Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്, കോലി, രാഹുല്‍, പ്രശ്‌നമാണ്!, സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യണം, നിര്‍ദേശിച്ച് മുന്‍ താരം

1

മുംബൈ: ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ടീം തിരഞ്ഞെടുപ്പാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിരയാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. അതില്‍ നിന്ന് ആരെ തഴയും ആരെ പരിഗണിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. നിലവിലെ താരങ്ങളുടെ ഫോം പരിഗണിച്ചാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമിലെ സ്ഥാനം നഷ്ടമാവും. എന്നാല്‍ ഇവരെല്ലാം സീനിയര്‍ താരങ്ങളായതിനാല്‍ത്തന്നെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുകയും പ്രയാസമാണ്.

1

എന്നാല്‍ ഇന്ത്യക്ക് ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം ടോപ് ത്രീയില്‍ ആരൊക്കെയതാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ഓപ്പണിങ്ങും മൂന്നാം നമ്പറില്‍ വിരാട് കോലിയും ഇറങ്ങാനാണ് സാധ്യത. എന്നാല്‍ ഇവരുടെ മെല്ലപ്പോക്ക് ബാറ്റിങ് ഇന്ത്യക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. രാഹുല്‍ സ്ഥിരതയോടെ കളിക്കുമെങ്കിലും വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കുക പ്രയാസം. പവര്‍പ്ലേയെ മുതലാക്കാന്‍ ആര്‍ക്ക് സാധിക്കുമെന്നത് ഇന്ത്യ സജീവമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

1

ഇപ്പോഴിതാ ലോകകപ്പിന് മുമ്പ് സെലക്ടര്‍മാര്‍ കോലിയോടും രോഹിത്തിനോടും രാഹുലിനോടും സംസാരിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബ കരീം. സാഹചര്യത്തിനനുസരിച്ച് ടീമിന്റെ സാഹചര്യം നോക്കി ടീമില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇവരുമായി കാര്യമായിത്തന്നെ സംസാരിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

2

രോഹിത് ശര്‍മ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് പേരുടെയും ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം നിര്‍ണ്ണായകമാവും. ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ ഇവര്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാത്തിലാവും ലോകകപ്പിലെ സാധ്യതകളെന്ന് തന്നെ പറയാം. കാരണം ഇഷാന്‍ കിഷന്‍ മികച്ച ഫോമില്‍ കളിക്കവെ പുറത്തിരുത്തുക പ്രയാസമാണ്.

2021ലെ ടി20 ലോകകപ്പില്‍ രാഹുല്‍-രോഹിത് ഓപ്പണിങ് കൂട്ടുകെട്ട് പ്രധാന മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഇരുവരിലും വിശ്വാസം അര്‍പ്പിക്കുക പ്രയാസമാണ്. രണ്ട് പേരും സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആണെങ്കിലും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ട് തന്നെ ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ എതിര്‍ ടീമിന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ എളുപ്പമാണ്.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

3

റിഷഭ് പന്തിന്റെ ഫോമാണ് മറ്റൊരു പ്രശ്‌നം. റിഷഭ് ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനാണെങ്കിലും പരിമിത ഓവറില്‍ അങ്ങനെയല്ല. ഈ സാഹചര്യത്തില്‍ റിഷഭിന് പകരം വിക്കറ്റ് കീപ്പറായി ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ പരിഗണിക്കുമോയെന്നതാണ് അറിയേണ്ടത്. റിഷബിനെയും കാര്‍ത്തികിനെയും ഒരുമിച്ച് പ്ലേയിങ് 11 ഉള്‍പ്പെടുത്താനാവാത്തതിനാല്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം നിര്‍ണ്ണായകമാവും.

4

ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് എന്നത് ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാക്കുന്നു. ഓസ്‌ട്രേലിയയിലെ പിച്ചിലെ എക്‌സ്ട്രാ വേഗവും ബൗണ്‍സും എല്ലാ സന്ദര്‍ശക ടീമിനും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Saturday, June 25, 2022, 13:12 [IST]
Other articles published on Jun 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+