ ശ്രദ്ധയോട കളിച്ച അദ്ദേഹം 10 ഓവറില്‍ ഒരു ഷോട്ടിനു പോലും മുതിര്‍ന്നില്ല. അതിനു ശേഷം സച്ചിന്‍ പ്രഹരിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് വെളിപ്പെടുത്തി.
Also Read: IPL 2023: ചെന്നൈ സൂക്ഷിക്കണം, ആദ്യ മല്‍സരങ്ങള്‍ ജയിക്കില്ല! കാരണം പറഞ്ഞ് മുന്‍ താരം

വസീം ഭായിയോടു പറഞ്ഞു
സച്ചിന്‍ എനിക്കെതിരേ ആക്രമണമഴിച്ചുവിട്ടതോടെ ഒരു സമയത്തു ഞാന്‍ വസീം ഭായിയുടെ (വസീം അക്രം) അടുത്തുപോയി ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സച്ചിന്‍ എന്റെ ബൗളിങ് ട്രിക്കുകള്‍ നന്നായി മനസ്സിലാക്കിയെടുത്തിരിക്കുകയാണ്.അതുകൊണ്ട് ദയവു ചെയ്ത് എന്നെ ബൗളിങില്‍ നിന്നും പിന്‍വലിച്ച് മറ്റാരെയെങ്കിലും പന്തേല്‍പ്പിക്കൂ.
പക്ഷെ വസീം ഭായിയുടെ മറുപടി ഇങ്ങനെയായിരുന്നു- സഹോദരാ, നീ എന്തുബൗള്‍ ചെയ്താലും എനിക്ക് അതു വിഷയമല്ല, എനിക്കു മറ്റാരെയും വിശ്വാസവുമില്ല. ഈ മല്‍സരത്തില്‍ വഴിത്തിരിവ് ഉണ്ടാവുകയാണെങ്കില്‍ അതു നീ കാരണമായിരിക്കും.
ഞാന്‍ വസീം ഭായിക്കു ഒരുപാട് ക്രെഡിറ്റ് നല്‍കും. ഇതായിരുന്നു കളിക്കിടെ താന്‍ അദ്ദേഹവുമായി സംസാരിച്ചതെന്നും മുഷ്താഖ് വ്യക്തമാക്കി. അന്നു രണ്ടാമിന്നിങ്‌സില്‍ 271 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാക് ടീം ഇന്ത്യക്കു നല്‍കിയത്.
പക്ഷെ ഇന്ത്യയെ 258 റണ്‍സില്‍ എറിഞ്ഞിട്ട് പാകിസ്താന്‍ 12 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. സച്ചിന്‍ 136 റണ്‍സോടെ കസറിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. സച്ചിന്റേതടക്കം രണ്ടാമിന്നിങ്‌സില്‍ മുഷ്താഖ് അഞ്ചു വിക്കറ്റുകളെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications