2007ല്‍ സച്ചിന്‍ വിരമിക്കാന്‍ ആലോചിച്ചു! തീരുമാനം മാറ്റിയത് ധോണി- വെളിപ്പെടുത്തി കേഴ്സ്റ്റന്‍

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ ചാമ്പ്യന്മാരുടെ നിരയാണ്. എല്ലാ കാലത്തും ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന താരങ്ങളുടെ നിര ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, വിരാട് കോലി ഇങ്ങനെ എക്കാലത്തും അഭിമാനിക്കാവുന്ന താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന് കീഴില്‍ 2003ലെ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും കിരീടത്തിലേക്കെത്താനായില്ല. എന്നാല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മൂന്ന് ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചു.
2007ലെ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്തു. ധോണി ഇന്ത്യയെ നയിക്കുമ്പോള്‍ ടീമില്‍ സീനിയര്‍ താരങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു.
ഇവരെയെല്ലാം ഒരുമിപ്പിച്ച് ടീമിനെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചു. ഇപ്പോഴിതാ 2007ലെ ഏകദിന ലോകകപ്പിലെ തോല്‍വിക്ക് ശേഷം തകര്‍ന്ന ഇന്ത്യന്‍ ടീമിന്റെ അവസ്ഥയും അതില്‍ നിന്ന് ഉയര്‍ന്നുവന്നതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയെ 2011ലെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകന്‍ ഗാരി കേഴ്സ്റ്റന്‍.

എന്റെ വരവ് ആര്‍ക്കും ഇഷ്ടമായിരുന്നില്ല
2007 ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഡിസംബറിലാണ് ദക്ഷിണാഫ്രിക്കയ്ക്കാരനായ ഗാരി കേഴ്സ്റ്റന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നത്. ലോകകപ്പിലെ തോല്‍വി ഇന്ത്യന്‍ ടീമിനെയാകെ തളര്‍ത്തിയിരുന്നെന്നാണ് കേഴ്‌സ്റ്റന്‍ വെളിപ്പെടുത്തിയത്.
'ഡ്രസിങ് റൂമില്‍ എല്ലാവരും അസ്വസ്തരായിരുന്നു. പ്രതിഭാശാലികളായ വലിയ താരങ്ങളുടെ ടീമാണ് ഇന്ത്യ. എന്നിട്ടും ലോകകപ്പ് നേടാനാവാതെ പോയതോടെയാണ് പരിശീലകനെ മാറ്റപ്പെട്ടത്. ഞാന്‍ പരിശീലകസ്ഥാനത്തേക്ക് എത്തിയപ്പോള്‍ ടീമിനുള്ളില്‍ വലിയ ആശങ്കയുണ്ടായിരുന്നു.
എല്ലാവരും വലിയ നിരാശയിലായിരുന്നു. അതുകൊണ്ട് തന്നെ ഓരോരുത്തരേയും വ്യക്തിപരമായി എനിക്ക് മനസിലാക്കേണ്ടതായുണ്ടായിരുന്നു. സന്തോഷത്തിലേക്ക് എങ്ങനെ ടീമിനെ എത്തിക്കുമെന്നതാണ് കൂടുതല്‍ ആലോചിച്ചത്'-കേഴ്‌സ്റ്റന്‍ പറഞ്ഞു.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

സച്ചിന്‍ കടുത്ത നിരാശയില്‍
സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയുള്ള വലിയ താരങ്ങളും അപ്പോള്‍ കടുത്ത നിരാശയിലായിരുന്നു. സച്ചിന് ആ സമയത്ത് ക്രിക്കറ്റ് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. വിരമിക്കുന്നതിനെക്കുറിച്ച് പോലും സച്ചിന്‍ ആ സമയത്ത് ആലോചിച്ചു.
സച്ചിനുമായി മികച്ച ബന്ധമുണ്ടാക്കുകയും ഇനിയും അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ ആവിശ്യമുണ്ടെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും എനിക്ക് സച്ചിനെ ബോധ്യപ്പെടുത്തേണ്ടതായുണ്ടായിരുന്നു'-കേഴ്സ്റ്റന്‍ പറഞ്ഞു.
സച്ചിന്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍ തുടങ്ങിയ വമ്പന്മാരെല്ലാം ഉണ്ടായിട്ടും ബംഗ്ലാദേശിനോട് നാണംകെട്ടാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ലോകകപ്പാണത്.

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം
എല്ലാ കാലത്തും ഇന്ത്യന്‍ ടീമിന്റെ മുഖമായി ചില സൂപ്പര്‍ താരങ്ങളുണ്ടാവും. അവരാവും പരിശീലകനെക്കാളും മുകളില്‍ തീരുമാനം എടുക്കുന്നത്. ഇത്തരമൊരു സംസ്‌കാരം ഇന്ത്യന്‍ ടീമിലും ഉണ്ടായിരുന്നതായി കേഴ്സ്റ്റന്‍ തുറന്ന് പറഞ്ഞു.
'ഇന്ത്യന്‍ ടീമില്‍ വ്യക്തിഗത സൂപ്പര്‍ താരങ്ങളെന്ന സംസ്‌കാരം ഉണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കാള്‍ ടീമെന്ന നിലയിലാണ് മുന്നോട്ട് പോകേണ്ടത്. ധോണി നായകനെന്ന നിലയില്‍ കൃത്യമായി ഇത് മനസിലാക്കുകയും ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു'-കേഴ്സ്റ്റന്‍ വെളിപ്പെടുത്തി.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

സച്ചിന്റെ തീരുമാനം ധോണി മാറ്റി
ഇന്ത്യന്‍ ടീമില്‍ പുതിയ സംസ്‌കാരം രൂപപ്പെടുത്താന്‍ ധോണിക്ക് സാധിച്ചു. കിരീടം നേടാന്‍ ടീമിന് എന്താണ് വേണ്ടതെന്ന് ധോണിക്ക് നന്നായി അറിയാമായിരുന്നു. സൂപ്പര്‍ താര പദവികളൊന്നും ടീമില്‍ ധോണി അനുവദിച്ചിരുന്നില്ല. ഇത് പരസ്യമാക്കിയിട്ടുള്ള നിലപാടാണ്.
ധോണിയുടെ ശൈലി സച്ചിനെയും സന്തോഷവാനാക്കി. ക്രിക്കറ്റ് വീണ്ടും ആസ്വദിച്ച് കളിക്കാന്‍ തുടങ്ങി. പരിശീലകനെന്ന നിലയില്‍ ഞാനും ധോണിയും ആരും പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്-കേഴ്സ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications