
ഇപ്പോഴിതാ ഇന്ത്യന്‍ എ ടീമിനായി കളിക്കാന്‍ ലഭിച്ച അവസരം സെഞ്ച്വറിയുമായി ആഘോഷിച്ചിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദ്. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം അനൗദ്യോഗിക ടെസ്റ്റിലായിരുന്നു താരം സെഞ്ച്വറി കുറിച്ചത്. പ്രിയങ്ക് പാഞ്ചാല്‍ നയിച്ച ഇന്ത്യന്‍ ടീമിനു വേണ്ടി മൂന്നാംനമ്പറിലാണ് റുതുരാജ് ഗെയ്ക്വാദ് ബാറ്റ് ചെയ്തത്.
T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വളരെ അഗ്രസീവായി ബാറ്റ് വീശിയ താരം 108 റണ്‍സോടെ ടീമിന്റെ അമരക്കാരനാവുകയും ചെയ്തു. 127 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റുതുരാജിന്റെ ഇന്നിങ്‌സ്. റുതുരാജിനെക്കൂടാതെ ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരാള്‍ വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവായിരുന്നു. ആറാമനായി ബാറ്റ് ചെയ്ത താരം 76 റണ്‍സ് നേടി. 134 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കമാണിത്. ഓപ്പണര്‍ അഭിമന്യു ഈശ്വരനാണ് (38) 30 പ്ലസ് നേടിയ മറ്റൊരാള്‍. രജത് പാട്ടിധര്‍ 30 റണ്‍സും നേടി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം തന്നെ ഒന്നാമിന്നിങ്‌സില്‍ 293 റണ്‍സിനു ഓള്‍ഔട്ടായി. നായകന്‍ പ്രിയങ്ക് പാഞ്ചാലിനു അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ റണ്‍സ് വാരിക്കൂട്ടിയ സര്‍ഫറാസ് ഖാന്‍ ഒന്നാമിന്നിങ്‌സില്‍ തീര്‍ത്തും നിരാശപ്പെടുത്തി. രണ്ടു ബോളുകള്‍ മാത്രം നേരിട്ട അദ്ദേഹം ഡെക്കായി മടങ്ങുകയായിരുന്നു.
ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ സ്ഥാനം നഷ്ടമായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ഏഴു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത മാത്യു ഫിഷറാണ് ഇന്ത്യയെ തകര്‍ത്തത്.
T20 World Cup: രാഹുല്‍-പന്ത് ഓപ്പണിങ് ! രോഹിത് അവിടേക്ക് മാറണം, സര്‍പ്രൈസ് നിര്‍ദേശം

ഈ ടെസ്റ്റ് ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ഒരുപോലെ നിര്‍ണായകമാണ്. രണ്ടു ടീമിനും ഫൈനലിനു തുല്യമാണ് ഈ മല്‍സരം. ജയിക്കുന്നവര്‍ക്കു ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. കാരണം നേരത്തേ നടന്ന ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ അനൗദ്യോഗിക ഏകദിന പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്.


Click it and Unblock the Notifications